തൃശൂർ: കണിമംഗലത്ത് നിയന്ത്രണംവിട്ട പാഴ്സൽ ലോറി പാടത്തേക്ക് മറിഞ്ഞു. ഇന്നലെ പുലർച്ചെയാണ് അപകടം. തൃശൂർ കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ കണിമംഗലത്ത് സ്വകാര്യ ഹോട്ടലിനു സമീപമുള്ള പാടത്താണ് അപകടം.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറയുന്നു. ഇയാൾ കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇരിങ്ങാലക്കുട ഭാഗത്തേക്കു പോയിരുന്ന ലോറി റോഡരികിലെ സംരക്ഷണഭിത്തിയിലിടിച്ചാണ് പത്തടിയിലേറെ താഴ്ചയിലേക്ക് മറിഞ്ഞത്.