കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ​യ്ക്കു പ​രി​ക്കേ​റ്റു
Sunday, April 28, 2024 6:55 AM IST
വ​ട​ക്ക​ഞ്ചേ​രി: ജോ​ലി​ക്കു പോ​കു​ന്ന​തി​നി​ടെ കാ​ട്ടു​പ​ന്നി​യു​ടെ കു​ത്തേ​റ്റ് വീ​ട്ട​മ്മ​യ്ക്കു പ​രി​ക്കേ​റ്റു. പൊ​ത്ത​പ്പാ​റ ച​ക്കു​ണ്ട് ഉ​ഷ(48)യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാവിലെ 6.45നാ​ണ് സം​ഭ​വം.
ദേ​ശീ​യ​പാ​ത​യു​ടെ ക​രാ​ർക​മ്പ​നി​യി​ൽ ജോ​ലി​യു​ള്ള ഇ​വ​ർ രാവിലെ ജോ​ലി​ക്ക് പോ​കു​മ്പോ​ഴാ​ണ് പാ​ഞ്ഞെ​ത്തി​യ പ​ന്നി ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ കാ​ലി​നു പ​രി​ക്കേ​റ്റ ഇ​വ​ർ വ​ട​ക്ക​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.