കര്‍ഷക ദിനാചരണം സി.അജയപ്രസാദ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
അഞ്ചല്‍ : കര്‍ഷകര്‍ നാടിന്റെ നട്ടെല്ലാണെന്നും കര്‍ഷകരെ അനുമോദിക്കുന്നതിനോടൊപ്പം അവരുടെ സംരക്ഷണം കൂടി ഉറപ്പാക്കണമെന്നും സി.അജയപ്രസാദ് എംഎല്‍എ. ഏരൂര്‍ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കര്‍ഷക ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ആതിര പ്രവീണ്‍ അധ്യക്ഷത വഹിച്ചു.
മികച്ച കര്ഷകന്, സമ്മിശ്ര കര്ഷകന്, വനിതാ കര്‍ഷക, വിദ്യാര്‍ഥി കര്‍ഷകര്‍ ഉള്‍പ്പടെ നിരവധിപേരെ ചടങ്ങില്‍ ആദരിച്ചു.
വൈസ് പ്രസിഡന്റ് പി.ആര്. ബാലചന്ദ്രന് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഹസീന പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ സോമശേഖര പിള്ള, അനിത ബിജു, ജെസി മേരി, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രീയകുമാര്, അസിസ്റ്റന്റ് ഡയറക്ടര്‍ ഐ. സുമി, കൃഷി ഓഫീസര്‍ ആര്. ശ്രീനാഥ് തുടങ്ങി ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു.
Tags : Farmers NattuVishasham DistrictNews