x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സി റോ​ഡ് കുരുതിക്കളമാകുന്നു

വെബ് ഡെസ്ക്
Published: September 13, 2026 12:14 AM IST | Updated: September 13, 2026 12:14 AM IST

കൈ​യൊ​ടി​ഞ്ഞ​തി​നെ​ത്തുട​ർ​ന്ന് ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​യി ചെ​ത്തി​പ്പു​ഴ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന ആ​ര്യോ​മോ​ൾ തോ​മ​സ്.

രാ​മ​ങ്ക​രി: എ​സി റോ​ഡി​ന്‍റെ വീ​തി​യി​ല്ലാ​യ്മ മൂ​ലം ടൂ​വീ​ല​റു​ക​ൾ അ​പ​ക​ട​ത്തി​ൽപ്പെ​ടു​ന്ന​ത് തു​ട​ർ​ക്ക​ഥ​യാ​കു​ന്ന​തി​നൊ​പ്പം ഇ​ടി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്താ​തെ പോ​കു​ന്ന​തും പ​തി​വ് സം​ഭ​വ​മാ​കു​ന്നു. ക​ഴി​ഞ്ഞദി​വ​സം വൈ​കി​ട്ട് കി​ട​ങ്ങ​റ കോ​ര​വ​ള​വി​ന് സ​മീ​പം രാ​മ​ങ്ക​രി വാ​ണി​യ​പ്പു​ര​യ്ക്ക​ൽ ആ​ര്യ​മോ​ൾ തോ​മ​സ് (43) അ​പ​ക​ട​ത്തി​ൽപ്പെട്ട​താ​ണ് അ​വ​സാ​ന സം​ഭ​വം.

ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ഇ​വ​രു​ടെ ടൂ​വീ​ല​റി​ൽ പി​ന്നാ​ലെ സ​ഞ്ച​രി​ച്ചി​രു​ന്ന മി​നി​ലോ​റി (ദോ​സ്ത്) നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. വ​ല​തുകൈ​ ഒ​ടി​യു​ക​യും മാ​ര​ക​മാ​യി പ​രി​ക്കേ​ൽക്കു​ക​യും ചെ​യ്ത ഇ​വ​രെ നാ​ട്ടു​കാ​രാ​ണ് പി​ന്നീ​ട് ചെ​ത്തി​പ്പു​ഴ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഈ ​സം​ഭ​വ​ത്തി​ന് ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ മു​ന്പ് ആ​ല​പ്പു​ഴനി​ന്നും ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ രാ​മ​ങ്ക​രി ജം​ഗ്ഷനി​ൽ നി​യ​ന്ത്ര​ണം വി​ട്ട് ഫു​ഡ്പാ​ത്ത് ഡി​വൈ​ഡ​റി​നോ​ട് ചേ​ർ​ത്തു പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്കൂ​ട്ട​ർ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യും ഉ​ണ്ടാ​യി.
അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. സ്കൂ​ട്ട​റി​നു സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മ​റ്റൊ​രു സ്കൂ​ട്ട​റി​നും കേ​ടുപാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യു​ണ്ടാ​യി. എ​സി റോ​ഡി​ൽ ഒ​ന്നി​ന് പു​റ​കെ ഒ​ന്നാ​യി അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഓ​ട്ട​ത്തി​നി​ട​യി​ൽ ഡ്രൈ​വ​ർ​മാ​ർ​ക്ക് ച​ങ്ങ​നാ​ശേ​രി​യി​ൽനി​ന്നും ക​ള​ർ​കോ​ട് വ​രെ 24 കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ എ​പ്പോ​ഴെ​ങ്കി​ലും നി​ർ​ത്തേ​ണ്ടി വ​ന്നാ​ൽ പാ​ർ​ക്ക് ചെ​യ്യാ​ൻ ഒ​രു സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ ഡ്രൈ​വ​ർ​മാ​ർ വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ ഒ​തു​ക്കി നി​ർ​ത്തു​ക​യാ​ണ് പ​തി​വ്. ഈ ​സ​മ​യം എ​തി​ർദി​ശ​യി​ൽ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​കാ​ൻ ഇ​ട​മി​ല്ലാ​തെ വ​രു​ക​യും ഏ​തെ​ങ്കി​ലും വ​ശ​ങ്ങ​ളി​ലേ​ക്ക് വെ​ട്ടി​ക്കു​ക​യും ചെ​യ്യു​ന്ന​തോ​ടെ ടൂ​വീ​ല​ർ യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽപ്പെടു​ന്നു.

ചി​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ഇ​വ​രു​ടെ ജീ​വ​ൻ പോ​ലും പൊ​ലി​യു​ന്ന സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​കാ​റു​ണ്ട്. ശ​ബ​രി​മ​ല സീ​സ​ണ് തു​ട​ക്കം കു​റി​ക്കു​ന്ന​തോ​ടെ ഇതരസം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നു​ള്ള അ​യ്യ​പ്പ​ന്മാ​രു​ടെ വാ​ഹ​ന​ങ്ങ​ളും ഇ​തി​ലേ എ​ത്തിത്തുട​ങ്ങും. ഇ​തോ​ടെ തി​ര​ക്ക് ഇ​ര​ട്ടി​യാ​കും. ഈ ​സ​മ​യം അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. അ​തി​നാ​ൽ അ​പ​ക​ട​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​നും ആ​ളു​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ എ​ത്ര​യും വേ​ഗം ത​യാറാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : NattuVishesham DistrictNews

Recent News

Corehub Up