ചെട്ടിക്കാട് തീർഥാടന കേന്ദ്രത്തിൽ തി​രു​ശേ​ഷി​പ്പ് പ്ര​ദ​ക്ഷി​ണം ഭ​ക്തി​സാ​ന്ദ്ര​മാ​യി
Wednesday, May 1, 2024 1:51 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ഭ​ക്തി​സാ​ന്ദ്ര​മാ​യി ചെ​ട്ടി​ക്കാ​ട് തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​ശേ​ഷി​പ്പ് പ്ര​ദ​ക്ഷി​ണം. വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ചെ​ട്ടി​ക്കാ​ട് ദേ​വാ​ല​യ​ത്തി​ൽ മേ​യ് 14 നാ​ണ് ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ഊ​ട്ടു​തി​രു​നാ​ളാ​ഘോ​ഷം.

തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യു​ള്ള ന​വ​നാ​ൾ ചൊ​വ്വ​യു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് തി​രു​ശേ​ഷി​പ്പ് പ്ര​ദ​ക്ഷി​ണം ന​ട​ത്തി​യ​ത്. 1975 ജ​നു​വ​രി ഏ​ഴി​ന് മാ​ർ ജോ​സ​ഫ് കേ​ള​ന്ത​റ പ്ര​തി​ഷ്ഠ ന​ട​ത്തി​യ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ അ​ഴു​കാ​ത്ത നാ​വി​ന്‍റെ തി​രു​ശേ​ഷി​പ്പ് പേ​ട​ക​ത്തി​ൽ​നി​ന്ന് പു​റ​ത്തെ​ടു​ത്ത് പ്ര​ദ​ക്ഷി​ണ​മാ​യി പൊ​തു​വ​ണ​ക്ക​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന​ത് വി​ശ്വാ​സി​ക​ൾ​ക്ക് ഭ​ക്തി​സാ​ന്ദ്ര​മാ​യ അ​നു​ഭ​വ​മാ​യി.

രാ​വി​ലെ 6.15 മു​ത​ൽ വൈ​കി​ട്ട് 6.30 വ​രെ തു​ട​ർ​ച്ച​യാ​യി​ദി​വ്യ​ബ​ലി, നൊ​വേ​ന, ആ​രാ​ധ​ന, തി​രു​ശേ​ഷി​പ്പ് പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ.

തി​രു​ശേ​ഷി​പ്പു​ക​ൾ വ​ണ​ങ്ങു​ന്ന​തി​നും വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ അ​ത്ഭു​ത​രൂ​പം ദ​ർ​ശി​ക്കു​ന്ന​തി​നും പൊ​ൻ​നാ​വ് നേ​ർ​ച്ച​യ് ക്കും അ​ടി​മ സ​മ​ർ​പ്പ​ണ​ത്തി​നും അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന​ട​ക്കം തീ​ർ​ഥാ​ട​ക​രു​ടെ വ​ൻ​തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.