x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

79,612 കു​ട്ടി​ക​ൾ​ക്ക് പൾസ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ൽ​കി

വെബ് ഡെസ്ക്
Published: November 22, 2026 11:27 PM IST | Updated: November 22, 2026 11:27 PM IST

തു​ള്ളി മ​ധു​രം... അ​ഞ്ചു​വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ഞ്ഞു​ങ്ങ​ള്‍​ക്കു​ള്ള പോ​ളി​യോ വാ​ക്‌​സി​ന്‍ വി​ത​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ കു​ഞ്ഞി​നു തു​ള്ളി​മ​രു​ന്ന് ന​ല

കോ​ട്ട​യം: പ​ൾ​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ 79,612 കു​ട്ടി​ക​ൾ​ക്ക് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ൽ​കി. അ​ഞ്ചു വ​യ​സി​ൽ താ​ഴെ​യു​ള്ള 85,277 കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കാ​നാ​ണ് ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. 93.95 ശ​ത​മാ​നം നേ​ട്ടം കൈ​വ​രി​ച്ചു.

പോ​ളി​യോ തു​ള്ളി മ​രു​ന്ന് വി​ത​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ട്ട​യം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ എം. ​പി. സ​ന്തോ​ഷ് കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പി. ​കെ. വൈ​ശാ​ഖ്, ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ സാ​ലി മാ​ത്യു, ന​ഗ​ര​സ​ഭാം​ഗം ജോ​ൺ വ​ർ​ഗീ​സ്, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൻ. പ്രി​യ, റോ​ട്ട​റി ക്ല​ബ് പ്ര​തി​നി​ധി​ക​ളാ​യ അ​നു കു​ര്യ​ൻ, പി. ​പി. മാ​ത്യു എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഇ​ന്ന​ലെ തു​ള്ളി​മ​രു​ന്ന് സ്വീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത കു​ട്ടി​ക​ൾ​ക്ക് ഇ​ന്നും നാ​ളെ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ളി​ലെ​ത്തി മ​രു​ന്ന് ന​ൽ​കും.

Tags : Pulse Polio drops Nattuvishesham DistrictNews

Recent News

Corehub Up