x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട്ടോ​റി​ക്ഷ​യും ബൈ​ക്കും ന​ശി​പ്പി​ച്ച നിലയിൽ


Published: May 10, 2026 06:28 AM IST | Updated: May 10, 2026 06:28 AM IST

പെ​രി​ങ്ങോ​ട്ടു​ക​ര: വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യും ബൈ​ക്കും രാ​ത്രി​യി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ചു. താ​ന്ന്യം എ​ലു​വ​ത്തി​ങ്ക​ൽ മേ​ജോ​യു​ടെ ബൈ​ക്കും ഓ​ട്ടോ​യു​മാ​ണ് ന​ശി​പ്പി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. ആ​റു മാ​സം മു​മ്പും മേ​ജോ​യു​ടെ ഓ​ട്ടോ​റി​ക്ഷ ക​ത്തി​ച്ചി​രു​ന്നു. തീ ​ആ​ളി​പ്പ​ട​ർ​ന്ന് വീ​ടി​നും നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. അ​ന്ന് തീ​വ​ച്ച് ഓ​ട്ടോ ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ക​ത്തി ന​ശി​ച്ച ഓ​ട്ടോ​റി​ക്ഷ ഇ​ത് വ​രെ​യും പ​ണി ക​ഴി​ഞ്ഞ് കി​ട്ടി​യി​ട്ടി​ല്ല.

പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് താ​ന്ന്യം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ആ​ന്‍റോ തൊ​റ​യ​ൻ, അ​ഡ്വ. സു​നി​ൽ ലാ​ലൂ​ർ, രാ​മ​ൻ ന​മ്പൂ​തി​രി, പ്ര​മോ​ദ് ക​ണി​മം​ഗ​ല​ത്ത്, പോ​ൾ പു​ലി​ക്കോ​ട്ടി​ൽ, ഉ​ഷ മേ​നോ​ത്തു​പ​റ​മ്പി​ൽ, നി​സാ​ർ കു​മ്മം ക​ണ്ട​ത്ത്, റി​ജു ക​ണ​ക്ക​ന്ത​റ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പി, അ​ന്തി​ക്കാ​ട് സി​ഐ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി.

Tags : nattu vishesham Autorickshaw bike damaged

Recent News

Corehub Up