x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്ലോ​ക്ക് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​നം: തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ച്ച് കോ​ണ്‍​ഗ്ര​സ്


Published: January 9, 2026 07:42 AM IST | Updated: January 9, 2026 07:42 AM IST

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി യു​ഡി​എ​ഫി​ൽ ത​മ്മി​ല​ടി. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ് കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ൾ ബ​ഹി​ഷ്ക​രി​ച്ചു.

മു​ന്ന​ണി മ​ര്യാ​ദ​ക​ൾ പാ​ലി​ക്കാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യി സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്തു​ണ്ടാ​ക്കി​യ ധാ​ര​ണ പ്ര​കാ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ഒ​രു സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​നം കോ​ണ്‍​ഗ്ര​സി​നാ​യി​രു​ന്നു​വെ​ന്നും ഇ​ത് മു​സ്ലിം​ലീ​ഗ് നേ​തൃ​ത്വം ലം​ഘി​ച്ചു​വെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് ആ​രോ​പ​ണം.

കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​റ് അം​ഗ​ങ്ങ​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന് വി​ട്ടു​നി​ന്ന​ത്. മു​ന്ന​ണി മ​ര്യാ​ദ​ക​ൾ ലം​ഘി​ക്കു​ന്ന​ത് കെ​ട്ടു​റ​പ്പി​നെ ബാ​ധി​ക്കു​മെ​ന്ന് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ആ​ന​ന്ദ​ൻ പ​റ​ഞ്ഞു. മു​സ്ലിം​ലീ​ഗി​ലെ പ്ര​ബീ​ന ഹ​ബീ​ബ്,പി. ​സു​ബൈ​ർ, ഇ​ഫ്ര മോ​ൾ എ​ന്നി​വ​രാ​ണ് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്

Tags : nattu vishesham Congress boycotts

Recent News

Corehub Up