യൂണിറ്റിന്റെ നേതൃത്വത്തിൽ നിവേദനങ്ങൾ അയയ്ക്കുന്നു.
നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്തിനെ പൂർണമായും ഇഎസ്എ പരിധിയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായിസമിതി നെടുങ്കണ്ടം യൂണിറ്റിന്റെ നേതൃത്വത്തിൽ കേന്ദ്ര പരിസ്ഥിതി-വനം വകുപ്പ് മന്ത്രിക്കും പരിസ്ഥിതി-വനം മന്ത്രാലയത്തിനും അഡീഷണൽ ചീഫ് സെക്രട്ടറിക്കും ജില്ലാ കളക്ടർക്കും കേരള പരിസ്ഥിതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും നിവേദനങ്ങൾ തപാൽ മുഖേന അയച്ചു.
യൂണിറ്റ് പ്രസിഡന്റ് ഷിജു ഉള്ളുരുപ്പിൽ, ജില്ലാ ട്രഷറർ നൗഷാദ്, യൂണിറ്റ് സെക്രട്ടറി കെ.കെ. സജു, യൂണിറ്റ് ട്രഷറർ അയ്യൂബ് എന്നിവർ നേതൃത്വം നൽകി.
Tags : Nattuvishesham Districtnews Deepikanews Nedumkandam