x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ട​തു​കോ​ട്ട​യി​ല്‍ വി​ജ​യ​ക്കൊ​ടി പാ​റി​ച്ച വൈ​ശാ​ഖ് യു​ഡി​എ​ഫി​ലെ താ​ര​മാ​യി


Published: December 16, 2025 06:21 AM IST | Updated: December 16, 2025 06:21 AM IST

കോ​ട്ട​യം: പ​ര​മ്പ​രാ​ഗ​ത ഇ​ട​തു​കോ​ട്ട​യി​ല്‍ വി​ജ​യ​ക്കൊ​ടി പാ​റി​ച്ച് വൈ​ശാ​ഖ് യു​ഡി​എ​ഫി​ന്‍റെ ജി​ല്ല​യി​ലെ താ​ര​മാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കു​മ​ര​കം ഡി​വി​ഷ​നി​ല്‍നി​ന്നാ​ണ് പി.​കെ. വൈ​ശാ​ഖ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. എ​ല്‍ഡി​എ​ഫി​ലെ അം​ഗി​ര​സി​നെ 1591 വോ​ട്ടു​ക​ള്‍ക്കാ​ണ് വൈ​ശാ​ഖ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. പ​ര​മ്പ​രാ​ഗ​ത എ​ല്‍ഡി​എ​ഫ് കോ​ട്ട​യി​ല്‍ വൈ​ശാ​ഖി​ന്‍റെ വി​ജ​യം ഇ​ട​തു​കോ​ട്ട​ക​ളെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്.


വി​ജ​യം അ​റി​ഞ്ഞ​തുമു​ത​ല്‍ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നും വൈ​ശാ​ഖി​നെ അ​ഭി​ന​ന്ദി​ച്ച് നേ​താ​ക്ക​ളു​ടെ​യും കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​രു​ടെ​യും ആ​ശം​സാപ്ര​വാ​ഹ​മാ​യി​രു​ന്നു. നാ​മ​നി​ര്‍ദേ​ശ പ​ത്രി​ക സ​മ​ര്‍പ്പി​ക്കു​ന്ന​തി​ന്‍റെ ത​ലേ​ന്ന് രാ​ത്രി ഒ​ന്പ​തി​നാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കു​റി​ച്ചി ഡി​വി​ഷ​ന്‍ അം​ഗ​മാ​യ വൈ​ശാ​ഖി​നെ സ്ഥാ​നാ​ര്‍ഥി​യാ​യി യു​ഡി​എ​ഫ് തീ​രു​മാ​നി​ച്ച​ത്. യു​ഡി​എ​ഫി​ന് അ​വ​സാ​ന​നി​മി​ഷംവ​രെ വി​ജ​യപ്ര​തീ​ക്ഷ​യി​ല്ലാ​യി​രു​ന്നു. എ​ന്നാ​ല്‍, ഫ​ലം വ​ന്ന​പ്പോ​ള്‍ സ്വ​പ്നം​പോ​ലും കാ​ണാ​ത്ത വി​ജ​യ​മാ​ണ് യു​ഡി​എ​ഫ് നേ​ടി​യ​ത്.


പ്ര​ചാ​ര​ണ​ത്തി​ല്‍ എ​ല്‍ഡി​എ​ഫ് മു​ന്നേ​റി​യ സ​മ​യ​ത്താ​ണ് വൈ​ശാ​ഖ് സ്ഥാ​നാ​ര്‍ഥി​യാ​യി എ​ത്തു​ന്ന​ത്. വ​ള​രെ വേ​ഗം പ്ര​ചാ​ര​ണ​ത്തി​ല്‍ മ​റ്റു സ്ഥാ​നാ​ര്‍ഥി​ക​ള്‍ക്കൊ​പ്പം മു​ന്നി​ലെ​ത്തി. കു​റി​ച്ചി ഡി​വി​ഷ​നി​ല്‍ ക​ഴി​ഞ്ഞ​ത​വ​ണ ചെ​യ്ത കാ​ര്യ​ങ്ങ​ള്‍ വി​വ​രി​ച്ചു​ള്ള നോ​ട്ടീ​സ് എ​ല്ലാ വീ​ടു​ക​ളി​ലു​മെ​ത്തി​ച്ചു. ഇ​താ​യി​രു​ന്നു പ്ര​ചാ​ര​ണ​ത്തി​ലെ പ്ല​സ് പോയിന്‍റ്. മു​മ്പ് യു​ഡി​എ​ഫി​ലെ ബീ​നാ ബി​നു കു​മ​ര​ക​ത്തു​നി​ന്ന് വി​ജ​യി​ച്ചി​രു​ന്നു.


ഡ​ല്‍ഹി ആ​സ്ഥാ​ന​മാ​യു​ള്ള ഗാ​ന്ധി​ജി സോ​ഷ്യ​ല്‍ സ​ര്‍വീ​സ് സൊ​സൈ​റ്റി​യു​ടെ മി​ക​ച്ച ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​നു​ള്ള 2023-24ലെ ​പു​ര​സ്‌​കാ​രം വൈ​ശാ​ഖി​നാ​യി​രു​ന്നു. മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ചാ​ണ്ടി ജ​നി​ച്ച​ത് കു​മ​ര​ക​ത്തെ മ​ണ്ണി​ലാ​ണ്. വി​ജ​യം പാ​ര്‍ട്ടി​പ്ര​വ​ര്‍ത്ത​ക​ര്‍ക്കും ജ​ന​ങ്ങ​ള്‍ക്കും സ​മ​ര്‍പ്പി​ക്കു​ന്ന​താ​യും ക​ക്ഷി രാ​ഷ്‌​ട്രീ​യ ഭേ​ദ​മെ​ന്യേ എ​ല്ലാ​വ​രെ​യും ഒ​രുപോ​ലെ കാ​ണു​മെ​ന്നും വൈ​ശാ​ഖ് പ​റ​ഞ്ഞു.


ഇ​ട​തുകോ​ട്ട പി​ടി​ക്കാ​ന്‍ വൈ​ശാ​ഖി​ലൂ​ടെ ന​ട​ത്തി​യ സ​ര്‍ജി​ക്ക​ല്‍ സ്‌​ട്രൈ​ക്ക് വി​ജ​യി​ച്ച സ​ന്തോ​ഷ​ത്തി​ലാ​ണ് ജി​ല്ല​യി​ലെ യു​ഡി​എ​ഫ്.

Tags : Vaishakh who hoisted the flag of victory in

Recent News

Corehub Up