പ്രതീകാത്മക ചിത്രം
ഉദയംപേരൂർ: സൈക്കിളിൽ സഞ്ചരിക്കുമ്പോൾ റിട്ട. ഓവർസീയർക്ക് സൂര്യാഘാതമേറ്റു. പികെഎംസി കൊച്ചുപുരയ്ക്കൽ ടി.ടി.അശോകനാണ് (61) പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം തെക്കൻ പറവൂരിൽ നിന്നും നടക്കാവ് വഴി പോകുമ്പോഴാണ് സൂര്യാഘാതമേറ്റത്.
ഇരു കൈകളിലും പൊള്ളലേറ്റു. പൊള്ളലും നീറ്റലും അനുഭവപ്പെട്ടതിനെ തുടർന്ന് അടുത്തുള്ള ഗവ.ഫിഷറീസ് ആശുപത്രിയിൽ ചികിത്സ തേടി. പരിശോധനയിൽ സൂര്യാഘാതമേറ്റതാണെന്ന് സ്ഥിരീകരിച്ചു.
Tags : sunstroke NattuVishasham DistrictNews