പ്രതിഷേധ ധർണ സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: കേരളത്തിന് അനുവദിക്കാനിരിക്കുന്ന എയിംസിനായി സംസ്ഥാനസർക്കാർ സമർപ്പിച്ച സ്ഥലങ്ങളുടെ പട്ടികയിൽനിന്ന് തൃശൂർ പാർലമെന്റ് മണ്ഡലത്തെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ബിജെപി തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിനുമുന്നിൽ ധർണ സംഘടിപ്പിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സുജയ് സേനൻ, മേഖലാ ജനറൽ സെക്രട്ടറി അഡ്വ. രവികുമാർ ഉപ്പത്ത്, സേവ്യൻ പള്ളത്ത്, സി.സി. മുകുന്ദൻ, ബിജോയ് തോമസ്, സുധീഷ് മേനോത്ത് പറന്പിൽ, വിജയൻ മേപ്രത്ത് എന്നിവർ പ്രസംഗിച്ചു.