സ്വി​മ്മിം​ഗ് പൂ​ളി​ൽ അ​ഞ്ചു വ​യ​സു​കാ​രി മു​ങ്ങി​മ​രി​ച്ചു
Tuesday, April 30, 2024 11:33 PM IST
കു​ന്നം​കു​ളം: സ്വി​മ്മിം​ഗ് പൂ​ളി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ അ​ഞ്ചു വ​യ​സു​കാ​രി മു​ങ്ങി​മ​രി​ച്ചു. പ​ഴ​ഞ്ഞി വെ​സ്റ്റ് മ​ങ്ങാ​ട് അ​യ്യം​കു​ള​ങ്ങ​ര വീ​ട്ടി​ല്‍ ഷെ​ബി​ന്‍-​ലി​ജി ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ജ​നി​ഫ​റാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് 6.30 തോ​ടെ ആ​ലു​വ​യി​ല്‍ വ​ച്ചാ​യി​രു​ന്നു ദാ​രു​ണാ​ന്ത്യം.

താ​ല്കാ​ലി​ക​മാ​യി താ​മ​സി​ച്ചി​രു​ന്ന ആ​ലു​വ​യി​ലെ ഫ്ളാ​റ്റി​ലു​ള്ള സ്വി​മ്മിംഗ് പൂ​ളി​ല്‍ മ​റ്റു കു​ട്ടി​ക​ള്‍​ക്കൊ​പ്പം ക​ളി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഇ​ത് ക​ണ്ട് ഓ​ടി​ക്കൂ​ടി​യ​വ​ര്‍ കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍. ട്രാ​ന്‍​സ്‌​ഫോ​ര്‍​മേ​ഷ​ന്‍ വി​ബി​എ​സ് മി​നി​സ്ട്രി​യു​ടെ ലീ​ഡ​ര്‍ ലി​ജ സ​നോ​ജി​ന്‍റെ അ​നു​ജ​ത്തി​യു​ടെ മ​ക​ളാ​ണ് ജ​ന്നി​ഫ​ര്‍. മൃ​ത​ദേ​ഹം പോ​സ്റ്റു​മാ​ര്‍​ട്ട​ത്തി​നു ശേ​ഷം ഇന്നു രാ​വി​ലെ പ​ത്തി​ന് പ​ഴ​ഞ്ഞി വെ​സ്റ്റ് മ​ങ്ങാ​ട് വീ​ട്ടി​ല്‍ കൊ​ണ്ടു​വ​രും. തു​ട​ര്‍​ന്ന് കു​ന്നം​കു​ളം വി.​നാ​ഗ​ല്‍ സെ​മി​ത്തേ​രി​യി​ല്‍ സം​സ്‌​ക​രി​ക്കും.