Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
പിതാവേ, ക്ഷമിക്കണമേ
ഫാ. മൈക്കിൾ കാരിമറ്റം
യേശു പറഞ്ഞു: “പിതാവേ അവരോടു ക്ഷമിക്കണമേ; അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല’’(ലൂക്ക 23,34).
ലൂക്കാ മാത്രം രേഖപ്പെടുത്തിയിരിക്കുന്ന ക്രൂശിതന്റെ മൂന്നു തിരുവചനങ്ങളിൽ ആദ്യത്തേതാണിത്. നോന്പുകാലത്തിന്റെയും പെസഹായുടെയും സന്ദേശം വ്യക്തമായി പഠിപ്പിക്കുന്ന ഒരു മാതൃക. “ശത്രുക്കളെ സ്നേഹിക്കുവിൻ’’എന്ന ഗുരുമൊഴി എപ്രകാരം പ്രാവർത്തികമാക്കണമെന്നു ഗുരുനാഥൻ സ്വന്തം മാതൃകയിലൂടെ പഠിപ്പിക്കുന്നു.
ഇല്ലാത്ത കുറ്റങ്ങൾ ആരോപിച്ച്, ചെയ്യാത്ത തെറ്റുകൾക്കു ശിക്ഷയായി മതകോടതിയും രാഷ്ട്രീയകോടതിയും വധശിക്ഷയ്ക്കു വിധിച്ച് കുരിശിൽ തറച്ചവന്റെ അധരത്തിൽനിന്നാണ് ഈ തിരുമൊഴി ഉതിരുന്നത് എന്നതു പ്രത്യേകം ശ്രദ്ധിക്കണം. ദൈവത്തെ പിതാവേ എന്നു വിളിച്ചുകൊണ്ടാണ് യേശു പ്രാർഥിക്കുന്നത്.
എല്ലാം അറിയുന്നവൻ, എല്ലാറ്റിനും കഴിവുള്ളവൻ. ദൈവം തന്റെ പിതാവാണ്. പിതാവിന്റെ ഹിതമാണ് ഇവിടെ നിറവേറുന്നത്. ആ പദ്ധതി പൂർത്തിയാക്കാൻ ദൈവം ഉപകരണമാക്കിയവരാണ് ഇവിടെ യേശുവിന്റെ ശത്രുക്കളായി നിൽക്കുന്നത്. അവർക്കുവേണ്ടിയാണ് പ്രാർഥന. അവരോടു ക്ഷമിക്കണം.
അതിനു കാരണമായി ഒരു കാര്യം എടുത്തുപറയുന്നു. അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല. ഇതു സത്യമാണോയെന്നു സംശയം തോന്നാം. യേശു നിരപരാധിയാണെന്നു മനസിലാക്കി കൈ കഴുകിയ പീലാത്തോസിനറിയില്ലേ താൻ ചെയ്യുന്നതു തെറ്റാണെന്ന്?
അനേകം സാക്ഷികൾ ശ്രമിച്ചിട്ടും ഒരു കുറ്റവും തെളിയിക്കാൻ കഴിഞ്ഞില്ല എന്നുകണ്ട സാൻഹെദ്രീൻ സംഘത്തിനറിയില്ലേ യേശു നിരപരാധിയാണെന്ന്? അപ്പോൾ അവർ ചെയ്യുന്നതെന്താണെന്നറിയുന്നില്ല എന്നു പറയുന്നതു ശരിയാണോ? അല്ലെന്നു തോന്നാം. എന്നാൽ ഇതിനൊരു മറുവശമുണ്ട്.
മതാത്മക കോടതിയിൽ യേശുവിനെതിരേ ഉന്നയിച്ചത് ആത്യന്തികമായി ദൈവദൂഷണമാണ്. അവൻ സ്വയം ദൈവതുല്യനായി, ദൈവമായി പ്രഖ്യാപിക്കുന്നു. ഇത് എല്ലാവർക്കും ബോധ്യമായി. ഇതിനെ വധശിക്ഷയർഹിക്കുന്ന കുറ്റമായി അവർ കരുതി.
പീലാത്തോസിന്റെ മുന്പിൽവച്ച് താൻ രാജാവാണെന്നു സംശയത്തിനു പഴുതില്ലാതെ യേശു പ്രഖ്യാപിച്ചു. അതും മരണശിക്ഷയർഹിക്കുന്ന രാജ്യദ്രോഹക്കുറ്റമാണ്. വധശിക്ഷയ്ക്കു കാരണമായി കുരിശിൻമുകളിൽ എഴുതിവച്ച ‘INRI’ (നസ്രായൻ യേശു, യൂദന്മാരുടെ രാജാവ്) എന്ന കുറ്റപത്രം ഇതു വ്യക്തമാക്കുന്നു. അതിനാൽ ഈ ശിക്ഷ വിധിച്ചവരെ തെറ്റുകാരെന്നു പറയാൻ കഴിയുമോ? ഇതുതന്നെയാണ് പിതാവിന്റെ മുന്പിൽ മാപ്പിരക്കുന്പോൾ യേശു ഉന്നയിക്കുന്ന ന്യായവാദം.
അവർ അറിഞ്ഞില്ല തങ്ങൾ എന്താണു ചെയ്യുന്നതെന്ന്. ദൈവപുത്രനെ ദൈവദൂഷകനായും മിശിഹാരാജാവിനെ രാജദ്രോഹിയായും വിധിക്കുന്നതിലെ വൈരുദ്ധ്യം അവർ ഗ്രഹിച്ചില്ല. തങ്ങൾക്കു ശരിയെന്നു തോന്നിയത് അവർ ചെയ്തു. അത് ഏറ്റവും വലിയ പാപമാണെന്ന് അവർ മനസിലാക്കിയില്ല.
മിക്കവാറും എല്ലാവരുടെയും കാര്യത്തിൽ ഇതുതന്നെയല്ലേ സംഭവിക്കുന്നത്? ചെയ്യുന്ന തെറ്റിന്റെ എല്ലാ വശങ്ങളും അറിഞ്ഞുകൊണ്ടായിരിക്കണമെന്നില്ല നാം പ്രവർത്തിക്കുന്നത്. ഓരോ തെറ്റും ചെയ്യുന്പോൾ അതിലൂടെ ലഭിക്കാവുന്ന നന്മ, ലാഭം മാത്രമായിരിക്കും ചിന്താവിഷയം. ദൈവഹിതത്തിനു വിരുദ്ധമായോ അയൽക്കാരനെതിരായോ പ്രവർത്തിക്കുന്നു എന്നതിന് അത്ര പ്രാധാന്യം കല്പിച്ചെന്നുവരില്ല. ആത്മാവിന്റെ പ്രചോദനങ്ങൾക്കു കാതടയ്ക്കുന്നവർക്ക് ക്രമേണ ആ പ്രചോദനങ്ങൾ കേൾക്കാൻ കഴിയാതെപോകും.
വഴിതെറ്റിയ മതതീക്ഷ്ണതയിലും രാഷ്ട്രീയ ഭീകരതയിലും സ്വാർഥലാഭവും സുഖസൗകര്യങ്ങളും തേടുന്ന വ്യക്തികളുടെയും സമൂഹങ്ങളുടെയും ചിന്താഗതിയിലും അതു രൂപംകൊടുക്കുന്ന ആർത്തിയുടെ സംസ്കാരത്തിലും എല്ലാം ഇതു ബാധകമല്ലേ? കോടിക്കണക്കിനു ഗർഭസ്ഥശിശുക്കളെ വധിക്കുന്ന, ലോകജനസംഖ്യയിൽ പകുതിയോളം പേരെ പട്ടിണിയിലാഴ്ത്തുന്ന ഉപഭോഗ-മരണ സംസ്കാരത്തിലും എല്ലാം യേശുവിന്റെ പ്രാർഥന പ്രസക്തമാകുന്നു-അവർ ചെയ്യുന്നത് എന്തെന്ന് അവർ അറിയുന്നില്ല.
എന്നാൽ ഇത് തിന്മയിൽ തുടരാൻ അനുവദിക്കുന്നതായി കരുതാൻ പാടില്ല. യേശുവിന്റെ പ്രാർഥന നമുക്കു മാതൃകയും പ്രചോദനവുമാകണം. മറ്റുള്ളവരോടു ക്ഷമിക്കാനും ക്ഷമയ്ക്കായി പിതാവിനോട് അപേക്ഷിക്കാനും ഇതു പ്രേരകമാകണം. പിതാവ് പ്രാർഥന കേൾക്കും. അതേസമയം നാമും ക്ഷമിക്കാൻ തയാറാകണം എന്നതും മറക്കാതിരിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ക്രിസ്തോസ് അനേസ്തെ
“ദൂതൻ സ്ത്രീകളോടു പറഞ്ഞു: ഭയപ്പെടേണ്ട. ക്രൂശിക്കപ്പെട്ട യേശുവിനെ
ദൈവത്തിന്റെ മൗനം
“വൈകുന്നേരമായപ്പോൾ അരിമത്തെയക്കാരൻ ജോസഫ് എന്ന ധ
പുതിയ പെസഹ
“പിന്നെ അവൻ അപ്പമെടുത്ത്, കൃതജ്ഞതാ സ്തോത്രം ച
അനുകരിക്കേണ്ട മാതൃക
“നിങ്ങളുടെ ഗുരുവും കർത്താവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെ
ഫലം തരാത്ത അത്തിവൃക്ഷം
അടുത്തദിവസം അവർ ബഥാനിയായിൽനിന്നു വരു
ദേവാലയ ശുദ്ധീകരണം
“അവൻ ദേവാലയത്തിൽ പ്രവേശിച്ച് അവിടെ ക്രയവി
രാജകീയ നഗരപ്രവേശം
അവന്റെ മുന്പിലും പിന്പിലും നടന്നിരുന്നവർ വിളി
എല്ലാം പൂർത്തിയായി
“യേശു വിനാഗിരി സ്വീകരിച്ചിട്ടു പറഞ്ഞു: എല്ലാം പൂർ
എനിക്കു ദാഹിക്കുന്നു
“അനന്തരം എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അ
ഇതാ, നിന്റെ അമ്മ
“യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും അടുത്തു നിൽക്കു
ഇന്നു പറുദീസായിൽ
“സത്യമായി ഞാൻ നിന്നോടു പറയുന്നു, നീ ഇന്ന് എ
ക്രൂശിതന്റെ വിലാപം
“ഏകദേശം ഒന്പതാം മണിക്കൂർ ആയപ്പോൾ യേശു ഉ
ഔദ്ധത്യം വെടിയുക
“നീ തണുപ്പോ ചൂടോ ഉള്ളവനല്ല; തണുപ്പോ ചൂടോ ഉള്ളവ
ഉണരുക
‘നിന്റെ ചെയ്തികൾ ഞാനറിയുന്നു. ജീവിച്ചിരിക്കുന്നവൻ എന്ന പേര് നിന
സഹനങ്ങളെ ഭയപ്പെടരുത്
“നീ ഉടനെ സഹിക്കാനിരിക്കുന്നവയെ ഭയപ്പെടരുത്. നിങ്ങളിൽ ചിലരെ
ഓർമിക്കുക
“നീ ഏത് അവസ്ഥയിൽനിന്നാണ് വീണതെന്ന് ഓർക്കുക. മാനസാന്തരപ്പെട
പ്രാർഥന പ്രകടനമാകരുത്
‘നിങ്ങൾ പ്രാർഥിക്കുന്പോൾ കപടനാട്യക്കാ
ധർമദാനം
“നീ ധർമദാനം ചെയ്യുന്പോൾ അതു രഹസ്യമായിരിക്കേണ്ടതിന് നിന്റെ വ
ക്ഷമിക്കുന്ന സ്നേഹം
“ഞാൻ നിങ്ങളോടു പറയുന്നു. ശത്രുക്കളെ സ്നേഹിക്കുവിൻ, നിങ്ങളെ പീഡിപ
സജീവബലി
“നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീ
ബലി സ്നേഹത്തിന്റെ പാരമ്യം
അബ്രാഹമിനോട് തന്റെ ഏകജാതനെ ദഹനബലിയായി അർപ്പിക്കാൻ ആവശ്യ
ദൈവം ആഗ്രഹിക്കുന്നത് ബലിയല്ല, കരുണയാണ്
“നീ സ്നേഹിക്കുന്ന നിന്റെ ഏക മകൻ ഇസഹാക്കി
ദൈവപ്രീതിക്ക്
“കർത്താവിന്റെ മുന്പിൽ എന്തു കാഴ്ചയാണു ഞാൻ കൊണ്ടുവരേണ്
പുതിയ ജീവിതക്രമം
“ദുഷ്ടതയുടെ കെട്ടുകൾ പൊട്ടിക്കുകയും നുക
ജീവിത നവീകരണം സുപ്രധാനം
‘നിങ്ങളെത്തന്നെ കഴുകി വൃത്തിയാക്കുവിൻ. നി
അനുഷ്ഠാനങ്ങൾ പോരാ
“നിങ്ങളുടെ നിരവധിയായ ബലികൾ എനിക്കെന്തിന്? മുട്ടാടുകളെക്കൊണ
മടങ്ങിവരൂ!
“അവിശ്വസ്തരായ മക്കളേ തിരിച്ചുവരുവിൻ, ഞാൻ മാത്രമാണ് നിങ്ങളുടെ
മാനസാന്തരം
അപ്പോൾ മുതൽ യേശു പ്രസംഗിക്കാൻ തുടങ്ങി: “മാനസാ
പാപം- വിവിധ മാനങ്ങൾ
‘ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോടു ദയ തോന്നണമേ. അങ്ങയു
പാപം നിയമലംഘനം
പാപം ചെയ്യുന്നവൻ നിയമം ലംഘിക്കുന്നു. പാപം നിയമലംഘനമാണ് (1 യോഹ
പാപബോധം
‘ഞാൻ കർത്താവിനെതിരായി പാപം ചെയ്തുപോയി. ദാവീദ് പറഞ്ഞു’ (2 സാമു 12,1
അനുതാപം
“യോഹന്നാൻ ബന്ധനസ്ഥനായപ്പോൾ യേശു ദൈവത്തിന്റെ സുവിശേഷം പ്രസംഗി
അധികാരമെന്ന പ്രലോഭനം
‘പിശാച് വളരെ ഉയർന്ന ഒരു മലയിലേക്ക് അവനെ കൂട്ടിക്കൊണ്ടുപോയി. ലോ
വഴിതെറ്റിക്കുന്ന അദ്ഭുതങ്ങൾ
“കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടും. സാധ്യമെ
പ്രലോഭനം 2, അദ്ഭുതം
“കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടും. സാധ്യമെ
അപ്പം: അധ്വാനം, പങ്കുവയ്ക്കൽ
“അവരോട് അവന് അനുകന്പതോന്നി. കാരണം, അവർ ഇടയനില്ലാത്ത ആട്ടിൻപറ്റംപോലെ ആയിരു
അപ്പം- ആർത്തി
‘ഇസ്രായേല്യരും സങ്കടം പറച്ചിൽ തുടർന്നു. ആരാണു ഞങ്ങൾക്കു ഭക്ഷിക്കാൻ മാംസം തരിക
അപ്പത്തിന്റെ പ്രലോഭനം
യേശു നാല്പതു ദിനരാത്രങ്ങൾ ഉപവസിച്ചു. അപ്പോൾ അവന് വിശന്നു. പ്രലോഭകൻ അവനെ സമീപിച്ചു പറഞ്ഞു, “നീ ദൈവപുത
മരുഭൂമി - പ്രലോഭനം
‘നിങ്ങളുടെ ദൈവമായ കർത്താവ് നിങ്ങളെ എളിമപ്പെടുത്താ
മരുഭൂമി - സംരക്ഷണം
“അവിടന്ന് അവനെ മരുഭൂമിയിൽ, ശൂന്യത ഓരിയിടുന്ന മണലാരണ്യത്തിൽ കണ്ടെത്തി; അവനെ വാ
മരുഭൂമി - സ്വയം കണ്ടെത്തൽ
“കർത്താവിന്റെ ദൂതൻ ഷൂറിലേക്കുള്ള വഴിയിൽ ഒരു നീരുറവയുടെ അടുത്തുവച്ച് അവളെ ക
മരുഭൂമി
“ഉടനെ ആത്മാവ് അവനെ മരുഭൂമിയിലേക്കു നയിച്ചു. സാ
ഉപവാസം
“സീയോനിൽ കാഹളം മുഴക്കുവിൻ. ഉപവാസം പ്രഖ്യാപിക്കുവിൻ. മഹാസഭ വി
വിഭൂതി
“തിന്നരുത് എന്നു ഞാൻ പറഞ്ഞ പഴം സ്ത്രീയുടെ വാക്കു കേട്ടു നീ തിന്നതുകൊ
നോമ്പ്
"കർത്താവ് അരുളിച്ചെയ്യുന്നു. ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്തോടും നെടുവീർപ്പോടും കൂടെ നിങ്ങൾ പൂർ
അമ്പതുനോമ്പ്
“യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി ജോർദാനിൽനിന്നു മടങ്ങി. ആത
പേത്തർത്താ-കാർണിവൽ
യോനാ നഗരത്തിൽ കടന്ന് ഒരുദിവസത്തെ വഴി നടന്നു. അനന്തരം, അവൻ വ
Latest News
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില് വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
Latest News
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില് വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top