x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെഹ്റു സ്റ്റേ​ഡി​യ​ത്തി​ന്‍റെ 4.678 ഏ​ക്ക​ർ സ്ഥ​ലം സെ​ന്‍റ് ആ​ൽ​ബ​ർ​ട്സ് കോ​ള​ജി​ന് പ​തി​ച്ചു ന​ൽ​കു​ന്നു

വെബ് ഡെസ്ക്
Published: September 11, 2026 03:29 AM IST | Updated: September 11, 2026 03:29 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തോ​ട് ചേ​ർ​ന്നു​ള്ള 4.678 ഏ​ക്ക​ർ സ്ഥ​ലം സെ​ന്‍റ് ആ​ൽ​ബ​ർ​ട്സ് കോ​ള​ജി​ന് പ​തി​ച്ചു ന​ൽ​കു​ന്നു. പാ​ട്ട​ക്ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ 43 വ​ർ​ഷ​മാ​യി കോ​ള​ജ് കൈ​വ​ശം വ​ച്ചി​രു​ന്ന സ്ഥ​ല​മാ​ണ് ഇ​പ്പോ​ൾ പ​തി​ച്ചു ന​ൽ​കു​ന്ന​ത്. ക​ള​ക്ട​റു​ടെ തീ​രു​മാ​ന​ത്തെ ജി​സി​ഡി​എ എ​തി​ർ​ത്തെ​ങ്കി​ലും സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ള്ള​തി​നാ​ൽ ശു​ഭ​പ്ര​തീ​ക്ഷ​യി​ലാ​ണ് കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ്. സ്ഥ​ലം കൈ​മാ​റു​ന്ന​ത് സം​ബ​ന്ധി​ച്ച് അ‍​ഞ്ചോ​ളം ഉ​ത്ത​ര​വു​ക​ളു​ണ്ടെ​ന്നും അ​തു ന​ട​പ്പാ​ക്കു​മെ​ന്ന് ത​ന്നെ​യാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ആ​ന്‍റ​ണി തോ​പ്പി​ൽ പ​റ​ഞ്ഞു.

തൂ​ശ​ൻ​പ​റ​മ്പ് എ​ന്ന സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ഏ​ഴ് ഏ​ക്ക​റോ​ളം വ​രു​ന്ന കോ​ള​ജി​ന്‍റെ ക​ളി​സ്ഥ​ലം സി​എം​എ​ഫ്ആ​ർ​ഐ​യു​ടെ നി​ർ​മാ​ണ​ത്തി​നാ​യി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത​തി​ന് പ​ക​ര​മാ​യാ​ണ് ക​ലൂ​രി​ൽ സ്റ്റേ​ഡി​യ​ത്തി​ന് മു​മ്പി​ലു​ള്ള 4.678 ഏ​ക്ക​ർ സ്ഥ​ലം 1983 ൽ ​പാ​ട്ട​ക്ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ കോ​ള​ജി​ന് ന​ൽ​കി​യ​ത്. 43 വ​ർ​ഷ​മാ​യി ഈ ​സ്ഥ​ലം കോ​ള​ജ് ക​ളി​സ്ഥ​ല​മാ​യി ഉ​പ​യോ​ഗി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. മെ​ട്രോ പ​ദ്ധ​തി​ക്കാ​യി 2015ൽ 88 ​സെ​ന്‍റ് സ്ഥ​ലം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​തു​വ​രെ​യു​ണ്ടാ​യി​രു​ന്ന എ​ല്ലാ പാ​ട്ട​ക്കു​ടി​ശി​ക​യും സ​ർ​ക്കാ​ർ എ​ഴു​തി​ത്ത​ള്ളി. കൂ​ടാ​തെ ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്തി​ന് പ​ക​ര​മാ​യ 88 സെ​ന്‍റ് സ്ഥ​ലം ന​ൽ​കാ​നും തീ​രു​മാ​ന​മു​ണ്ടാ​യി.

സ്ഥ​ലം ഏ​റ്റെ​ടു​ത്ത​തി​ന് ശേ​ഷ​മു​ള്ള 3.80 ഏ​ക്ക​ർ സ്ഥ​ലം സെ​ന്‍റ് ആ​ൽ​ബ​ർ​ട്സ് കോ​ള​ജി​ന് പ​ട്ട​യം അ​നു​വ​ദി​ച്ചു​കൊ​ണ്ട് 2016 ൽ ​യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. തു​ട​ർ​ന്നു വ​ന്ന എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് മ​ര​വി​പ്പി​ച്ചെ​ങ്കി​ലും 2022 മാ​ർ​ച്ചി​ൽ ചീ​ഫ് സെ​ക‍്ര​ട്ട​റി വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ ഉ​ത്ത​ര​വു​ക​ൾ റെ​ഗു​ല​റൈ​സ് ചെ​യ്യ​ണ​മെ​ന്ന് കോ​ള​ജ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ തു​ട​ർ​ന്ന് 2026 മാ​ർ​ച്ച് 15ന് ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് തൊ​ട്ടു മു​മ്പ് ഭൂ​മി കോ​ള​ജി​ന്‍റെ പേ​രി​ൽ പ​തി​ച്ചു ന​ൽ​കാ​ൻ റ​വ​ന്യു വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി.

യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന് 100 ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണ് ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ മൂ​ന്നി​ന് ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ 88 സെ​ന്‍റ് സ്ഥ​ലം കൈ​മാ​റു​ന്ന​തി​നും സ്ഥ​ല​ത്തി​ന് പ​ട്ട​യം ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു. ജി​സി​ഡി​എ​യു​ടെ പ​ക്ക​ലു​ള്ള 88 സെ​ന്‍റ് സ്ഥ​ലം ഉ​ൾ​പ്പെ​ടെ 4.68 ഏ​ക്ക​ർ സ്ഥ​ല​മാ​ണ് പ​തി​ച്ചു ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. സ്ഥ​ലം വി​ട്ടു ന​ൽ​കു​ന്ന​തി​നോ​ട് ജി​സി​ഡി​എ എ​തി​ർ​പ്പ​റി​യി​ച്ചെ​ങ്കി​ലും ക​ള​ക്ട​ർ വ​ഴ​ങ്ങി​യി​ല്ല. തു​ട​ർ​ന്ന് ജി​സി​ഡി​എ സ​ർ​ക്കാ​രി​നെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

സ്ഥ​ലം കോ​ള​ജി​ന് സ്ഥ​ലം കോ​ള​ജി​ന് അ​വ​കാ​ശ​പ്പെ​ട്ട​ത് : മാ​നേ​ജ​ർ

കൊ​​ച്ചി: വി​ട്ടു​ന​ൽ​കി​യ സ്ഥ​ല​ത്തി​ന് പ​ക​ര​മാ​യി ല​ഭി​ച്ച സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പ​ത്തെ 4.68 ഏ​ക്ക​ർ സ്ഥ​ലം കോ​ള​ജി​ന് അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്ന് സെ​ന്‍റ് ആ​ൽ​ബ​ർ​ട്സ് കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ആ​ന്‍റ​ണി തോ​പ്പി​ൽ. 43 വ​ർ​ഷ​മാ​യി കോ​ള​ജ് ക​ളി​സ്ഥ​ല​മാ​യി ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന സ്ഥ​ല​മാ​ണി​ത്.ച​തു​പ്പാ​യി കി​ട​ന്ന സ്ഥ​ലം കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് ഫ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് വി​ക​സി​പ്പി​ച്ച​ത് കോ​ള​ജാ​ണ്. 4000ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ൾ പ്ര​കാ​രം അ​നു​വ​ദി​ച്ചു കി​ട്ടി​യ ഈ ​സ്ഥ​ല​മ​ല്ലാ​തെ അ​വ​ർ​ക്ക മ​റ്റ് ക​ളി​സ്ഥ​ല​ങ്ങ​ളി​ല്ല. നി​യ​മ​പ്ര​കാ​രം ല​ഭി​ക്കേ​ണ്ട അ​വ​കാ​ശ​ത്തെ ഇ​ല്ലാ​താ​ക്കാ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ അ​പ​ല​പ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.   

റ​വ​ന്യു​വ​കു​പ്പി​ന് ക​ത്ത് ന​ൽ​കി ജി​സി​ഡി​എ 

ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​നെ​തി​രെ റ​വ​ന്യു​വ​കു​പ്പി​ന് ക​ത്ത് ന​ൽ​കി ജി​സി​ഡി​എ. നി​യ​മ വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​ധേ​യ​മാ​യി സ്ഥ​ലം കൈ​മാ​റാ​ണ് സ​ർ​ക്കാ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ലു​ള്ള​ത്. എ​ന്നാ​ൽ ക​ള​ക്ട​ർ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ൽ വ്യ​ക്ത​ത​ക്കു​റ​വു​ണ്ടെ​ന്ന് ജി​സി​ഡി​എ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. മ​റ്റ് സ്ഥ​ലം ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് ജി​സി​ഡി​എ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് കൈ​മാ​റു​ന്ന​തെ​ന്നാ​ണ് ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി​യ​ത്. വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ പാ​ട്ട​ക്ക​രാ​റി​ൽ വ്യ​വ​സ്ഥ​യു​ണ്ടെ​ന്നും പ​ക​രം ഭൂ​മി കൈ​മാ​റ​ണ​മെ​ന്ന് ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ പ​റ​യു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

Tags : College. NattuVishasham DistrictNews

Recent News

Corehub Up