x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ടി​നെ ന​ടു​ക്കി​യ ദു​ര​ന്തം: വി​ശ്വ​സി​ക്കാ​നാ​കാ​തെ നാ​ട്ടു​കാ​ർ

വെബ് ഡെസ്ക്
Published: September 11, 2026 12:58 AM IST | Updated: September 11, 2026 12:58 AM IST

ക്രിസ്റ്റിയെ പൊലിസ് കസ്റ്റഡിയിലെടുത്തപ്പോൾ.

മ​ല​യി​ൻ​കീ​ഴ്: നാ​ടി​നെ ന​ടു​ക്കി​യ ദു​ര​ന്തം വി​ശ്വ​സി​ക്കാ​നാ​കാ​തെ നാ​ട്ടു​കാ​ർ. ഒ​ന്ന​ര​ വ​യ​സു​ള്ള കു​ട്ടി​യെ അ​മ്മ ക​ഴു​ത്ത​റു​ത്തു കൊ​ന്ന സം​ഭ​വത്തിന്‍റെ ​ന​ടു​ക്ക​ത്തി​ലാ​ണ് ഇ​വ​ർ.

മ​ല​യി​ൻ​കീ​ഴ് വി​ള​വൂ​ർ​ക​ല്ലി​ലാ​ണു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്. അ​ന്ന​യെ​ന്നും ഇ​വാ​നയെ​ന്നും വി​ളി​ക്കു​ന്ന കു​ഞ്ഞി​നെ​യാ​ണ് അ​മ്മ കൊ​ല​പ്പെ​ടു​ത്തി​യ​ത്. നാ​ട്ടു​കാ​രോ​ട് ന​ല്ല പെ​രു​മാ​റ്റ​മാ​ണ് അ​മ്മ ക്രി​സ്റ്റി​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്. കു​ട്ടി​ക​ൾ ഇ​ല്ലാ​ത്ത വി​ഷ​മ​ത്തി​ലാ​യി​രു​ന്നു ക്രി​സ്റ്റി. ആ ​സ​ങ്ക​ടം പ​ല​രോ​ടും ക്രി സ്റ്റി പങ്കുവയ്ക്കുകയും ചെയ്തി രുന്നു. പ​ല ദേ​വാ​ല​യ​ങ്ങ​ളി​ലും പോ​യി പ്രാ​ർ​ഥനകളും ന​ട​ത്തി​യി​രു​ന്നു.​അ​ങ്ങി​നെ ഉ​ണ്ടാ​യ മ​ക​ളെ ഇ​ത്ര​യും ക്രൂ​ര​ത​യ്ക്ക് വി​ധേ​യ​മാ​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യാ​ണ് നാ​ട്ടു​കാ​ർ​ക്ക് ഉ​ള്ള​ത്.

കു​ടും​ബ​പ്ര​ശ്ന​മാ​ണ് കൊ​ടും​ക്രൂ​ര​ത​യ്ക്കു കാ​ര​ണ​മെ​ന്നാ​ണ് പൊലിസ് പ​റ​യു​ന്ന​ത്. ഭ​ർ​ത്താ​വ് അ​ഭി​ജി​ത്തു​മാ​യി ക്രിസ്റ്റി നി​ര​ന്ത​രം വ​ഴ​ക്കു കൂ​ടു​മാ​യി​രു​ന്നു.​ അ​ന്ന ജ​നി​ച്ച​തി​നു ശേ​ഷ​വും വ​ഴ​ക്കു തുടർന്നു. അ​ഭി​ജി​ത്ത് വീ​ട്ടി​ൽ ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് അ​മ്മ കൊ​ടും ക്രൂ​ര​ത ചെ​യ്ത​ത്. വീ​ടി​നു​ള്ളി​ലെ മു​റി പൂ​ട്ടി​യതിനു ശേ​ഷ​മാ​ണ് കു​ഞ്ഞി​ന്‍റെ ക​ഴു​ത്ത​റു​ത്ത​ത്. കു​ഞ്ഞി​നെ​യും അ​മ്മ​യെ​യും പു​റ​ത്തു​കാ​ണാ​ത്ത​തി​നാ​ൽ ബ​ന്ധു​വാ​യ സ്ത്രീ ​വാ​തി​ലി​ൽ ത​ട്ടി​യ​പ്പോ​ൾ ക്രി​സ്റ്റി പു​റ​ത്തി​റ​ങ്ങി വ​ന്നു താ​ൻ കു​ഞ്ഞി​നെ കൊ​ന്നു​വെ​ന്നു പ​റ​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഇ​വ​ർ മു​റി​യി​ൽ ക​യ​റി നോ​ക്കി​യ​പ്പോ​ഴാ​ണ് ചോ​ര​യി​ൽ കു​ളി​ച്ച നി​ല​യി​ൽ കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ അ​വ​ർ കു​ഞ്ഞി​നെ അ​ടു​ത്തു​ള്ള മ​ല​യി​ൻ​കീ​ഴ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​വി​ടെ​വ​ച്ചു മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ഞ്ഞി​ന്‍റെ അ​മ്മ ക്രി​സ്റ്റി​യെ പൊലിസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Tags : tragedy NattuVishasham DistrictNews

Recent News

Corehub Up