x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ഷ​പ് വ​യ​ലി​ല്‍ വോ​ളി: ഫൈ​ന​ല്‍ പോ​രാ​ട്ട​ങ്ങ​ള്‍​ക്ക് അ​ര​ങ്ങൊ​രു​ങ്ങി

വെബ് ഡെസ്ക്
Published: September 10, 2026 10:16 PM IST | Updated: September 10, 2026 10:16 PM IST

അ​ല്‍​ഫോ​ന്‍​സാ കോ​ള​ജ് - സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് മത്സരം

പാ​ലാ: പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍ ന​ട​ക്കു​ന്ന 45-ാമ​ത് ബി​ഷ​പ് വ​യ​ലി​ല്‍ ഓ​ള്‍ കേ​ര​ള ഇ​ന്‍റ​ര്‍ കൊ​ളീ​ജി​യ​റ്റ് വോ​ളി​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഫൈ​ന​ല്‍ പോ​രാ​ട്ട​ങ്ങ​ള്‍​ക്ക് അ​ര​ങ്ങൊ​രു​ങ്ങി. വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ പാ​ലാ അ​ല്‍​ഫോ​ന്‍​സാ കോ​ള​ജും പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ അ​ങ്ക​മാ​ലി ഡീ ​പോ​ള്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടും ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു.

വ​നി​താ വി​ഭാ​ഗം സെ​മി​ഫൈ​ന​ലി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ റ​ണ്ണ​റ​പ്പാ​യ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ഇ​രി​ങ്ങാ​ല​ക്കു​ട​യെ നേ​രി​ട്ടു​ള്ള മൂ​ന്ന് സെ​റ്റു​ക​ള്‍​ക്ക് കീ​ഴ​ട​ക്കി​യാ​ണ് അ​ല്‍​ഫോ​ന്‍​സാ കോ​ള​ജ് ഫൈ​ന​ല്‍ ബ​ര്‍​ത്ത് ഉ​റ​പ്പി​ച്ച​ത്. തു​ട​ക്കം മു​ത​ല്‍ മി​ക​ച്ച ആ​ധി​പ​ത്യം പു​ല​ര്‍​ത്തി​യ അ​ല്‍​ഫോ​ന്‍​സാ 25-18, 25-12, 25-18 എ​ന്ന സ്‌​കോ​റി​നാ​ണ് വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. അ​ല്‍​ഫോ​ന്‍​സാ കോ​ള​ജി​ന്‍റെ സെ​റ്റ​ര്‍ ആ​തി​ര ക​ളി​യി​ലെ മി​ക​ച്ച താ​ര​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

പു​രു​ഷ വി​ഭാ​ഗ​ത്തി​ലെ ര​ണ്ടാം സെ​മി​ഫൈ​ന​ലി​ലും ആ​വേ​ശ​ക​ര​മാ​യ പോ​രാ​ട്ട​ത്തി​നാ​ണ് വേ​ദി സാ​ക്ഷ്യം വ​ഹി​ച്ച​ത്. ആ​ദ്യ സെ​റ്റ് കൈ​വി​ട്ട ശേ​ഷ​വും ശ​ക്ത​മാ​യി തി​രി​ച്ചു​വ​ന്ന അ​ങ്ക​മാ​ലി ഡി ​പോ​ള്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്, ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ തു​ട​ര്‍​ന്നു​ള്ള മൂ​ന്ന് സെ​റ്റു​ക​ളും സ്വ​ന്ത​മാ​ക്കി ഫൈ​ന​ലി​ല്‍ ക​ട​ന്നു. 19-25, 25-23, 27-25, 25-22 എ​ന്ന സ്‌​കോ​റി​നാ​യി​രു​ന്നു ഡീ ​പോ​ളി​ന്‍റെ വി​ജ​യം. ഡി ​പോ​ള്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ സെ​റ്റ​ര്‍ അ​ദു​ല്‍ ക​ളി​യി​ലെ മി​ക​ച്ച താ​ര​മാ​യി.

ഇ​ന്ന് രാ​വി​ലെ 11 ന് ​ന​ട​ക്കു​ന്ന വ​നി​താ ഫൈ​ന​ലി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ ചാ​മ്പ്യ​ന്മാ​രാ​യ അ​സം​പ്ഷ​ന്‍ കോ​ള​ജ് ച​ങ്ങ​നാ​ശേ​രി അ​ല്‍​ഫോ​ന്‍​സാ കോ​ള​ജി​നെ നേ​രി​ടും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ട​ക്കു​ന്ന പു​രു​ഷ വി​ഭാ​ഗം ഫൈ​ന​ലി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രും ആ​തി​ഥേ​യ​രു​മാ​യ പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് അ​ങ്ക​മാ​ലി ഡി ​പോ​ളി​നെ നേ​രി​ടും.

Tags : Volleyball NattuVishasham DistrictNews

Recent News

Corehub Up