എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിൽ സംഘടിപ്പിച്ച ബോട്ടാണിക്കൽ ഇല്ലസ്ട്രേഷൻ ശില്പശാലയിൽനിന്ന്.
എൽത്തുരുത്ത്: സെന്റ് അലോഷ്യസ് കോളജിൽ ബോട്ടണി ആൻഡ് കംപ്യൂട്ടേഷണൽ ബയോളജി വിഭാഗം കണ്‍സൾട്ടൻസി സെല്ലിന്റെ ഭാഗമായി ബോട്ടാണിക്കൽ ഇല്ലസ്ട്രേഷൻ വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. തൃശൂർ സെന്റ് തോമസ് കോളജ് ബോട്ടണി വിഭാഗം അധ്യാപകനും ഇല്ലസ്ട്രേഷൻ വിദഗ്ധനുമായ ഡോ. ജോബി പോൾ ശില്പശാല നയിച്ചു. സെന്റ് അലോഷ്യസ് കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. അരുണ്‍ ജോസ് അധ്യക്ഷത വഹിച്ചു.
ബോട്ടണി ആൻഡ് കംപ്യൂട്ടേഷണൽ ബയോളജി വിഭാഗം മേധാവി ഡോ. മനു ഫിലിപ്പ്, ഐക്യുഎസി പ്രതിനിധി ഡോ. ജിജോ അബ്രഹാം, പ്രോഗ്രാം കോഓർഡിനേറ്റർ നവ്യ പാട്രിക്, അസോസിയേഷൻ സെക്രട്ടറി കെ.എസ്. അന്പിളി എന്നിവർ പ്രസംഗിച്ചു.
Tags : St. Aloysius College natuvisesham local news