കോഴിക്കോട്: ലോക വനിതാ ക്രിക്കറ്റ് കിരീടം കരസ്ഥമാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആദരവ് അര്‍പ്പിച്ചുകൊണ്ട് ക്രിക്കറ്റ് പുസ്തക പ്രദര്‍ശനം സംഘടിപ്പിച്ചു. ദേവഗിരി സെന്റ് ജോസഫ്സ് കോളജിലാണ് വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്. കോളജ് അലുംനി അസോസിയേഷനും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗവും ചേര്‍ന്നാണ് പരിപാടി നടത്തിയത്.
ദേവഗിരി കോളജ് അലുംനിയും മലബാര്‍ ക്രിസ്ത്യന്‍ കോളജ് ചരിത്രവിഭാഗം റിട്ട.പ്രഫസറുമായ ഡോ. എം.സി വസിഷ്ഠിന്റെ ക്രിക്കറ്റ് പുസ്തക ശേഖരമാണ് പ്രദര്‍ശിപ്പിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രം, ഇന്ത്യയിലെ പുരുഷ-വനിതാ ഇതിഹാസ താരങ്ങളുടെ ജീവചരിത്രങ്ങള്‍, ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ച തുടങ്ങിയവ പ്രതിപാദിക്കുന്ന വിവിധ ഭാഷകളിലെ നൂറോളം പുസ്തകങ്ങള്‍ പ്രദര്‍ശനത്തില്‍ ഒരുക്കിയിരുന്നു.
പ്രദര്‍ശനം കോളജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. ബിജു ജോസഫ് ഉദ്ഘാടനം ചെയ്തു. ഡോ. എം.സി വസിഷ്ഠ്, കോളജ് പിആര്‍ഒ പ്രഫ. ചാര്‍ലി കട്ടക്കയം, ഡോ. രേഖ ജോസ്, കെ.സി.സരിത, സുമേഷ് വര്‍മ എന്നിവര്‍ സംസാരിച്ചു.
Tags : local nattuvishesham Book exhibition