x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

04
JUL
2026

വി​ഴി​ഞ്ഞ​ത്തെ വി​വാ​ദ​ക്ക​ട​ൽ ക​ട​യു​മ്പോ​ൾ

Editorial Audio


Published: July 4, 2026 12:00 AM IST | Updated: July 3, 2026 09:59 PM IST

വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​നു ചു​റ്റു​മു​യ​ർ​ന്ന വി​വാ​ദ​ത്തി​ര​ക​ൾ ഒ​ടു​വി​ൽ ആ​രു​ടെ താ​ത്പ​ര്യ​മാ​ണ് സം​ര​ക്ഷി​ക്കു​ക​യെ​ന്ന​താ​ണ് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം സു​പ്ര​ധാ​നം. കോ​ർ​പ​റേ​റ്റ്-​സ​ർ​ക്കാ​ർ വ​ടം​വ​ലി എ​ന്ന നി​ല​യി​ൽ ക​ണ്ടു​ര​സി​ക്കാ​നു​ള്ള മ​ത്സ​ര​മ​ല്ല ഇ​ത്. ക​ട​ലും തീ​ര​വും തീ​ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളും ചേ​ർ​ന്നൊ​രു ആ​വാ​സ​വ്യ​വ​സ്ഥ​യു​ണ്ട്. തു​റ​മു​ഖം ഉ‍​യ​രു​ന്ന​തി​നി​ട​യി​ൽ ബ​ലി​യാ​യ മ​നു​ഷ്യ​ജീ​വി​ത​ങ്ങ​ളും ജൈ​വ​തു​ല​ന​വു​മു​ണ്ട്. അ​തു മ​റ​ന്നു​കൊ​ണ്ടാ​ക​രു​ത് സ​ർ​ക്കാ​രി​ന്‍റെ​യും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ​യും നി​ല​പാ​ടു​ക​ൾ.

തു​റ​മു​ഖ​ത്തി​ന്‍റെ ഓ​ഹ​രി​ക​ൾ സ​ർ​ക്കാ​രി​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ അ​ദാ​നി ഗ്രൂ​പ്പ് മെ​ഡി​റ്റ​റേ​നി​യ​ൻ ഷി​പ്പിം​ഗ് ക​മ്പ​നി​ക്ക് (എം​എ​സ്‌​സി) കൈ​മാ​റാ​ൻ ശ്ര​മി​ച്ച​താ​ണ് പു​തി​യ വി​വാ​ദ​ത്തി​നു കാ​ര​ണം. ക​രാ​ർ പ്ര​കാ​രം ഓ​ഹ​രി​ക​ൾ കൈ​മാ​റ​ണ​മെ​ങ്കി​ൽ സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി നി​ർ​ബ​ന്ധ​മാ​ണ്. ഇ​തു മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച​ത് ഗു​രു​ത​ര​മാ​യ ച​ട്ട​ലം​ഘ​ന​മാ​ണ്. സ​ർ​ക്കാ​ർ അ​റി​യാ​തെ​യാ​ണ് ഓ​ഹ​രി​ക്കൈ​മാ​റ്റം ന​ട​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി. സ​ർ​ക്കാ​രി​ന്‍റെ അ​തൃ​പ്തി അ​ദാ​നി പോ​ർ​ട്സ് ആ​ൻ​ഡ് സ്പെ​ഷ​ൽ ഇ​ക്ക​ണോ​മി​ക് സോ​ൺ ലി​മി​റ്റ​ഡ് മാ​നേ​ജ്മെ​ന്‍റി​നെ അ​റി​യി​ക്കു​ക​യും ചെ​യ്തു. ഇ​ക്കാ​ര്യം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​ക്ക് നി​ർ​ദേ​ശ​വും ന​ല്കി. രാ​ജ്യ​സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കും.

ഈ ​നീ​ക്കം ദു​രൂ​ഹ​മാ​ണെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ പ​റ​യു​ന്ന​ത്. ഈ ​ഡീ​ലി​നെ​ക്കു​റി​ച്ച് സ​ർ​ക്കാ​രി​നെ അ​നൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​ര​മെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. ജൂ​ൺ 29ന് ​ഓ​ഹ​രി​വി​ല്പ​ന​ക്ക​രാ​ർ ഒ​പ്പി​ട്ടു. അ​നു​മ​തി​ക്ക് സെ​ക്യൂ​രി​റ്റീ​സ് ആ​ൻ​ഡ് എ​ക്സ്ചേ​ഞ്ച് ബോ​ർ​ഡ് ഓ​ഫ് ഇ​ന്ത്യ (സെ​ബി)​യെ സ​മീ​പി​ച്ച കാ​ര്യ​വും പു​റ​ത്തു​വ​ന്നു. സ​ർ​ക്കാ​രു​മാ​യി എ​ന്തെ​ങ്കി​ലു​മൊ​രു ഡീ​ൽ ഇ​ല്ലാ​തെ എ​ങ്ങ​നെ​യാ​ണ് അ​ദാ​നി ക​മ്പ​നി​ക്ക് ഇ​ത്ര ധൈ​ര്യ​ത്തോ​ടെ കാ​ര്യ​ങ്ങ​ൾ നീ​ക്കാ​നാ​യ​തെ​ന്നും പി​ണ​റാ​യി ചോ​ദി​ക്കു​ന്നു​ണ്ട്.

വാ​ണി​ജ്യ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞാ​ൽ 74 ശ​ത​മാ​നം വ​രെ ഓ​ഹ​രി വി​ല്ക്കാ​മെ​ന്നു സ​ർ​ക്കാ​രു​മാ​യി ക​രാ​റു​ണ്ടെ​ന്നാ​ണ് അ​ദാ​നി ക​മ്പ​നി​യു​ടെ പ​ക്ഷം. ഈ ​ഓ​ഹ​രി​വി​ല്പ​ന​യോ​ടെ തു​റ​മു​ഖ​ത്തി​ന്‍റെ അ​ടു​ത്ത ഘ​ട്ട​ങ്ങ​ളു​ടെ വി​ക​സ​നം വേ​ഗ​ത്തി​ലാ​കും, ബാ​ങ്ക് വാ​യ്പ​യെ​ടു​ക്കു​ന്ന​തി​നു പ​ക​രം ഓ​ഹ​രി കൈ​മാ​റ്റ​ത്തി​ലൂ​ടെ വി​ക​സ​ന​ത്തി​നു പ​ണം ക​ണ്ടെ​ത്തു​ക​യാ​ണ് എ​ന്നും അ​ദാ​നി​പ​ക്ഷം അ​വ​കാ​ശ​പ്പെ​ടു​ന്നു. ഇ​ത്ര​യു​മാ​ണ് ഇ​പ്പോ​ഴ​ത്തെ വി​വാ​ദ​ത്തി​ന്‍റെ ര​ത്ന​ച്ചു​രു​ക്കം.

സ​ങ്കു​ചി​ത രാ​ഷ്‌​ട്രീ​യ​വും കോ​ർ​പ​റേ​റ്റ് സ്വാ​ധീ​ന​വും മാ​റ്റി​വ​ച്ച് കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​വും തീ​ര​ദേ​ശ ജ​ന​ത​യു​ടെ നി​ല​നി​ൽ​പ്പും മു​ൻ​നി​ർ​ത്തി​യാ​ക​ട്ടേ പ​രി​ശോ​ധ​ന​ക​ളും വി​ചി​ന്ത​ന​ങ്ങ​ളു​മെ​ല്ലാം. ഏ​റ്റ​വും പ്ര​ധാ​നം സ​ർ​ക്കാ​രും പ്ര​തി​പ​ക്ഷ​വും ന​ട​ത്തു​ന്ന വാ​ക്പോ​രി​ന്‍റെ തി​ര​സ്ക​ര​ണി​യി​ൽ കേ​ര​ള​ത്തി​ന്‍റെ താ​ത്പ​ര്യം ഒ​ളി​ച്ചു​ക​ട​ത്ത​രു​ത് എ​ന്ന​താ​ണ്. വ്യ​ക്ത​മാ​യി പ​റ​ഞ്ഞാ​ൽ ഇ​രു​കൂ​ട്ട​രും ഒ​ത്തു​ക​ളി​ച്ച് അ​ദാ​നി​ക്കും സം​ഘ​ത്തി​നും നേ​ട്ട​മു​ണ്ടാ​ക്കി​ക്കൊ​ടു​ക്ക​രു​ത് എ​ന്നു​ത​ന്നെ. വ​ള​ഞ്ഞ വ​ഴി​യി​ലൂ​ടെ വി​ദേ​ശ​ക​മ്പ​നി നീ​രാ​ളി​യാ​കു​ന്ന​ത് അ​നു​വ​ദി​ക്ക​രു​ത്. തു​റ​മു​ഖ​ത്തി​ന്‍റെ കു​ത്ത​ക​വ​ത്ക​ര​ണം കേ​ര​ള​ത്തി​ന്‍റെ താ​ത്പ​ര്യ​ത്തി​ന് വി​രു​ദ്ധ​മാ​ണ്.

വി​ഴി​ഞ്ഞ​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​രം കൂ​ടു​ത​ൽ ലാ​ഭ​ത്തി​നു​വേ​ണ്ടി​യാ​യി​രു​ന്നി​ല്ല. നി​ല​നി​ൽ​പ്പി​നു​വേ​ണ്ടി​യാ​യി​രു​ന്നു. അ​വ​രു​ടെ ത്യാ​ഗ​ത്തി​ന്‍റെ ഫ​ലം കൂ​ടി​യാ​ണ് ഈ ​തു​റ​മു​ഖം. ഡ്ര​ഡ്ജിം​ഗും തു​റ​മു​ഖ​നി​ർ​മാ​ണ​വും അ​വ​രു​ടെ ഉ​പ​ജീ​വ​ന​ത്തെ ബാ​ധി​ച്ചു. മാ​സ​ങ്ങ​ളോ​ള​മാ​ണ് അ​വ​ർ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ലും തു​റ​മു​ഖ ക​വാ​ട​ത്തി​ലും സ​മ​രം ചെ​യ്ത​ത്. അ​ശാ​സ്ത്രീ​യ​മാ​യ പു​ലി​മു​ട്ട് നി​ർ​മാ​ണം മൂ​ലം മു​ത​ല​പ്പൊ​ഴി അ​ഴി​മു​ഖ​ത്ത് ജീ​വ​ൻ ന​ഷ്‌​ട​പ്പെ​ട്ട​വ​രു​ടെ ര​ക്ത​സാ​ക്ഷി​ത്വ​വും ഇ​തോ​ടൊ​പ്പം ചേ​ർ​ത്തു​വ​യ്ക്കേ​ണ്ട​തു​ണ്ട്. എ​ൺ​പ​തോ​ളം കു​ടും​ബ​ങ്ങ​ളു​ടെ ക​ണ്ണീ​രി​ന്‍റെ ചൂ​ട് ഏ​ത് അ​ധി​കാ​ര​സ്ഥാ​ന​ത്തെ​യും പൊ​ള്ളി​ച്ചെ​ന്നി​രി​ക്കും.

വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് ആ​രും എ​തി​ര​ല്ല. സ്വാ​ഭാ​വി​ക ആ​ഴ​മു​ള്ള തു​റ​മു​ഖം എ​ന്ന​ത് വി​ഴി​ഞ്ഞ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത​യാ​ണ്. സ​മാ​ധാ​ന മേ​ഖ​ല​യി​ലു​ള്ള തു​റ​മു​ഖം എ​ന്ന വ​സ്തു​ത​യും പ​ല​രും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ട്. വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ​യും അ​ദാ​നി ക​മ്പ​നി​യു​ടെ​യും പ്ര​ധാ​ന ഇ​ട​പാ​ടു​കാ​രാ​യ എം​എ​സ്‌​സി ക​മ്പ​നി​ക്ക് രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ലു​ള്ള പ​ല ചീ​ത്ത​പ്പേ​രും തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​വ​ർ​ക്ക് ഓ​ർ​മ​യു​ണ്ടാ​ക​ണം. 900 ച​ര​ക്കു​ക​പ്പ​ലു​ക​ളു​ള്ള ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ കാ​ർ​ഗോ ഷി​പ്പിം​ഗ് ക​മ്പ​നി​യാ​ണ​ത്.

ഇ​റ്റാ​ലി​യ​ൻ കു​ടും​ബം നേ​തൃ​ത്വം വ​ഹി​ക്കു​ന്ന, ജ​നീ​വ ആ​സ്ഥാ​ന​മാ​യ ക​മ്പ​നി​ക്ക് അ​നു​ബ​ന്ധ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ശൃം​ഖ​ല ത​ന്നെ​യു​ണ്ട്. മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ന്നി​ല​ധി​കം രാ​ജ്യ​ങ്ങ​ളു​ടെ നി​യ​മ​സം​വി​ധാ​ന​ങ്ങ​ൾ എം​എ​സ്‌​സി​യു​ടെ ക​പ്പ​ലു​ക​ളെ നി​രീ​ക്ഷി​ക്കു​ന്ന​താ​യി ബ്ലൂം​ബെ​ർ​ഗ് ബി​സി​ന​സ് വീ​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഈ ​ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഗൂ​ഢ​മാ​ണെ​ന്നും സു​താ​ര്യ​മ​ല്ലെ​ന്നും ഇ​തേ റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ക​മ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ടാ​റി​ല്ലെ​ന്നും പ​റ​യു​ന്നു.

എം​എ​സ്‌​സി എ​ൽ​സ 3 ക​പ്പ​ൽ മു​ങ്ങി​യ​തും അ​നു​ബ​ന്ധ വി​വാ​ദ​ങ്ങ​ളും ന​മ്മു​ടെ മു​ന്നി​ൽ ന​ട​ന്ന​താ​ണ്. വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട ക​പ്പ​ൽ 2025 മേ​യ് 24നാ​ണ് കൊ​ച്ചി പു​റം​ക​ട​ലി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. ക​പ്പ​ലി​ലെ ക​ണ്ടെ​യ്ന​റു​ക​ൾ ക​ട​ലി​ൽ വീ​ണു. അ​തു​ണ്ടാ​ക്കി​യ പ​രി​സ്ഥി​തി​ദു​ര​ന്തം ഇ​പ്പോ​ഴും നി​ല​നി​ല്ക്കു​ന്നു. കാ​ല​ങ്ങ​ളോ​ളം നി​ല​നി​ല്ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. അ​തു സം​ബ​ന്ധി​ച്ച പ​ഠ​ന​ങ്ങ​ൾ​ക്ക് എ​ന്തു സം​ഭ​വി​ച്ചു? ആ​രു​ടെ​യൊ​ക്കെ​യോ സ​ഹാ​യ​ത്തോ​ടെ എം​എ​സ്‌​സി ക​മ്പ​നി ഇ​തെ​ല്ലാം ത​ര​ണം ചെ​യ്ത​തും ആ​പ​ത് സൂ​ച​ന​യാ​യി​ത്ത​ന്നെ കാ​ണ​ണം.

വി​ദേ​ശ​നി​ക്ഷേ​പം വ​രു​ന്ന​തും തു​റ​മു​ഖം വി​ക​സി​ക്കു​ന്ന​തു​മൊ​ക്കെ ന​ല്ല​തു​ത​ന്നെ. ഇ​വി​ട​ത്തെ ഭൂ​മി​യും വി​ഭ​വ​ങ്ങ​ളും ഇ​വി​ടെ ജീ​വി​ക്കു​ന്ന പാ​വ​പ്പെ​ട്ട മ​നു​ഷ്യ​രു​ടേ​താ​ണ് എ​ന്ന ബോ​ധ്യ​ത്തോ​ടെ വേ​ണം പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​നും പ​രി​ഹ​രി​ക്കാ​നും. കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​വും തീ​ര​ദേ​ശ ജ​ന​ത​യു​ടെ നി​ല​നി​ല്പ്പും രാ​ജ്യ​സു​ര​ക്ഷ​യു​മാ​ണ് മു​ഖ്യം. അ​ദാ​നി​യു​ടെ​യും വി​ദേ​ശ​കൂ​ട്ടാ​ളി​ക​ളു​ടെ​യും ലാ​ഭ​ക്കൊ​തി​യോ ഒ​ളി​ച്ചു​ക​ളി​യി​ലൂ​ടെ ജ​ന​ത്തെ വി​ഡ്ഢി​ക​ളാ​ക്കി രാ​ഷ്‌​ട്രീ​യ​ക്കാ​രു​ണ്ടാ​ക്കു​ന്ന നേ​ട്ട​മോ അ​ല്ല.

Tags : Editorial deepika news

Recent News

Corehub Up