ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ തെരുവുവിളക്കുകൾ തെളിഞ്ഞു
Sunday, April 28, 2024 6:55 AM IST
ഒ​റ്റ​പ്പാ​ലം: ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡി​ന​ക​ത്ത് രാ​ത്രി​കാ​ല ലൈ​റ്റു​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​യി. ബ​സ് സ്റ്റാൻഡിൽ സി​സി​ടി​വി സ്ഥാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ത്രി​കാ​ല വി​ള​ക്കു​ക​ൾകൂ​ടി യാ​ഥാ​ർ​ഥ്യ​മാ​യ​ത്.​

ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വൃത്തി​ക​ൾ പൂ​ർ​ത്തി​യാ​യിവ​രി​ക​യാ​ണ്. ഇ​തോ​ടൊ​പ്പം ബ​സ് സ്റ്റാ​ൻ​ഡി​ന് അ​ക​ത്തേ​ക്കു പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്തു ന​ഗ​ര​സ​ഭ ബ​സ് സ്റ്റാൻഡിന്‍റെ പേ​രോ​ടു​കൂ​ടി​യ ലൈ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ക​വാ​ടം കൂ​ടി സ്ഥാ​പി​ക്കു​ന്ന പ്ര​വ​ർ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.