സു​ര​ക്ഷാജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധം
Sunday, April 28, 2024 6:55 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​ര​ൻ മ​ർ​ദി​ച്ച​തി​നെ​തി​രെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധി​ച്ചു.

സ​മ​യം ക​ഴി​ഞ്ഞി​ട്ടും ആ​ശു​പ​ത്രി​ക്ക് അ​ക​ത്തേ​ക്കു പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ട​തു ത​ട​സ​പ്പെ​ടു​ത്തി​യ​താ​ണ് സു​ര​ക്ഷ​ാജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​ത്. സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ന്‍റെ ഭാ​ഗ​ത്ത് തെ​റ്റി​ല്ലെ​ന്നും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ജീ​വ​ന​ക്കാ​ർ പോ​ലീ​സി​ന് പ​രാ​തി​യും ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​പ്പോ​ൾ സൂ​ച​നാ സ​മ​ര​മാ​ണ് ന​ട​ത്തി​യ​ത്.

പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് സം​ഘ​ട​നാ നേ​താ​ക്ക​ൾ പ​റ​ഞ്ഞു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.