x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്നേ​ഹ​ദീ​പം സ​മൂ​ഹ​മാ​കെ ആ​ദ​രി​ക്കേ​ണ്ട പ​ദ്ധ​തി: സ​ന്തോ​ഷ് ജോ​ര്‍​ജ് കു​ള​ങ്ങ​ര


Published: October 29, 2025 10:54 PM IST | Updated: October 29, 2025 10:54 PM IST

സ്നേ​ഹ​ദീ​പം പ​ദ്ധ​തി​പ്ര​കാ​ര​മു​ള്ള 52-ാം സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ല്‍ സ​മ​ര്‍​പ്പ​ണം ലോ​ക​സ​ഞ്ചാ​രി​യും പ്ലാ​നിം​ഗ് ബോ​ര്‍​ഡ് മെം​ബ​റു​മാ​യ സ​ന്തോ​ഷ് ജോ​ര്‍​ജ് കു​ള​ങ്ങ​ര നി​ര്‍​വ​ഹി​ക്കു​ന്നു.

മു​ത്തോ​ലി: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ നേ​തൃ​ത്വം ന​ൽ​കു​ന്ന സ്നേ​ഹ​ദീ​പം പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​മൂ​ഹ​മാ​കെ ആ​ദ​രി​ക്കേ​ണ്ട​തും അ​നു​ക​ര​ണീ​യ​വു​മാ​ണെ​ന്ന് ലോ​ക​സ​ഞ്ചാ​രി​യും പ്ലാ​നിം​ഗ് ബോ​ര്‍​ഡ് അം​ഗ​വു​മാ​യ സ​ന്തോ​ഷ് ജോ​ര്‍​ജ്. സ്നേ​ഹ​ദീ​പം പ​ദ്ധ​തി​പ്ര​കാ​ര​മു​ള്ള

52-ാം സ്നേ​ഹ​ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ല്‍ സ​മ​ര്‍​പ്പ​ണം മു​ത്തോ​ലി​യി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു സ​ന്തോ​ഷ് ജോ​ര്‍​ജ് കു​ള​ങ്ങര.

സ​ഫാ​രി ചാ​ന​ലാ​ണ് 52-ാം വീ​ട് നി​ര്‍​മാ​ണ​ത്തി​ന് നാ​ലു ല​ക്ഷം രൂ​പ ന​ൽ​കി​യ​ത്. സ്നേ​ഹ​ദീ​പ​ത്തി​ലെ 38-ാമ​ത്തെ​തും 49-ാമ​ത്തേ​തും വീ​ടു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​നാ​യി എ​ട്ടു ല​ക്ഷം രൂ​പ ന​ൽ​കി​യ​തും സ​ഫാ​രി ചാ​ന​ലാ​ണ്.

യോ​ഗ​ത്തി​ല്‍ മു​ത്തോ​ലി സെ​ന്‍റ് ജോ​ണ്‍​സ് ആ​ശ്ര​മം പ്ര​യോ​ര്‍ റ​വ. ഡോ. ​മാ​ത്യു ആ​ന​ത്താ​ര​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ത്തോ​ലി പ​ള്ളി വി​കാ​രി ഫാ. ​കു​ര്യ​ന്‍ വ​രി​ക്ക​മാ​ക്ക​ല്‍ വീ​ടി​ന്‍റെ വെ​ഞ്ച​രി​പ്പു​ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍, പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഫി​ലോ​മി​ന ഫി​ലി​പ്പ്, സ്നേ​ഹ​ദീ​പം മു​ത്തോ​ലി പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കാ​വു​കാ​ട്ട്, ഹ​രി​ദാ​സ് അ​ട​മ​ത്ത​റ,സ്നേ​ഹ​ദീ​പം സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ള്‍, തോ​മ​സ് മ​ണ്ണൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Santosh George Kulangara nattuvisesham local news

Recent News

Corehub Up