x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

06
NOV
2026

ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പ്പു​ക​ളു​ടെ ന​ക്ഷ​ത്ര​ത്തി​ള​ക്കം

Editorial Audio

വെബ് ഡെസ്ക്
Published: November 6, 2026 12:00 AM IST | Updated: November 5, 2026 10:57 PM IST

ഫു​ട്ബോ​ൾ മൈ​താ​ന​ങ്ങ​ളി​ൽ ഒ​ഴു​കി​പ്പ​ര​ന്ന ക​വി​ത​യാ​യി​രു​ന്നു ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ൾ​ഡോ. അ​ദ്ദേ​ഹം രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ൽ​നി​ന്ന് വി​ര​മി​ക്കു​മ്പോ​ൾ ല​യ​ണ​ൽ മെ​സി​ക്കു പി​ന്നാ​ലെ മ​റ്റൊ​രു സൂ​ര്യ​ൻ​കൂ​ടി ക​ളി​യാ​കാ​ശ​ത്തെ വ​ർ​ണാ​ഭ​മാ​ക്കി​ക്കൊ​ണ്ട് അ​സ്ത​മ​യ​ക്ക​ട​ലി​ലാ​ഴ്ന്നു. ക​ണ്ണീ​രും വി​യ​ർ​പ്പും കി​രീ​ട​ങ്ങ​ളും ഇ​ട​ക​ല​ർ​ന്ന ആ ​ക​രി​യ​ർ ഫു​ട്ബോ​ൾ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും സു​ന്ദ​ര​മാ​യ കാ​വ്യ​മാ​ണ്. പോ​ർ​ച്ചു​ഗ​ലി​നു​വേ​ണ്ടി 234 മ​ത്സ​ര​ങ്ങ​ൾ. 146 ഗോ​ളു​ക​ൾ. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​താ​ണ് ആ ​ക​ളി​ജീ​വി​തം. ഈ ​അ​ക്ക​ങ്ങ​ളെ വി​വ​ർ​ത്ത​നം ചെ​യ്തെ​ടു​ക്കു​മ്പോ​ൾ മ​ഹാ​നാ​യ ഒ​രു ഫു​ട്ബോ​ള​റു​ടെ ജീ​വി​ത​മാ​ണ് ഏ​ഴാം സ്വ​ർ​ഗ​ത്തി​ലെ​ന്നോ​ണം വി​ട​ർ​ന്നു​വ​രു​ന്ന​ത്.

ആ ​പ​ദ​ച​ല​ന​ങ്ങ​ളി​ൽ ഉ​ണ​ർ​ന്ന സിം​ഫ​ണി​യി​ൽ ആ​ന​ന്ദ​ത്തി​ന്‍റെ ഉ​ച്ച​സ്ഥാ​യി​യി​ലേ​ക്ക് ഉ​ന്മാ​ദ​യാ​ത്ര ന​ട​ത്തി​യ​വ​രെ​ത്ര! ആ ​ത്ര​സി​പ്പി​ക്കു​ന്ന ഗോ​ളു​ക​ളു​ടെ ജ്വ​ര​ചാ​രു​ത എ​ത്ര​യെ​ത്ര രാ​വു​ക​ൾ​ക്കു തീ ​പി​ടി​പ്പി​ച്ചു! വി​ഖ്യാ​ത ബ്രി​ട്ടീ​ഷ് ഫു​ട്ബോ​ൾ ക​മ​ന്‍റേ​റ്റ​ർ പീ​റ്റ​ർ ഡ്രൂ​റി പ​റ​ഞ്ഞ​തു​പോ​ലെ “വ്യാ​ജ​നി​ർ​മി​തി​ക​ൾ​ക്കും പ​ക​ർ​പ്പു​ക​ൾ​ക്കും അ​തീ​ത​നാ​ണ്” ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ൾ​ഡോ. അ​ദ്ഭു​ത​ക​ഥ​ക​ളു​ടെ വാ​ഗ്ധാ​ര​യാ​ൽ സൃ​ഷ്‌​ടി​ക്ക​പ്പെ​ട്ട മ​ഹ​ത്താ​യൊ​രു കൃ​തി. വ​മ്പ​ന്മാ​രെ​പ്പോ​ലും വി​റ​പ്പി​ക്കു​ന്ന​വ​ൻ. ആ​രെ​യും ഭ​യ​പ്പെ​ടാ​ത്ത​വ​ൻ. മി​ക​ച്ച​വ​രേ​ക്കാ​ളും മി​ക​ച്ച​വ​ൻ.

ഈ ​വി​ശേ​ഷ​ണ​ങ്ങ​ളി​ലേ​ക്ക് റൊ​ണാ​ൾ​ഡോ​യെ ആ​രും എ​ടു​ത്തു​യ​ർ​ത്തി​യ​ത​ല്ല. ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ​യും നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ന്‍റെ​യും ക​ന​ൽ​വ​ഴി​ക​ളി​ലൂ​ടെ ന​ഗ്ന​പാ​ദ​നാ​യി അ​ദ്ദേ​ഹം ന​ട​ന്നു​ക​യ​റി​യ​താ​ണ്. ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ൾ​ഡോ എ​ന്ന​ത് ഒ​രു പേ​രു മാ​ത്ര​ല്ല; അ​തൊ​രു മു​ന്ന​റി​യി​പ്പാ​ണ്. ക​ഠി​നാ​ധ്വാ​ന​ത്തി​ന് ഒ​രി​ക്ക​ലും തോ​ൽ​ക്കാ​ന​റി​യി​ല്ല എ​ന്ന​തി​ന്‍റെ മു​ന്ന​റി​യി​പ്പ്. നാ​ൽ​പ്പ​ത്തൊ​ന്നാം വ​യ​സി​ലും ഫി​റ്റ്ന​സി​ൽ ക​ടു​കി​ട വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത​താ​ണ് ആ ​ഇ​ച്ഛാ​ശ​ക്തി​യു​ടെ ക​രു​ത്ത്. ഇ​രു​പ​ത്തി​മൂ​ന്നു വ​ർ​ഷ​മാ​യി കൂ​ടെ​ക്കൊ​ണ്ടു​ന​ട​ന്ന, ലോ​ക​ത്തി​നു മു​ഴു​വ​ൻ ബ്രാ​ൻ​ഡ് നാ​മ​മാ​യി മാ​റി​യ പോ​ർ​ച്ചു​ഗ​ലി​ന്‍റെ ഏ​ഴാം ന​മ്പ​ർ ജ​ഴ്സി തി​രി​കെ ന​ൽ​കേ​ണ്ട സ​മ​യ​മാ​യി​രി​ക്കു​ന്നു.

മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​ക​ൾ ഇ​തി​ഹാ​സ​താ​ര​ത്തെ വി​ന​യാ​ന്വി​ത​നാ​ക്കു​ന്നു. “ഇ​ത് എ​ന്‍റെ മാ​ത്രം സ്വ​കാ​ര്യ​സ്വ​ത്താ​യി ഞാ​ൻ ഒ​രി​ക്ക​ലും ക​രു​തി​യി​ട്ടി​ല്ല. ഇ​ന്നി​ത് വ​രും​ത​ല​മു​റ​യ്ക്ക് കൈ​മാ​റേ​ണ്ട സ​മ​യം വ​ന്നി​രി​ക്കു​ന്നു. ഇ​തൊ​രു എ​ളു​പ്പ​മു​ള്ള തീ​രു​മാ​ന​മാ​യി​രു​ന്നി​ല്ല. ചി​ല തീ​രു​മാ​ന​ങ്ങ​ൾ ത​ല​ച്ചോ​റു​കൊ​ണ്ട് മാ​ത്ര​മ​ല്ല, ഹൃ​ദ​യം കൊ​ണ്ടു​കൂ​ടി​യാ​ണ് എ​ടു​ക്കു​ന്ന​ത്.” ലോ​ക ഫു​ട്ബോ​ളി​ലെ മ​ഹാ​നാ​യ താ​രം പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞു.

യു​ക്തി​ഭം​ഗ​ങ്ങ​ളു​ടെ അ​സാ​ധാ​ര​ണ​ത്വ​മാ​യി​രു​ന്നു റോ​ണാ​ൾ​ഡോ​യു​ടെ ക​ളി​മി​ക​വി​ന്‍റെ ചാ​രു​ത. സാ​ധ്യ​ത​ക​ളു​ടെ​യും മു​ൻ​വി​ധി​ക​ളു​ടെ​യും സ​ക​ല നി​യ​മാ​വ​ലി​യെ​യും നി​ഷ്പ്ര​ഭ​മാ​ക്കി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫ്രീ​കി​ക്കു​ക​ൾ വ​ല​യി​ലേ​ക്കു പ​റ​ന്നി​റ​ങ്ങി. എ​തി​ർ പ്ര​തി​രോ​ധ​വും ഗോ​ളി​യും ഒ​രു ക​ലാ​സൃ​ഷ്‌​ടി പി​റ​ക്കു​ന്ന​ത് വെ​റു​തേ നോ​ക്കി​നി​ന്നു. പ​ന്ത് വ​ല​യി​ലെ​ത്തു​മ്പോ​ൾ ഉ​യ​ർ​ന്ന ആ ​അ​ല​ർ​ച്ച ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രു​ടെ ജീ​വ​ന്‍റെ തു​ടി​പ്പാ​യി മാ​റി.

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗി​ലെ പോ​ർ​ച്ചു​ഗ​ലി​ന്‍റെ അ​ടു​ത്ത മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ടീ​മി​നെ പ​രി​ശീ​ല​ക​ൻ ഹൊ​ർ​ഹെ ജെ​സ്യൂ​സ് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു തൊ​ട്ടു ത​ലേ​ദി​വ​സ​മാ​യി​രു​ന്നു റൊ​ണാ​ൾ​ഡോ​യു​ടെ വി​ട​വാ​ങ്ങ​ൽ പ്ര​ഖ്യാ​പ​നം. ഒ​രു യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പും ര​ണ്ടു നേ​ഷ​ൻ​സ് ലീ​ഗ് കി​രീ​ട​ങ്ങ​ളും സ്വ​ന്ത​മാ​ക്കി​യ ആ ​ക​രി​യ​റി​ലെ ദുഃ​ഖം കൈ​പ്പി​ടി​യി​ലൊ​തു​ങ്ങാ​ത്ത ലോ​ക​കി​രീ​ടം മാ​ത്രം. 2016ൽ ​ഫ്രാ​ൻ​സി​ൽ​വ​ച്ചാ​യി​രു​ന്നു യൂ​റോ ക​പ്പ് സ്വ​ന്ത​മാ​ക്കി​യ​ത്. 2019, 2025 വ​ർ​ഷ​ങ്ങ​ളി​ൽ നേ​ഷ​ൻ​സ് ലീ​ഗും. ഈ ​സു​വ​ർ​ണ നി​മി​ഷ​ങ്ങ​ൾ​ക്ക​പ്പു​റം സ്വ​ന്തം നാ​ട്ടി​ൽ ന​ട​ന്ന 2004ലെ ​യൂ​റോ ഫൈ​ന​ലി​ലെ തോ​ൽ​വി ക​രി​യ​റി​ലെ ഏ​റ്റ​വും സ​ങ്ക​ട​ക​ര​മാ​യ ഓ​ർ​മ​യാ​യി അ​ദ്ദേ​ഹ​ത്തെ നോ​വി​ക്കു​ന്നു.

2003 ഓ​ഗ​സ്റ്റ് 23ന് ​ക​സാ​ക്കി​സ്ഥാ​നെ​തി​രാ​യ സൗ​ഹൃ​ദ​മ​ത്സ​ര​ത്തി​ലാ​ണ് റൊ​ണാ​ൾ​ഡോ പോ​ർ​ച്ചു​ഗ​ലി​നാ​യി സീ​നി​യ​ർ ടീ​മി​ൽ അ​ര​ങ്ങേ​റി​യ​ത്. ബ്ര​സീ​ലു​കാ​ര​നാ​യ ലൂ​യി​സ് ഫി​ലി​പ്പ് സ്കോ​ളാ​രി​യാ​യി​രു​ന്നു അ​ന്നു പ​രി​ശീ​ല​ക​ൻ. പ​തി​നെ​ട്ടാം വ​യ​സി​ൽ പ​ക​ര​ക്കാ​ര​നാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ ജ്വാ​ല 2004 മു​ത​ൽ 2024 വ​രെ​യു​ള്ള ആ​റു യൂ​റോ ക​പ്പു​ക​ളി​ലും 2006 മു​ത​ൽ 2026 വ​രെ​യു​ള്ള ആ​റു ലോ​ക​ക​പ്പു​ക​ളി​ലും കാ​ട്ടൂ​തീ പോ​ലെ ക​ത്തി​പ്പ​ട​ർ​ന്നു. ആ​റ് ലോ​ക​ക​പ്പു​ക​ളി​ൽ ഗോ​ൾ നേ​ടു​ന്ന ഏ​ക താ​ര​വും റൊ​ണാ​ൾ​ഡോ ത​ന്നെ.

കാ​ൽ​പ്പ​ന്തി​ന്‍റെ മാ​യാ​ജാ​ല​ത്തി​ലൂ​ടെ മാ​ത്ര​മ​ല്ല റൊ​ണാ​ൾ​ഡോ ജ​ന​മ​ന​സി​ൽ ഇ​ടം​പി​ടി​ച്ച​ത്. സ​ഹ​ജീ​വി​സ്നേ​ഹ​ത്തി​ന്‍റെ ഉ​ദാ​ത്ത മാ​തൃ​ക​യാ​യ സ​മ്പൂ​ർ​ണ മ​നു​ഷ്യ​നു​മാ​ണ് അ​ദ്ദേ​ഹം. കോ​വി​ഡ് കാ​ല​ത്തും, ഇ​ന്തോ​നേ​ഷ്യ​യി​ലെ സു​നാ​മി​യും നേ​പ്പാ​ളി​ലെ ഭൂ​ക​മ്പ​വും നാ​ശം വി​ത​ച്ച​പ്പോ​ഴും അ​ദ്ദേ​ഹം വ​ൻ​തോ​തി​ൽ സ​ഹാ​യം ന​ല്കി. പ്രൈ​വ​റ്റ് ജെ​റ്റ് എ​ന്ന ത​ന്‍റെ ചി​ര​കാ​ല സ്വ​പ്നം ഉ​പേ​ക്ഷി​ച്ച് ഗ്രാ​മ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് നൂ​റ് സ്കൂ​ൾ ബ​സു​ക​ൾ വാ​ങ്ങി​ക്കൊ​ടു​ക്കു​മ്പോ​ൾ, പ​ത്തു കി​ലോ​മീ​റ്റ​ർ കാ​ൽ​ന​ട​യാ​യി സ്കൂ​ളി​ൽ പോ​യി​രു​ന്ന ഒ​രു ബാ​ല്യം റൊ​ണാ​ൾ​ഡോ​യെ പി​ന്തു​ട​രു​ന്നു​ണ്ടാ​യി​രു​ന്നു.

സ്പോ​ർ​ടിം​ഗ് സി​പി​യി​ൽ തു​ട​ങ്ങി മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡും റ​യ​ൽ മാ​ഡ്രി​ഡും യു​വ​ന്‍റ​സും പി​ന്നി​ട്ട് യു​ണൈ​റ്റ​ഡി​ലേ​ക്കു​ള്ള തി​രി​ച്ചു​പോ​ക്കി​നു ശേ​ഷ​മി​പ്പോ​ൾ സൗ​ദി​യി​ലെ അ​ൽ ന​സ​ർ ക്ല​ബ്ബി​ലെ​ത്തി നി​ൽ​ക്കു​ന്ന ക്ല​ബ് ഫു​ട്ബോ​ൾ ജീ​വി​തം ഒ​രു സീ​സ​ൺ കൂ​ടി തു​ട​രു​മെ​ന്നാ​ണ് റൊ​ണാ​ൾ​ഡോ ന​ൽ​കു​ന്ന സൂ​ച​ന. 985 ക​രി​യ​ർ ഗോ​ളു​ക​ൾ ആ​യി​ര​മെ​ന്ന മാ​ന്ത്രി​ക​സം​ഖ്യ​യി​ലെ​ത്തി​ക്കു​ക എ​ന്ന മോ​ഹ​മാ​ണ് ഇ​നി പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള​ത്.

രാ​ജ്യാ​ന്ത​ര സ്റ്റേ​ഡി​യ​ങ്ങ​ളി​ലെ ഫ്ല​ഡ് ലൈ​റ്റു​ക​ൾ മ​ങ്ങി​മാ​യു​മ്പോ​ൾ, കൈ​യ​ടി​ക​ൾ ഇ​ട​റി​യി​ട​റി​യൊ​ടു​ങ്ങു​മ്പോ​ൾ, മെ​ക്സി​ക്ക​ൻ തി​ര​മാ​ല​ക​ൾ നി​ശ​ബ്‌​ദ​ത​യു​ടെ ആ​ഴ​ങ്ങ​ളി​ലേ​ക്കു പി​ൻ​വാ​ങ്ങു​മ്പോ​ൾ, അ​വ​ശേ​ഷി​ക്കു​ന്ന​ത് ഒ​രു പേ​രു മാ​ത്രം-​ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ൾ​ഡോ. ഒ​രു മ​നു​ഷ്യാ​യു​സി​ന്‍റെ മു​ഴു​വ​ൻ ക​ഠി​നാ​ധ്വാ​ന​വും നി​ശ്ച​യ​ദാ​ർ​ഢ്യ​വും​കൊ​ണ്ട് ഫു​ട്ബോ​ളി​ന്‍റെ ച​രി​ത്ര​ത്താ​ളു​ക​ളി​ൽ സ്വ​ന്തം പേ​ര് കൊ​ത്തി​വ​ച്ച ആ ​ഇ​തി​ഹാ​സം ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പ്പു​ക​ളു​ടെ ന​ക്ഷ​ത്ര​ത്തി​ള​ക്ക​മാ​യി എ​ന്നെ​ന്നു​മു​ണ്ടാ​കും; പു​തി​യ താ​രോ​ദ​യ​ങ്ങ​ൾ​ക്കു വ​ഴി​വെ​ളി​ച്ച​മാ​യി.

Tags : EDITORIAL DEEPIKA DEEPIKA EDITORIAL Cristiano Ronaldo

Recent News

Corehub Up