ഡെ​ങ്കി​പ്പ​നി ഗു​രു​ത​ര​മാ​കു​ന്നു: ഇ​തു​വ​രെ അ​ഞ്ചു മ​ര​ണം
Wednesday, May 1, 2024 12:38 AM IST
തൃ​ശൂ​ര്‍: ജി​ല്ല​യി​ല്‍ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ചു മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​വ​രു​ന്നു. ഇ​തു​വ​രെ അ​ഞ്ചു പേ ​രാ​ണ് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ചു മ​രി​ച്ച​ത്. എ​ലി​പ്പ​നി ബാ​ധി​ച്ച് നാ​ലു​പേ​രും ഹെ പ്പ​റ്റൈ​റ്റി​സ്എ ബാ​ധി​ച്ച് ഒ​രാ​ളും മ​രി​ച്ച​താ​യി ഡ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​കെ.​എ​ന്‍. സ​തീ​ഷ് പ​റ​ഞ്ഞു.

ജ​നു​വ​രി മു​ത​ല്‍ ആ​ദ്യ 16 ആ​ഴ്ച​വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​ര​മാ​ണി​ത്. 508 പേ​ര്‍​ക്കു ഡെ​ങ്കി​പ്പ​നി​യും 41 പേ​ർ​ക്ക് എ​ലി​പ്പ​നി​യും നൂ​റി​ല്‍​പ​രം ആ​ളു​ക​ള്‍​ക്കു ഹെ​പ്പ​റ്റൈ​റ്റി​സ് എ​യും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഡെ​ങ്കി​പ്പ​നി ഒ​രു​ത​വ​ണ വ​ന്ന​യാ​ള്‍​ക്കു വീ​ണ്ടും വ​ന്നാ​ല്‍ അ​തീ​വ​ഗു​രു​ത​ര​മാ​ണ്. അ​തി​നാ​ല്‍​ത​ന്നെ ഡെ ​ങ്കി​പ്പ​നി പ​ര​ത്തു​ന്ന കൊ​തു​ കു​ക​ളെ തു​ര​ത്തു​ക​യെ​ന്ന​താ​ണ് പ്ര​ധാ​നം.

കൊ​തു​ക് വീ​ടി​ന്‍റെ പ​രി​സ​ര​ത്തും മ​റ്റു സ്ഥ​ല​ങ്ങ​ളി​ലു​മൊ​ക്കെ വ​ള​രു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​ത​ന്നെ​യാ​ണ് ഇ​തി​നു പ്ര​തി​വി​ധി. ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ ഇ​ത്ത​ര​ത്തി​ ല്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണം.