പേരാമ്പ്ര: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്ലിയ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിവസമായ ഇന്നലെ ഉച്ചയ്ക്ക് 12.40 ഓടെയാണ് ഉപ വരണാധികാരി കൊയിലാണ്ടി ലാൻഡ് ട്രൈബ്യൂണല്‍ തഹസില്‍ദാർ ജോയ് തോമസ് മുമ്പാകെ പത്രിക സമര്‍പ്പണം നടത്തിയത്.
പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് ചെയര്മാന് കെ. ബാലനാരായണന്‍, കണ്‍വീനര്‍ ആര്.കെ. മുനീര്‍, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, യുഡിഎഫ് നേതാക്കളായ സി.പി.എ. അസീസ്, ടി.പി. ചന്ദ്രന് എന്നിവര്‍ക്ക് ഒപ്പം എത്തിയാണ് പത്രിക സമര്‍പ്പിച്ചത്. മൂന്ന് സെറ്റ് പത്രികയാണ് സ്ഥാനാർഥിക്ക് വേണ്ടി സമര്‍പ്പിച്ചത്. പേരാമ്പ്രയില്‍ നിന്ന് യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷനിലെത്തിയാണ് പത്രിക സമര്‍പ്പിച്ചത്.
യുഡിഎഫ് നേതാക്കളായ രാജന് മരുതേരി, കല്ലൂര്‍ മുഹമ്മദലി, കെ.പി. രാമചന്ദ്രന്, കെ. മധുകൃഷ്ണന്, പി.കെ. രാഗേഷ്, മിസ്ഹബ് കീഴരിയൂര്‍, മൂസ കോത്തമ്പ്ര, അര്ജ്ജുന് കറ്റയാട്ട്, ടി.പി. മുഹമ്മദ്, വഹീദ പാറേമ്മൽ തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു.
തെരഞ്ഞെടുപ്പ് കൺവെന്ഷൻ
പേരാമ്പ്ര: പേരാമ്പ്ര നിയമസഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയയുടെ വിജയത്തിനായി നൊച്ചാട് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ ചാലിക്കരയിൽ നടന്നു. കൺവൻഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് യുഡിഎഫ് കൺവീനർ എം.കെ. റസാഖ് അധ്യക്ഷത വഹിച്ചു. ചെയർമാൻ പി.എം പ്രകാശൻ, ജിതേഷ് മുതുകാട്, കെ.ബാലനാരായണൻ, സി.പി.എ. അസീസ്, ടി.കെ. ഇബ്രായി, അൻവർഷാ നൊച്ചാട്, കെ. മധുകൃഷ്ണൻ, രാജൻ മരുതേരി തുടങ്ങിയവർ പ്രസംഗിച്ചു.101 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപീകരിച്ചു. പി.എം. പ്രകാശൻ (ചെയർമാൻ), എം.കെ. റസാഖ് (കൺവീനർ), എം.ടി. ഹമീദ് (ട്രഷറർ).