x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​നാ​ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി.​ഒ. അ​സ്ക​ർ അ​ന്ത​രി​ച്ചു

വെബ്ഡെസ്ക്
Published: July 3, 2026 10:25 PM IST | Updated: July 3, 2026 10:25 PM IST

അ​സ്ക​ർ

താ​നൂ​ർ: താ​നാ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പു​രം മൂ​ല​ക്ക​ൽ സ്വ​ദേ​ശി വ​ലി​യ​ക​ത്ത് പു​തി​യ ഒ​റ്റ​യി​ൽ അ​സ്ക​ർ (58) അ​ന്ത​രി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ ദേ​ഹാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട ഇ​ദ്ദേ​ഹ​ത്തെ വീ​ടി​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ട്ട​ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഉ​ച്ച​യ്ക്ക് 12.10 ന് ​മ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി ആ​റ് മാ​സം ക​ഴി​യു​ന്ന വേ​ള​യി​ലാ​ണ് വി​യോ​ഗം.

താ​നൂ​ർ മൂ​ല​ക്ക​ൽ നൂ​ർ മ​സ്ജി​ദി​ന്‍റെ​യും മ​ദ്ര​സ​യു​ടെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും ന​ട​ക്കാ​വ് മ​ഹ​ല്ല് മു​ഹി​യു​ദീ​ൻ മ​സ്ജി​ദ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. പ​ക​ര​നി​ര​പ്പി​ൽ ശി​ഹാ​ബ് ത​ങ്ങ​ൾ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ കൂ​ടി​യാ​യ വി.​പി.​ഒ. അ​സ്ക​ർ ഏ​റെ​ക്കാ​ലം താ​നാ​ളൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

വീ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ 10 മു​ത​ൽ 11 വ​രെ മൂ​ല​ക്ക​ൽ അ​റേ​ബ്യ​ൻ പ്ലാ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. തു​ട​ർ​ന്ന് 11.30ന് ​ന​ട​ക്കാ​വ് മു​ഹി​യു​ദീ​ൻ ജു​മാ​മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കും. പ​രേ​ത​രാ​യ തൊ​മ്മി​ൽ പു​തി​യ​ക​ത്ത് അ​ബൂ​ബ​ക്ക​റി​ന്‍റെ​യും കു​ഞ്ഞീ​വി​യു​ടെ​യും മ​ക​നാ​ണ്.

ഭാ​ര്യ: ബു​ഷ്റ (അ​ധ്യാ​പി​ക, എ​സ്എം​യു​പി സ്കൂ​ൾ,താ​നൂ​ർ). മ​ക്ക​ൾ: റ​ഷ, ഷാ​ന നൗ​റി​ൻ, നി​ദ മ​ർ​യം. മ​രു​മ​ക്ക​ൾ: മാ​ജി​ദ് റ​ഹ്മാ​ൻ (ഉ​ള്ള​ണം), സ​ഫ്‌​വാ​ൻ (പു​റ​ത്തൂ​ർ മ​ര​വ​ന്ത). സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ, റ​ഫീ​ഖ്, സ​ൽ​മാ​ബീ​വി, സാ​ബി​റ, സ​ഫൂ​റ.

Tags : Thanalur Panchayat President V.P.O. Askar passes away

Recent News

Corehub Up