x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്വാ​റം തി​ക​ഞ്ഞി​ല്ല; വാ​ർ​ഷി​ക​ യോ​ഗം മാ​റ്റി ടാ​റ്റാ സ​ണ്‍​സ്


Published: August 19, 2026 03:25 AM IST | Updated: August 19, 2026 03:25 AM IST

ടാ​​റ്റാ സ​​ണ്‍​സ് പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡി​​ന്‍റെ വാ​​ർ​​ഷി​​ക പൊ​​തു​​യോ​​ഗം

മും​​ബൈ: ടാ​​റ്റാ സ​​ണ്‍​സ് പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡി​​ന്‍റെ ഇ​​ന്ന​​ലെ ന​​ട​​ത്താ​​നി​​രു​​ന്ന വാ​​ർ​​ഷി​​ക പൊ​​തു​​യോ​​ഗം (എ​​ജി​​എം) ആ​​വ​​ശ്യ​​ത്തി​​ന് ക്വാ​​റം ഇ​​ല്ലാ​​ത്ത​​തി​​നെത്തുട​​ർ​​ന്ന് മാ​​റ്റി​​വ​​ച്ച​​താ​​യി റി​​പ്പോ​​ർ​​ട്ടു​​ക​​ൾ. ടാ​​റ്റാ സ​​ണ്‍​സി​​ന്‍റെ ആ​​സ്ഥാ​​ന​​മാ​​യ ബോം​​ബെ ഹൗ​​സി​​ൽ ഉ​​ച്ച​​യ്ക്ക് 2.30 നാ​​യി​​രു​​ന്നു യോ​​ഗം നി​​ശ്ച​​യി​​ച്ചി​​രു​​ന്ന​​ത്.

എ​​ന്നാ​​ൽ, 30 മി​​നി​​റ്റ് കാ​​ത്തു​​നി​​ന്ന ശേ​​ഷം ബാ​​ധ​​ക​​മാ​​യ ച​​ട്ട​​ങ്ങ​​ൾ അ​​നു​​സ​​രി​​ച്ച് എ​​ജി​​എം മാ​​റ്റി​​വ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു.ക​​ന്പ​​നി​​യു​​ടെ ചെ​​യ​​ർ​​മാ​​ൻ സ്ഥാ​​ന​​ത്തു ത​​ന്‍റെ കാ​​ലാ​​വ​​ധി നീ​​ട്ടേണ്ട​​തി​​ല്ലെ​​ന്ന് ക​​ന്പ​​നി ചെ​​യ​​ർ​​മാ​​ൻ എ​​ൻ. ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ പ്ര​​ഖ്യാ​​പി​​ച്ച് ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷ​​മാ​​ണ് ഈ ​​മാ​​റ്റി​​വ​​യ്ക്ക​​ൽ ഉ​​ണ്ടാ​​യ​​ത്.

എ​​ജി​​എ​​മ്മി​​നാ​​യി പു​​തി​​യ തീ​​യ​​തി തീ​​രു​​മാ​​നി​​ക്കാ​​ൻ ടാ​​റ്റാ സ​​ണ്‍​സ് ബോ​​ർ​​ഡ് വ​​രും ആ​​ഴ്ച​​ക​​ളി​​ൽ യോ​​ഗം ചേ​​രു​​മെ​​ന്ന് പ്ര​​തീ​​ക്ഷി​​ക്കു​​ന്നു. 2027 ഫെ​​ബ്രു​​വ​​രി​​യോ​​ടെ കാ​​ലാ​​വ​​ധി അ​​വ​​സാ​​നി​​ക്കു​​ന്ന നി​​ല​​വി​​ലെ ടാ​​റ്റാ സ​​ണ്‍​സ് ചെ​​യ​​ർ​​മാ​​ൻ എ​​ൻ. ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ പു​​ന​​ർ​​നി​​യ​​മ​​ന​​ത്തി​​നി​​ല്ലെ​​ന്ന വ്യ​​ക്ത​​മാ​​ക്കി ഒ​​രാ​​ഴ്ച​​യ്ക്കു​​ള്ളി​​ൽ യോ​​ഗം ന​​ട​​ക്കു​​ന്ന​​തി​​ൽ ഇ​​തി​​ന് നി​​ർ​​ണാ​​യ​​ക പ്ര​​ാധാ​​ന്യ​​മു​​ണ്ടാ​​യി​​രു​​ന്നു. യോ​​ഗ​​ത്തി​​നാ​​യി ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ ബോം​​ബെ ഹൗ​​സി​​ൽ എ​​ത്തി​​യി​​രു​​ന്നു.

സം​​യു​​ക്ത​​മാ​​യി ഒ​​രു പ്ര​​തി​​നി​​ധി​​യെ നി​​ശ്ച​​യി​​ക്കു​​ന്ന സ​​ർ ദൊ​​റാ​​ബ്ജി ടാ​​റ്റാ ട്ര​​സ്റ്റും സ​​ർ ര​​ത്ത​​ൻ ടാ​​റ്റാ ട്ര​​സ്റ്റും ഹാ​​ജ​​രാ​​കാ​​തി​​രു​​ന്ന​​തി​​നാ​​ലാ​​ണ് യോ​​ഗം മാ​​റ്റേ​​ണ്ടി​​വ​​ന്ന​​തെ​​ന്നാ​​ണ് ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട​​വ​​ർ വ്യ​​ക്ത​​മാ​​ക്കി​​യ​​ത്.

മ​​ഹാ​​രാ​​ഷ്‌ട്ര ചാ​​രി​​റ്റി ക​​മ്മീ​​ഷ​​ണ​​ർ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ വി​​ല​​ക്കു​​ക​​ൾ തു​​ട​​രു​​ന്ന​​തി​​നാ​​ൽ, ടാ​​റ്റാ സ​​ണ്‍​സി​​ലെ ര​​ണ്ടാ​​മ​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ ഓ​​ഹ​​രി ഉ​​ട​​മ​​ക​​ളാ​​യ സ​​ർ ര​​ത്ത​​ൻ ടാ​​റ്റാ ട്ര​​സ്റ്റി​​ന് യോ​​ഗ​​ത്തി​​ലേ​​ക്ക് പ്ര​​തി​​നി​​ധി​​യെ നി​​ർ​​ദേ​​ശി​​ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ലെ​​ന്നും ബ​​ന്ധ​​പ്പെ​​ട്ട​​വ​​ർ പ​​റ​​ഞ്ഞു. പ്ര​​ധാ​​ന തീ​​രു​​മാ​​ന​​ങ്ങ​​ളെ​​ടു​​ക്കാ​​നോ യോ​​ഗ​​ങ്ങ​​ൾ ചേ​​രാ​​നോ സ​​ർ ര​​ത്ത​​ൻ ടാ​​റ്റാ ട്ര​​സ്റ്റി​​നോ​​ട് പാ​​ടി​​ല്ലെ​​ന്ന് ക​​മ്മീ​​ഷ​​ണ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.

2026 സാ​​ന്പ​​ത്തി​​കവ​​ർ​​ഷ​​ത്തെ ക​​ന്പ​​നി​​യു​​ടെ സാ​​ന്പ​​ത്തി​​ക റി​​പ്പോ​​ർ​​ട്ടു​​ക​​ൾ, ബോ​​ർ​​ഡ് അം​​ഗീ​​ക​​രി​​ച്ച ഡി​​വി​​ഡ​​ന്‍റ്, എ​​ൻ. ച​​ന്ദ്ര​​ശേ​​ഖ​​ര​​നെ ടാ​​റ്റാ സ​​ണ്‍​സ് ബോ​​ർ​​ഡ് അം​​ഗ​​മാ​​യി പു​​ന​​ർ​​നി​​യ​​മി​​ക്കു​​ന്ന​​ത് എ​​ന്നി​​വ പ​​രി​​ഗ​​ണി​​ക്കു​​ന്ന​​തി​​നാ​​ണ് യോ​​ഗ​​ത്തി​​ന്‍റെ അ​​ജ​​ൻഡയി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്.

Tags :

Recent News

Corehub Up