എടത്വ: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി 2026 ഏപ്രില്‍ മാസത്തില്‍ നടത്തിയ ബിഎസ്സി സുവോളജി മോഡല്‍ രണ്ട് അക്വാകള്‍ച്ചര്‍ പരീക്ഷയില്‍ എടത്വ സെന്റ് അലോഷ്യസ് കോളജിലെ സുവോളജി ബിരുദ വിദ്യാര്‍ഥികളായ നവ്യാ വേണുഗോപാല്‍ ഒന്നാം റാങ്കും, പി. ഗൗരി ആറാം റാങ്കും, അവന്തിക പ്രജീഷ് ഏഴാം റാങ്കും കരസ്ഥമാക്കി. മാനേജര്‍ ഫാ. ജോസഫ് കളരിക്കൽ, പ്രിന്‍സിപ്പല്‍ പ്രഫ. ഡോ.ജി. ഇന്ദുലാല്‍ എന്നിവര്‍ റാങ്ക് ജേതാക്കളെയും ഡിപ്പാര്‍ട്ട്മെന്റിനെയും അഭിനന്ദിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു.
Tags : nattu vishesham St. Aloysius College