ധാ​തു​ക്ക​ൾ കൊ​ള്ള​യ​ടി​ച്ച ഏ​ഴ് ടിപ്പർ ലോ​റി​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ ത​ട​ഞ്ഞു
Sunday, April 28, 2024 6:44 AM IST
കോ​യ​മ്പ​ത്തൂ​ർ: കൂ​ട​ല്ലൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ മ​ല​യോ​ര സം​ര​ക്ഷ​ണ പ​രി​ധി​യി​ൽ അ​ന​ധി​കൃ​ത​മാ​യി ധാ​തു​ക്ക​ൾ ഖ​ന​നം ചെ​യ്ത ടി​പ്പ​ർ ലോ​റി​ക​ൾ പി​ടി​കൂ​ടി. ക​ട​ന്തി ഹി​ൽ വൈ​ൽ​ഡ് ലൈ​ഫ് ക​ൺ​സ​ർ​വേ​ഷ​ൻ സൊ​സൈ​റ്റി​യും പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ർ​ന്നാ​ണ് ട്ര​ക്കു​ക​ൾ പി​ടി​കൂ​ടി​യ​ത്.

തു​ട​ർ​ന്ന് റ​വ​ന്യൂ വ​കു​പ്പി​നെ​യും പോ​ലീ​സി​നെ​യും അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ലോ​റി​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത.​ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് മ​റി​ക​ട​ന്ന് ധാ​തു​ക്ക​ൾ ഖ​ന​നം ചെ​യ്ത​തി​നെ​തി​രെ റ​വ​ന്യു വ​കു​പ്പും ധാ​തു​വി​ഭ​വ വ​കു​പ്പും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ച്ചു.