x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട്ട​ക്ക​ൽ പു​ത്തൂ​ർ-ചെ​ന​ക്ക​ൽ ബൈ​പാ​സി​ന് ന​ട​പ​ടി​ക​ൾ വേ​ഗ​മാ​ക്കും


Published: July 4, 2026 05:26 AM IST | Updated: July 4, 2026 05:26 AM IST

കോ​ട്ട​ക്ക​ൽ പു​ത്തൂ​ർ-​ചെ​ന​ക്ക​ൽ ബൈ​പാ​സ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ള​ക്‌ട​ർ ഡോ. ​വി​ന​യ് ഗോ​യ​ലും ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം​എ​ൽ​എ​യും സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ന്നു.

മ​ല​പ്പു​റം: കോ​ട്ട​ക്ക​ൽ പു​ത്തൂ​ർ -ചെ​ന​ക്ക​ൽ ബൈ​പാ​സ് മൂ​ന്നാം​ഘ​ട്ട നി​ർ​മാ​ണ ന​ട​പ​ടി​ക​ൾ വേ​ഗ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്‌ട​ർ ഡോ.​ വി​ന​യ് ഗോ​യ​ൽ എ​ന്നി​വ​ർ നി​ർ​ദി​ഷ്ട സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.
ബൈ​പാ​സ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ വേ​ഗ​മാ​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക യോ​ഗം ചേ​ര​ണ​മെ​ന്ന് എം​എ​ൽ​എ ക​ത്ത് ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി പി.​കെ. ബ​ഷീ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം യോ​ഗം ചേ​ർ​ന്നി​രു​ന്നു.

ബൈ​പാ​സി​ന്‍റെ ഫീ​സി​ബി​ലി​റ്റി പ​ഠി​ക്കാ​ൻ വി​ദ​ഗ്ധ സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​വാ​നും ഒ​രു മാ​സ​ത്തി​ന​കം സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നും യോ​ഗ​ത്തി​ൽ മ​ന്ത്രി നി​ർ​ദേ​ശി​ച്ചി​രു​ന്നു. റി​പ്പോ​ർ​ട്ട് ല​ഭി​ക്കു​ന്ന മു​റ​ക്ക് പോ​രാ​യ്മ​ക​ൾ ഉ​ണ്ടെ​ങ്കി​ൽ പ​രി​ഹാ​രം ക​ണ്ടു​ള്ള റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണ് നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​നെത്തു​ട​ർ​ന്നാ​ണ് ക​ള​ക്‌ട​റും എം​എ​ൽ​എ​യും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ത്.

കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​കെ. നാ​സ​ർ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ സാ​ജി​ദ് മ​ങ്ങാ​ട്ടി​ൽ, സു​ലൈ​മാ​ൻ പാ​റ​മ്മ​ൽ, അ​ബ്ദു മ​ങ്ങാ​ട​ൻ, കൗ​ണ്‍​സി​ല​ർ നാ​സ​ർ ത​യ്യി​ൽ, ലാ​ൻ​ഡ് അ​ക്വി​സി​ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ പ്രീ​ത പ്ര​താ​പ​ൻ, ദേ​ശീ​യ​പാ​ത വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്‌ട​ർ സ​നീ​റ,

പൊ​തു​മ​രാ​മ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ കെ. ​ജ​യ​ൻ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​ർ ശ്രീ​ല​ക്ഷ്മി, റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ വി.​ ജോ​യ് തു​ട​ങ്ങി പൊ​തു​മ​രാ​മ​ത്ത്, റ​വ​ന്യു ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ വി​ഭാ​ഗം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ലെ ഉദ്യോഗസ്ഥരും എന്നി വരും പങ്കെടുത്തു.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up