x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

25
JUN
2026

കാ​ട്ടു​പ​ന്നി​വേ​ട്ട പൊ​യ്‌​വെ​ടി​യാ​ക​രു​ത്

Editorial Audio


Published: June 25, 2026 12:00 AM IST | Updated: June 24, 2026 09:59 PM IST

ജ​ന​വാ​സ​മേ​ഖ​ല​യി​ൽ മാ​ത്രം 50,000 കാ​ട്ടു​പ​ന്നി​ക​ൾ! പെ​റ്റു​പെ​രു​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഇ​വ​യെ കൊ​ല്ലാ​നു​ള്ള ന​ട​പ​ടി ഉ​ട​ൻ ആ​രം​ഭി​ക്കും. വെ​ടി​വ​യ്പു​കാ​രി​ല്ലാ​ത്തി​ട​ത്ത് ഉ​ട​ൻ ആ​ളെ ക​ണ്ടെ​ത്തും. വ​നം മ​ന്ത്രി ഷി​ബു ബേ​ബി​ജോ​ൺ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞ​താ​ണി​ത്. കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​ർ​ക്ക് അ​മി​താ​വേ​ശ​മൊ​ന്നു​മി​ല്ല. എ​ല്ലാം ശ​രി​യാ​ക്കാ​മെ​ന്ന പ്ര​ഖ്യാ​പ​നം വ​ർ​ഷ​ങ്ങ​ളാ​യി കേ​ട്ടു​കേ​ട്ടു മ​ടു​ത്തു.

അ​പ​ക​ട​കാ​രി​ക​ളാ​യ തെ​രു​വു​നാ​യ്ക്ക​ളെ കൊ​ല്ലാ​മെ​ന്ന് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ട് ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി. ഇ​നി ഒ​രു ത​ട​സ​വും സ​ർ​ക്കാ​രി​നി​ല്ല​ല്ലോ​യെ​ന്നോ​ർ​ത്ത് ജ​നം ആ​ശ്വ​സി​ച്ച​താ​ണ്. ഒ​രു ചു​ക്കും ന​ട​ന്നി​ല്ല. എ​ന്ത് അ​ട്ടി​മ​റി​യാ​ണു ന​ട​ന്ന​തെ​ന്ന​റി​യി​ല്ല. അ​തി​നി​ടെ​യാ​ണ് കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു തീ​ർ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം വ​നം മ​ന്ത്രി ന​ട​ത്തി​യ​ത്. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റേ​തു​പോ​ലെ പൊ​യ്‌​വെ​ടി​യാ​കു​മോ​യെ​ന്ന് അ​റി​യാ​നു​ണ്ട്.

റാ​ന്നി എം​എ​ൽ​എ പ​ഴ​കു​ളം മ​ധു​വി​ന്‍റെ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ൽ പ്ര​മേ​യ​ത്തി​നു മ​റു​പ​ടി​യാ​യാ​ണ് വ​നം മ​ന്ത്രി ഷി​ബു ബേ​ബി​ജോ​ൺ, ഓ​ഗ​സ്റ്റ് മാ​സ​ത്തോ​ടെ കാ​ട്ടു​പ​ന്നി​ശ​ല്യം തീ​ർ​ക്കു​മെ​ന്ന​റി​യി​ച്ച​ത്. ക​ർ​ഷ​ക​ർ​ക്ക​റി​യാം, അ​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലു​ള്ള കാ​ട്ടു​പ​ന്നി​ക​ളു​ടെ എ​ണ്ണം അ​ര ല​ക്ഷ​ത്തി​ലും വ​ള​രെ അ​ധി​ക​മാ​ണെ​ന്ന്. “വ​ൻ​തോ​തി​ൽ പ​ന്നി​ക​ൾ പെ​റ്റു​പെ​രു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ന്നി​ക​ളെ കൊ​ല്ലാ​നു​ള്ള പ്ര​ത്യേ​ക ന​ട​പ​ടി നി​ല​വി​ലു​ള്ള നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തും.

പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​ന്നി​ക​ളെ കൊ​ല്ലു​ന്ന​തി​നു ഷൂ​ട്ട​ർ​മാ​രി​ല്ല. ഇ​വി​ട​ങ്ങ​ളി​ൽ ഷൂ​ട്ട​ർ​മാ​രെ നി​യ​മി​ക്കും.” ഇ​തോ​ടൊ​പ്പം മ​ന്ത്രി മ​റ്റൊ​രു കാ​ര്യം പ​റ​ഞ്ഞി​രു​ന്നു. “ക​ർ​ഷ​ക​രെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്തു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​വും വ​നം വ​കു​പ്പ് ന​ട​ത്തു​ക. ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി അ​തി​രൂ​ക്ഷ​മാ​ണ്. ക​ർ​ഷ​ക​ന്‍റെ ശ​ത്രു​വ​ല്ല വ​നം വ​കു​പ്പ് എ​ന്ന നി​ല​യാ​ണ് സ​ർ​ക്കാ​രി​നു​ള്ള​ത്. ക​ർ​ഷ​ക​രു​മാ​യി സ​ഹ​ക​രി​ച്ചു മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ.”

ക​ഴി​ഞ്ഞ 10 വ​ർ​ഷ​മെ​ങ്കി​ലു​മാ​യി​ട്ട് ക​ർ​ഷ​ക​ന്‍റെ പ്ര​ഖ്യാ​പി​ത ശ​ത്രു​വാ​യി​രു​ന്നു സ​ർ വ​നം വ​കു​പ്പ്. അ​വ​ർ ക​ർ​ഷ​ക​രു​ടെ ഭൂ​മി​യും പാ​ത​ക​ളും പി​ടി​ച്ചെ​ടു​ത്തു. നൂ​റ്റാ​ണ്ടു പ​ഴ​ക്ക​മു​ള്ള രാ​ജ​പാ​ത​ക​ൾ കൈ​യേ​റി. രേ​ഖ​ക​ളു​ള്ള ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ത​ക​ർ​ത്തു. അ​ന​ധി​കൃ​ത​മാ​യി കു​ടി​യി​റ​ക്കി​യ​വ​രെ കോ​ട​തി​യാ​ണ് പു​ന​ര​ധി​വ​സി​പ്പി​ച്ച​ത്. വ​ന്യ​ജീ​വി​ശ​ല്യ​ത്തി​നൊ​പ്പ​മാ​യി​രു​ന്നു വ​ന​പാ​ല​ക​ശ​ല്യം.

ക​ർ​ഷ​ക​ന്‍റെ ശ​ത്രു​വ​ല്ല സ​ർ​ക്കാ​രെ​ന്ന് എ​ടു​ത്തു​പ​റ​യേ​ണ്ടി​വ​ന്ന​ത് അ​വ​ർ ക​ർ​ഷ​ക​രു​ടെ ശ​ത്രു​വാ​യി​രു​ന്നു എ​ന്ന വ​സ്തു​ത​യി​ൽ​നി​ന്നാ​ണ്. വ​നം വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​പ്ര​ഭു​ക്ക​ളെ ഇ​ങ്ങ​നെ നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് ക​ർ​ഷ​ക​ർ​ക്കു ര​ക്ഷ​യി​ല്ലെ​ന്ന് ദീ​പി​ക പ​ല​യാ​വ​ർ​ത്തി ചൂ​ണ്ടി​ക്കാ​ണി​ച്ചു. പ​ക്ഷേ, അ​ധി​കാ​ര​ത്തി​ന്‍റെ ബ​ധി​ര​ക​ർ​ണ​ങ്ങ​ൾ ഈ ​സം​സ്ഥാ​ന​ത്തി​ന്‍റെ ശാ​പ​മാ​യി​രു​ന്നു. അ​തി​നു മാ​റ്റം വ​രു​ത്താ​ൻ മ​ന്ത്രി ഷി​ബു ബേ​ബി​ജോ​ണി​ന് ഇ​ച്ഛാ​ശ​ക്തി​യു​ണ്ടാ​യാ​ൽ മാ​ത്രം മ​തി. കാ​ട്ടു​പ​ന്നി​വേ​ട്ട പ്ര​ഖ്യാ​പ​നം ക​ർ​ഷ​ക​ര​ക്ഷ​യി​ലേ​ക്കു​ള്ള ഒ​ന്നാം മൈ​ലാ​ണ്.

ഒ​രു കാ​ര്യം​കൂ​ടി സൂ​ചി​പ്പി​ക്കാം. പ​രി​ഷ്കൃ​ത രാ​ഷ്‌​ട്ര​ങ്ങ​ളെ​ല്ലാം, ജ​ന​ങ്ങ​ൾ​ക്കു ഭീ​ഷ​ണി​യാ​കു​ന്ന രീ​തി​യി​ൽ അ​മി​ത​വ​ർ​ധ​ന​യു​ണ്ടാ​യാ​ൽ വ​ന്യ​ജീ​വി​ക​ളെ വേ​ട്ട​യാ​ടി ഭ​ക്ഷി​ക്കാ​നാ​ണ് അ​നു​മ​തി ന​ൽ​കു​ന്ന​ത്. പ​ക്ഷേ, ഇ​ന്ത്യ​യി​ൽ എ​ത്ര മ​നു​ഷ്യ​ർ കൊ​ല്ല​പ്പെ​ട്ടാ​ലും വ​ന്യ​ജീ​വി​ക​ളെ വേ​ട്ട​യാ​ടാ​ൻ അ​നു​വ​ദി​ക്കി​ല്ല. അ​തി​സ​ങ്കീ​ർ​ണ​വും മ​നു​ഷ്യ​വി​രു​ദ്ധ​വു​മാ​യ നി​യ​മ​ത്തി​ന്‍റെ നൂ​ലാ​മാ​ല​ക​ളെ​ല്ലാം ക​ട​ന്ന് ഒ​രു കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു​കൊ​ന്നാ​ലും ആ​രു​മ​തു തി​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ന​ശി​പ്പി​ച്ച​ശേ​ഷം മാ​ത്രം കു​ഴി​ച്ചു​മൂ​ടും.

ഒ​രു​ത​രം വി​ചി​ത്ര​മാ​യ കാ​ട്ടു​നീ​തി​യു​ടെ പു​റ​ത്താ​ണ് എ​ല്ലാ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളും മ​നു​ഷ്യ​വേ​ട്ട​യെ നി​യ​മ​ത്താ​ൽ നി​ല​നി​ർ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഈ ​സ​ർ​ക്കാ​രി​ൽ ജ​നം മാ​റ്റം പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്ന​തു യാ​ഥാ​ർ​ഥ്യ​മാ​ണ്. 50,000 പ​ന്നി​യെ കൊ​ല്ലു​ന്നു​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ മാം​സം 35 ല​ക്ഷം കി​ലോ​യെ​ങ്കി​ലു​മു​ണ്ടാ​യി​രി​ക്കും. 300 രൂ​പ കി​ലോ​യ്ക്കു വി​ല​യി​ട്ടാ​ൽ പോ​ലും100 കോ​ടി​ക്കു മു​ക​ളി​ലാ​യി.

മ​നു​ഷ്യ​രെ തീ​റ്റി​ക്കി​ല്ലെ​ന്ന​ല്ലേ നി​യ​മ​നി​ർ​മാ​താ​ക്ക​ൾ​ക്കു വാ​ശി​യു​ള്ളൂ. ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ഇ​റ​ച്ചി വി​വി​ധ മൃ​ഗ​ശാ​ല​ക​ളി​ലേ​ക്ക് ദി​വ​സ​വും വാ​ങ്ങു​ന്നു​ണ്ട്. ഈ ​പ​ന്നി​യി​റ​ച്ചി അ​വി​ടേ​ക്കു കൊ​ടു​ത്താ​ൽ അ​ത്ര​യും ലാ​ഭ​മ​ല്ലേ?

സ​ർ​ക്കാ​രു​ക​ളു​ടെ പ്ര​തി​ബ​ദ്ധ​ത ജ​ന​ങ്ങ​ളോ​ട​ല്ല, മൃ​ഗ​സ്നേ​ഹം വ​രു​മാ​ന​മോ ഫാ​ഷ​നോ തൊ​ഴി​ലോ ആ​ക്കി​യി​രി​ക്കു​ന്ന ചി​ല ദ​ന്ത​ഗോ​പു​ര​വാ​സി​ക​ളോ​ടാ​ണ്. അ​വ​രി​ലേ​റെ​യും നി​രു​പ​ദ്ര​വ​കാ​രി​ക​ളാ​യ ജീ​വി​ക​ളെ സു​ഭി​ക്ഷ​മാ​യി അ​ക​ത്താ​ക്കു​ന്ന​വ​രു​മാ​ണ്. വ​നം മ​ന്ത്രി ഇ​ത്ത​ര​ക്കാ​ർ​ക്കു വ​ഴ​ങ്ങ​രു​ത്. മ​നേ​ക ഗാ​ന്ധി ഒ​രു ക​ത്തെ​ഴു​തി​യാ​ൽ തീ​രു​ന്ന​താ​യി​രു​ന്നു ന​മ്മു​ടെ ക​ർ​ഷ​ക​സ്നേ​ഹം.

അ​പ​ക​ട​കാ​രി​ക​ളാ​യ കാ​ട്ടു​പ​ന്നി​ക​ളെ കൊ​ല്ലാ​നു​ള്ള അ​ധി​കാ​രം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ന​ൽ​കി​യ മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ത്തി​നെ​തി​രേ അ​വ​ർ 2022 മേ​യി​ൽ ന​മ്മു​ടെ വ​നം മ​ന്ത്രി​ക്കു ക​ത്തെ​ഴു​തി​യി​രു​ന്നു. അ​ക്ര​മ​കാ​രി​ക​ളാ​യ തെ​രു​വു​നാ​യ​ക​ളെ കൊ​ല്ലാ​മെ​ന്നു തീ​രു​മാ​നി​ച്ച സു​പ്രീം​കോ​ട​തി ചു​ട്ട മ​റു​പ​ടി കൊ​ടു​ത്ത​തോ​ടെ​യാ​ണ് സ​ർ​ക്കാ​രു​ക​ളെ "ത​ട​വി​ലാ​ക്കി​യി​രു​ന്ന' ക​പ​ട​മൃ​ഗ​സ്നേ​ഹി​ക​ൾ ഒ​ന്ന​ട​ങ്ങി​യ​ത്.

കോ​ട​തി​യി​ൽ തോ​റ്റ​വ​ർ സ​ർ​ക്കാ​രു​ക​ളു​ടെ പി​ൻ​വാ​തി​ലി​ൽ ഇ​പ്പോ​ഴു​മു​ണ്ടാ​കും. ജ​ന​പ​ക്ഷ​ത്തു നി​ൽ​ക്കാ​ൻ ഈ ​സ​ർ​ക്കാ​രി​നാ​ക​ട്ടെ. ഓ​ഗ​സ്റ്റോ​ടെ പ​ന്നി​ശ​ല്യം തീ​ര​ട്ടെ. മൃ​ഗ​ശാ​ല​ക​ളി​ൽ പോ​ത്തി​റ​ച്ചി​യും കോ​ഴി​യി​റ​ച്ചി​യും ആ​ട്ടി​റ​ച്ചി​യും വാ​ങ്ങാ​ൻ കൊ​ടു​ക്കു​ന്ന പ​ണം സ്കൂ​ളു​ക​ളി​ൽ ഉ​ച്ച​ക്ക​ഞ്ഞി​ക്കു കൊ​ടു​ക്ക്, മ​നഃ​സാ​ക്ഷി​യു​ണ്ടെ​ങ്കി​ൽ.

Tags : DEEPIKA EDITORIAL

Recent News

Corehub Up