x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലഹരിക്കെതിരേ പോരാട്ടം തുടർന്ന് ഡിസിഎൽ പ്ലാറ്റിനം ജൂബിലിവർഷത്തിൽ


Published: June 3, 2026 10:26 PM IST | Updated: June 3, 2026 10:26 PM IST

1952-ൽ ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ഡി​സി​എ​ൽ അ​തി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി വ​ർ​ഷ​ത്തി​ലേ​ക്കു ക​ട​ന്നി​രി​ക്കു​ന്നു.

പു​തി​യ അ​ധ്യ​യ​ന​വ​ർ‌​ഷ​ത്തി​ന്‍റെ ആ​രം​ഭം​മു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ബൗ​ദ്ധി​ക​മാ​യ വ​ള​ർ​ച്ച​യ്ക്കു​ത​കു​ന്ന നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ഡി​സി​എ​ൽ ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന​ത്.

മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ ദി​ന​പ​ത്ര​മാ​യ ദീ​പി​ക, നേ​തൃ​പ​ര​വും സാ​മൂ​ഹി​ക​വു​മാ​യ വ​ള​ർ​ച്ച​യ്ക്കു​ത​കു​ന്ന​വി​ധ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് അ​നൗ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സം ന​ല്കു​ക എ​ന്ന​താ​ണ് ദീ​പി​ക ബാ​ല​സ​ഖ്യ​ത്തി​ലൂ​ടെ ചെ​യ്യു​ന്ന​ത്. ഈ ജൂബിലി ​വ​ർ​ഷം ദീ​പി​ക ബാ​ല​സ​ഖ്യം സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ധാ​ന​പ​രി​പാ​ടികളിലൊന്ന് ലഹരി ക്കെതിരേയ.ുള്ള പ്രവർത്തനങ്ങളാണ്.

കി​ക്ക് ഔ​ട്ട് - ഡി​സി​എ​ൽ ആ​ന്‍റിഡ്ര​ഗ്സ് ബ്രി​ഗേ​ഡ്

സം​സ്ഥാ​ന​ത്തെ എ​ല്ലാ സ്കൂ​ളു​ക​ളി​ലും ല​ഹ​രി​വി​രു​ദ്ധ​സേ​ന ഉ​ണ്ടാ​ക്കു​ക​യാ​ണ് ഈ ​ഉ​ദ്യ​മ​ത്തി​ന്‍റെ ല​ക്ഷ്യം.

മ​യ​ക്കു​മ​രു​ന്നി​ൽ മ​രു​ന്നി​ല്ല, മ​ര​ണ​മാ​ണ് എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ല​ഹ​രി​ക്കെ​തി​രേ കു​ട്ടി​ക​ളെ ബോ​ധ​വ​ത്ക​രി​ച്ച് ക്രി​യാ​ത്മ​ക വ​ള​ർ​ച്ച​യ്ക്ക് സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്ന രീ​തി​യി​ലു​ള്ള അ​വ​ബോ​ധ സെ​മി​നാ​റു​ക​ളും പ​രി​ശീ​ല​ന​വും ല​ഹ​രി നി​ർ​മാ​ർ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വി​ദ്യാ​ർ​ഥി​ക​ൾ​ത​ന്നെ നേ​തൃ​ത്വം ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ആ​രം​ഭി​ച്ച ഡി​സി​എ​ൽ ആ​ന്‍റി ഡ്ര​ഗ്സ് ബ്രി​ഗേ​ഡ് ഈ ​വ​ർ​ഷ​വും തു​ട​രും. ല​ഹ​രി​ക്കെ​തി​രേ സ​ർ​ക്കാ​ർ​ത​ല​ത്തി​ലും മ​റ്റു സാ​മൂ​ഹി​ക സം​ഘ​ട​നാ​ത​ല​ത്തി​ലും ന​ട​ത്തു​ന്ന എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഡി​സി​എ​ൽ സ​ഹ​ക​രി​ക്കും.

ഇ​തി​നാ​യി സ്കൂ​ൾ​ത​ല​ത്തി​ൽ​ത്ത​ന്നെ ല​ഹ​രി​വി​രു​ദ്ധ കൂ​ട്ടാ​യ്മ​ക​ൾ രൂ​പീ​ക​രി​ക്കു​ന്നു. ദീ​പി​ക ആ​ന്‍റി ഡ്ര​ഗ് സ്കൂ​ൾ ബ്രി​ഗേ​ഡ് എ​ന്ന​പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ഈ ​കൂ​ട്ടാ​യ്മ​ക​ളാ​യി​രി​ക്കും സ്കൂ​ൾ​ത​ല​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഡി​സി​എ​ൽ അം​ഗ​ങ്ങ​ളാ​യ സ്കൂ​ളു​ക​ൾ​ക്കും ഡി​സി​എ​ൽ പ്ര​വ​ർ​ത്തി​ക്കാ​ത്ത സ്കൂ​ളു​ക​ൾ​ക്കും ഇ​തി​ൽ പ​ങ്കു​ചേ​രാം.

ബ്രി​ഗേ​ഡ് അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്

ഡി​സി​എ​ൽ പ്ര​തി​നി​ധി​ക​ളാ​യി സ്കൂ​ളി​ലെ ഓ​രോ ഡി​വി​ഷ​നി​ൽ​നി​ന്നും ര​ണ്ടു വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക. ഈ ​പ്ര​തി​നി​ധി​ക​ൾ ചേ​ർ​ന്ന് എ​ട്ടു​പേ​ര​ട​ങ്ങു​ന്ന അ​ട​ങ്ങു​ന്ന ഡി​സി​എ​ൽ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. ഇ​വ​ർ ദീ​പി​ക ആ​ന്‍റി​ഡ്ര​ഗ് ബ്രി​ഗേ​ഡ് അം​ഗ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. അ​വ​രെ ന​യി​ക്കു​ന്ന​തി​ന് ര​ണ്ട് അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ളെ​യും നി​യ​മി​ക്കേ​ണ്ട​താ​ണ്.

മേ​ഖ​ല-​ജി​ല്ലാ​ത​ല​ത്തി​ൽ സ്കൂ​ൾ ബ്രി​ഗേ​ഡ് സ​മ്മേ​ള​ന​ങ്ങ​ൾ, ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റു​ക​ൾ, കി​ക്ക് ഔ​ട്ട് പ​രി​ശീ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കും.

Tags : DCL drugs Platinum Jubilee year

Recent News

Corehub Up