x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ലം രൂ​പ​ത​യു​ടെ 697-ാം വാ​ര്‍​ഷി​കം: ത്രി​വ​ത്സ​ര പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന്


Published: August 10, 2026 05:34 AM IST | Updated: August 10, 2026 05:51 AM IST

കൊ​ല്ലം: സ​പ്ത​ശ​താ​ബ്ദി നി​റ​വി​ലെ​ത്തി​യ ഭാ​ര​ത​ത്തി​ലെ പ്ര​ഥ​മ ക​ത്തോ​ലി​ക്കാ രൂ​പ​ത​യാ​യ കൊ​ല്ലം രൂ​പ​ത​യു​ടെ 697-ാം സ്ഥാ​പ​ക​വാ​ര്‍​ഷി​ക ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു​ള്ള ത്രി​വ​ത്സ​ര പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ല്ലം പ​ട്ട​ത്താ​നം ഭാ​ര​ത​രാ​ജ്ഞി ഇ​ട​വ​ക ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി നി​ര്‍​വ​ഹി​ക്കും. തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ന്‍ അ​തി​രൂ​പ​ത ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് ജെ. ​നെ​റ്റോ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കൊ​ല്ലം ബി​ഷ​പ് ഡോ. ​പോ​ള്‍ ആ​ന്‍റണി മു​ല്ല​ശേ​രി ഹ്ര​സ്വ ച​രി​ത്രാ​വ​ത​ര​ണം ന​ട​ത്തും.

വ​ത്തി​ക്കാ​ന്‍റെ ഇ​ന്ത്യ​ന്‍ സ്ഥാ​ന​പ​തി​യു​ടെ പേ​പ്പ​ല്‍ സ​ന്ദേ​ശം ജൂ​ബി​ലി ക​ണ്‍​വീ​ന​ര്‍ ഫാ​.ജോ​സ​ഫ് ജോ​ണ്‍ വാ​യി​ക്കും. രൂ​പ​ത പിആ​ര്‍ഒ ഫാ.ലാ​സ​ര്‍ എ​സ്. പ​ട്ട​ക​ട​വ് പ​രി​ഭാ​ഷ​പ്പെ​ടു​ത്തും.

മ​ന്ത്രി​മാ​രാ​യ ഷി​ബു ബേ​ബി ജോ​ണ്‍, ബി​ന്ദു കൃ​ഷ്ണ, പി.സി. വി​ഷ്ണു​നാ​ഥ്, രൂ​പ​ത മു​ന്‍ ബി​ഷ​പ് ഡോ. ​സ്റ്റാ​ന്‍​ലി റോ​മ​ന്‍, കൊ​ല്ലം മേ​യ​ര്‍ എ. ​കെ. ഹ​ഫീ​സ്, വി​ഷ്ണു മോ​ഹ​ന്‍ എം​എ​ല്‍​എ., സ​ന്യ​സ്ത പ്ര​തി​നി​ധി വി​മ​ല ഹൃ​ദ​യ​സ​ഭ​യു​ടെ മ​ദ​ര്‍ ജ​ന​റ​ല്‍ സി​സ്റ്റ​ര്‍ റെ​നോ​റ മേ​രി, വൈ​ദി​ക പ്ര​തി​നി​ധി വി​കാ​രി ജ​ന​റ​ാൾ മോ​ണ്‍. ബൈ​ജു ജൂ​ലി​യ​ാന്‍, അ​ല്മാ​യ പ്ര​തി​നി​ധി പ്ര​ഫ. ബി​ജു ടെ​റ​ന്‍​സ് അ​ര​വി​ള, കെ​സി​വൈ​എം രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സ് കെ​ന്ന​ഡി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

വാ​ര്‍​ഷി​കാ​ഘോ​ഷ വേ​ള​യി​ല്‍ രൂ​പ​ത​യി​ലെ ഓ​രോ ഭ​വ​ന​ത്തി​ലേ​ക്കും പ്ര​യാ​ണം ചെ​യ്യാ​നു​ള്ള ‘ക്രി​സ്തു​ജ്യോ​തി ജൂ​ബി​ലി​ദീ​പം' ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് ജെ. ​നെ​റ്റോ തെ​ളി​ക്കും. രൂ​പ​ത മ​ധ്യ​സ്ഥ ക​ര്‍​മ​ല മാ​താ​വി​ന്‍റെ ഛായാ​ചി​ത്ര​വും അ​ദ്ദേ​ഹം അ​നാ​വ​ര​ണം ചെ​യ്യും.

കൊ​ല്ലം ബി​ഷ​പ് ഡോ. ​പോ​ള്‍ ആ​ന്‍റണി മു​ല്ല​ശേ​രി ജൂ​ബി​ലി ജ്വാ​ല​യും മാ​തൃ​ചി​ത്ര​വും ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഫാ. ​സേ​വ്യ​ര്‍ ലാ​സ​റി​നെ ഏ​ല്‍​പ്പി​ക്കും.
പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ ഇ​ട​വ​ക​ക​ളി​ല്‍​ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തു​ന്ന​വ​രെ പ​ട്ട​ത്താ​നം ഭാ​ര​ത​രാ​ജ്ഞി ദേവാ​ല​യ​ങ്ക​ണ​ത്തി​ല്‍ ഇ​റ​ക്കി​യ ശേ​ഷം ചെ​റി​യ വാ​ഹ​ന​ങ്ങ​ള്‍ ഫാ​ത്തി​മ​മാ​താ നാ​ഷ​ണ​ല്‍ കോ​ള​ജ് ഗ്രൗ​ണ്ടി​ലും ബ​സു​ക​ള്‍ ആ​ശ്രാ​മം മൈ​താ​ന​ത്തും പാ​ര്‍​ക്ക് ചെ​യ്യ​ണ​മെ​ന്ന് പി​ആ​ര്‍​ഓ ഫാ. ​ലാ​സ​ര്‍ എ​സ്. പ​ട്ട​ക​ട​വ് അ​റി​യി​ച്ചു.

 

Tags : nattu vishesham 697th Anniversary Diocese of Quilon

Recent News

Corehub Up