നന്തിലത്ത് ജി-മാർട്ട്
തൃശൂർ: നന്തിലത്ത് ജി-മാർട്ടിൽ വക്കാലക്കാ ഓഫർ വിജയികൾക്കുള്ള സമ്മാനവിതരണവും ചില്ലാക്സ് സീസണ്-3 നറുക്കെടുപ്പും ഇന്ന്.
ഹയാത്ത് റീജൻസിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ഒ.കെ. ജനീഷ്, മേയർ ഡോ. നിജി ജസ്റ്റിൻ, രാജൻ ജെ. പല്ലൻ എംഎൽഎ എന്നിവർ ചേർന്നു സമ്മാനങ്ങൾ വിതരണം ചെയ്യും.
മെഗാ ബംപർ സമ്മാനമായി സ്റ്റുഡിയോ അപ്പാർട്ട്മെന്റ്, ബംപർ സമ്മാനമായി അഞ്ച് ഹ്യുണ്ടായ് എക്സ്റ്റർ കാർ, 100 എൽഇഡി ടിവികൾ 100 വാഷിംഗ് മെഷീനുകൾ, 100 റഫ്രിജറേറ്ററുകൾ എന്നിവയാണു നൽകുന്നത്.
ചില്ലാക്സ് സീസണ്-3 വിജയികളുടെ നറുക്കെടുപ്പുമുണ്ടാകും. ഫുട്ബോൾ ലോകകപ്പ് സ്പെഷൽ ഓഫറായ ജി-മാർട്ട് ടിക്കിടാക്കയുടെ ലോഞ്ച് മുൻ ഇന്ത്യൻ ഫുട്ബോൾതാരം ഐ.എം. വിജയൻ നിർവഹിക്കും.