x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടും സ​ര്‍​ക്കാ​ർ നി​ല​പാ​ടും വ​ഞ്ച​നാ​പ​ര​മെ​ന്ന് ബ​സ് ഉ​ട​മ​ക​ള്‍

വെബ് ഡെസ്ക്
Published: September 5, 2026 12:15 AM IST | Updated: September 5, 2026 12:15 AM IST

പ്രതീകാത്മക ചിത്രം

ആ​ല​പ്പു​ഴ: പ്രി​യ​ദ​ര്‍​ശി​നി സൗ​ജ​ന്യ​യാ​ത്ര തു​ട​ങ്ങി​യ​തു മു​ത​ല്‍ ന​ഷ്ട​ത്തി​ലാ​യ സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യെ നി​ല​നി​ര്‍​ത്താ​ന്‍ മ​തി​യാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്കാ​യി രൂ​പീ​ക​രി​ച്ച ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടും തു​ട​ര്‍​ന്നു​ള്ള സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടും സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യ്ക്കു ഗു​ണ​പ​ര​മ​ല്ലെ​ന്നും വ​ഞ്ച​നാ​പ​ര​മാ​ണെ​ന്നും കേ​ര​ള ബ​സ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് അ​സോ​സി​യേ​ഷ​ന്‍ (കെ​ബി​ടി​എ) ജി​ല്ലാ ക​മ്മി​റ്റി യോ​ഗം.

ബ​സ് ഉ​ട​മ​ക​ള്‍ ഏ​റെ​ക്കാ​ല​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന വി​ദ്യാ​ര്‍​ഥി സൗ​ജ​ന്യ​യാ​ത്രാ നി​ര​ക്ക് വ​ര്‍​ധ​ന​വ്, ഡീ​സ​ലി​ന് സ​ബ്‌​സി​ഡി, സം​സ്ഥാ​ന നി​കു​തി ഇ​ള​വ്, ത്രൈ​മാ​സ നി​കു​തി പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്ക​ല്‍, ഒ​രു സ്വ​കാ​ര്യ​ബ​സി​ല്‍ ഒ​രു ദി​വ​സം നി​ശ്ചി​ത എ​ണ്ണം സീ​റോ ടി​ക്ക​റ്റി​നും ആ​യ​തി​ന്‍റെ റീ ​ഇം​മ്പേ​ഴ്‌​സ്‌​മെ​ന്‍റും ഉ​ട​മ​ക​ള്‍​ക്കു ന​ല്‍​കു​ക തു​ട​ങ്ങി​യ​വ​യൊ​ന്നും പ​രി​ഗ​ണി​ച്ചി​ല്ല. പ​ക​രം ബ​സു​ക​ള്‍ ദി​വ​സ​വാ​ട​ക​യ്‌​ക്കെ​ടു​ത്ത് കെ​എ​സ്ആ​ര്‍​സി ആ​ക്കി മാ​റ്റി സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യെ ര​ക്ഷി​ക്കാ​മെ​ന്ന് പ​റ​യു​ന്ന​ത് സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യെ പൊ​തു​ഗ​താ​ഗ​ത​ത്തി​ല്‍​നി​ന്നു തു​ട​ച്ചു​നീ​ക്കാ​നാ​ണെ​ന്ന് ബ​സ് ഉ​ട​മ​ക​ള്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടു​ക​ളി​ൽ പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി 10ന് ​സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ബ​സ് സ്റ്റാ​ൻ​ഡു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ധ​ര്‍​ണ​യും പ്ര​ചാ​ര​ണ​വും ന​ട​ത്താ​നു​ള്ള കെ​ബി​ടി​എ സം​സ്ഥാ​ന ക​മ്മി​റ്റി തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് പി.​ജെ. കു​ര്യ​ന്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സെ​ക്ര​ട്ട​റി എ​സ്.​എം. നാ​സ​ര്‍, എ​ന്‍. സ​ലിം, ടി.​പി. ഷാ​ജി​ലാ​ല്‍, ബി​ജു ദേ​വി​ക, സു​നീ​ര്‍ ഫി​ര്‍​ദോ​സ്, റി​നു സ​ഞ്ചാ​രി, സി​യാ​ദ് ക​ല്‍​പ​ക, ബാ​ബു നൗ​ഷാ​ദ്, മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, ശ്യാം​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Bus owners NattuVishasham DistrictNews

Recent News

Corehub Up