x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​തൃ​വി​ദ്യാ​ല​യ​ത്തി​ന് ആ​യി​രം പു​സ്ത​ക​ങ്ങ​ള്‍ കൈ​മാ​റി സ​ജി മാ​ത്യു

വെബ് ഡെസ്ക്
Published: September 5, 2026 12:14 AM IST | Updated: September 5, 2026 12:14 AM IST

അ​ധ്യാ​പ​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​സ്ത​ക​ങ്ങ​ള്‍ കൈ​മാ​റു​ന്നു.

ചെ​റു​തോ​ണി: അ​ധ്യാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​മ​ല​ഗി​രി വി​മ​ല ഹൈ​സ്‌​കൂ​ളി​ലെ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​യും കോ​ള​പ്ര ഗ​വ. എ​ല്‍​പി സ്‌​കൂ​ള്‍ റി​ട്ട. അ​ധ്യാ​പ​ക​നു​മാ​യ സ​ജി മാ​ത്യു ഓ​ണേ​ലി​ല്‍ ആ​യി​ര​ത്തോ​ളം പു​സ്ത​ക​ങ്ങ​ള്‍ ത​ന്‍റെ മാ​തൃ വി​ദ്യാ​ല​യ​ത്തി​നു സ​മ​ര്‍​പ്പി​ച്ചു. അ​റി​വും അ​നു​ഭ​വസ​മ്പ​ത്തും വാ​യ​ന​യു​ടെ വി​ശാ​ലലോ​ക​വും പു​തു​ത​ല​മു​റ​യ്ക്കു പ​ക​രാ​ന്‍ സ​ന്മ​ന​സ് കാ​ണി​ച്ച അ​ധ്യാ​പ​ക​നെ സ്‌​കൂ​ള്‍ അ​ധി​കൃ​ത​രും വി​ദ്യാ​ര്‍​ഥി​ക​ളും ചേ​ര്‍​ന്ന് ആ​ദ​രി​ച്ചു.

സ​ജി മാ​ത്യു ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ള്‍ കു​ട്ടി​ക​ളു​മാ​യി പ​ങ്കു​വ​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ പ്ര​ശാ​ന്തി സി​എം​സി, മ​ല​യാ​ളം അ​ധ്യാ​പി​ക​യും ലൈ​ബ്ര​റി ഇ​ന്‍ ചാ​ര്‍​ജു​മാ​യ നൈ​സി മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Deepikanews Saji Mathew

Recent News

Corehub Up