ട്രേഡ് യൂണിയനുകളുടെയും കർഷക, കർഷക തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം ബികെഎംയു സംസ്ഥാന പ്രസിഡന്റ് ചിറ്റ
പത്തനംതിട്ട: തൊഴിലാളി ദ്രോഹ ലേബർ കോഡുകൾ പിൻവലിക്കുകയും മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുകയും ചെയ്യണമെന്ന് ബികെഎംയു സംസ്ഥാന പ്രസിഡന്റ് ചിറ്റയം ഗോപകുമാർ ആവശ്യപ്പെട്ടു.
രാജ്യത്തെ ട്രേഡ് യൂണിയൻ സംഘടനകളും കർഷക - കർഷക തൊഴിലാളി സംഘടനകളും സംയുക്തമായി രാജ്യവ്യാപകമായി നടത്തിയ ജയൽ നിറയ്ക്കൽ സമരത്തിന്റ് ഭാഗമായി കേരളത്തിൽ തെരഞ്ഞെടുത്ത കേന്ദ്രസർക്കാർ ഓഫീസ് ഉപരോധ സമരത്തിന്റെ ഭാഗമായി നടന്ന ഹെഡ്പോസ്റ്റ് ഓഫീസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വൻകിട കോർപറേറ്റുകൾക്ക് അനുകൂലമായ നയങ്ങൾ കേന്ദ്ര സർക്കാർ പിന്തുരുകയാണ്. 29 തൊഴിലാളിനിയമങ്ങൾ ക്രോഡീകരിച്ച് നാല് ലേബർ കോഡുകൾ നടപ്പാക്കിയത് തൊഴിലാളികളെയും തൊഴിലാളി സംഘടനകളെയും നശിപ്പിക്കാനാണെന്ന് ചിറ്റയം കുറ്റപ്പെടുത്തി. സിഐടിയു ജില്ലാ സെക്രട്ടറി പി.ബി. ഹർഷകുമാർ അധ്യക്ഷത വഹിച്ചു.
സിഐടിയു ജില്ലാ പ്രസിഡന്റ് എസ്.ഹരിദാസ്, എഐടിയുസി ജില്ലാ സെക്രട്ടറി ഡി. സജി, കർഷക സംഘം ജില്ലാസെക്രട്ടറി ആർ. തുളസീധരൻ പിള്ള , കിസാൻ സഭാ സംസ്ഥാന സെക്രട്ടറി എ.പി. ജയൻ, കെഎസ്കെടിയു ജില്ലാ സെക്രട്ടറി സി.രാധാകൃഷ്ണൻ, ബികെഎംയു ജില്ലാ സെക്രട്ടറി കെ.ജി.രതീഷ് കുമാർ, വിവിധ സംഘടനാ നേതാക്കന്മാരായ കെ.സി.രാജഗോപാൽ, ആർ. ഉണ്ണികൃഷ്ണപിള്ള, രാജൻ സുലൈമാൻ , ബൻസി തോമസ്, പി.ജെ.അജയകുമാർ, സുനിതാ കുര്യൻ, ഫ്രാൻസ് വി.ആന്റണി, കെ.ഐ. ജോസഫ് , ബൈജു ഓമല്ലൂർ, ശ്യാമശിവൻ, കെ.അനിൽകുമാർ, കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Farmers