Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
സീസർ സർവാധിപതിയല്ല
ഈയിടെ ഒരു വർഗസമരവാദി ശബരിമലപ്രശ്നത്തിൽ പറഞ്ഞുവച്ചതു ഭരണഘടനയും കോടതിയും എല്ലാറ്റിലും ഉപരിയാണെന്നും അവരുടെ നിർദേശങ്ങൾ എപ്പോഴും പാലിക്കപ്പെടണമെന്നുമാണ്. ഇപ്പോഴത്തെ ഭരണഘടന "ബൂർഷ്വാ ഭരണഘടന' ആണെന്നു പറഞ്ഞുനടന്നതും ഇക്കൂട്ടർതന്നെയാണെന്നു മറന്നുകൂടാ.
വൈരുധ്യാത്മക ഭൗതികവാദികളെ സംബന്ധിച്ചിടത്തോളം സർക്കാരോ അല്ലെങ്കിൽ പാർട്ടിയോ ആണ് എല്ലാം കൈയാളേണ്ടത്. സർക്കാരെന്നപേരിൽ എല്ലാം നിയന്ത്രിക്കാനുള്ള അധികാരം പാർട്ടിയിൽ നിക്ഷിപ്തമാകണമെന്ന് ഇക്കൂട്ടർ ആഗ്രഹിക്കുന്നു. വർഗസമരസിദ്ധാന്തവും ഭൗതികവാദചിന്താധാരകളും കൈമുതലാക്കിയവർ സർവാധികാരവും പാർട്ടിയിൽ ഏകീകരിക്കപ്പെടുന്നതിനെ സ്വപ്നംകാണുന്നു; സർവവും പാർട്ടിക്ക് അടിയറ വയ്ക്കുന്നതിനെ ഉത്തമമാർഗമായി ഉയർത്തിക്കാട്ടുന്നു.
എന്നാൽ, തികച്ചും ഭൗതികവും ദൈവനിഷേധപരവുമായ ഈ ചിന്തകളെ ഉൾക്കൊണ്ട് അംഗീകരിക്കുക വിശ്വാസികൾക്കു സാധ്യമല്ല. ഭൗതികവാദത്തിന്റെ പൊള്ളത്തരം തിരിച്ചറിഞ്ഞാണു വിശ്വാസി ഇത്തരം പ്രവണതകളെ നിരാകരിക്കുന്നത്. എന്നാൽ, ഭൗതികവാദി വിശ്വാസത്തെ നിരസിക്കുന്നത് അജ്ഞതയുടെ അന്ധതയാൽ കാഴ്ച മൂടപ്പെട്ടതിനാലാണെന്നു പറയാം.
വിശ്വാസത്തിന്റെ വില വർഗസമരവാദിക്കറിവില്ല. അറിയാവുന്നതു മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന വികലബോധ്യം മാത്രം. അതുകൊണ്ടാണല്ലോ റഷ്യ, ചൈന, ക്യൂബ തുടങ്ങി വർഗസമരസിദ്ധാന്തം വേരുറച്ച രാജ്യങ്ങളിലെല്ലാം അനേകകോടി വിശ്വാസികൾ നിരന്തരം പീഡനങ്ങൾക്കിരയായത്. വർഗരഹിതസമൂഹം ലക്ഷ്യമാണെന്നു പറയുമെങ്കിലും ഇന്നുവരെയുള്ള എല്ലാ കമ്യൂണിസ്റ്റ് സമൂഹങ്ങളും ചെന്നെത്തിനിന്നത് ഒരു വിഭാഗത്തിന്റെ സർവാധിപത്യത്തിലാണെന്നു ചരിത്രം വ്യക്തമാക്കുന്നു. അവരതിനെ തൊഴിലാളിവർഗ സർവാധിപത്യം (Dictatorship of the proletariat) എന്നു വിളിച്ച് അതിൽ അഭിമാനിക്കുന്നു.
തീവ്ര വർഗീയവാദികളും സമാനപാതയിൽ
കേരളത്തിലെ മതസഹിഷ്ണുത എക്കാലവും പ്രസിദ്ധമായിരുന്നു. ഇവിടത്തെ ഹിന്ദുരാജാക്കന്മാർ ക്രൈസ്തവരോട് അനുഭാവപൂർവം വർത്തിച്ചിരുന്നതിന്റെ തെളിവുകൾ ചരിത്രത്തിൽ ധാരാളമുണ്ട്. പള്ളികൾ സ്ഥാപിക്കാൻ സ്ഥലവും സഹായങ്ങളും നല്‍കുകയും ചെയ്തിട്ടുണ്ട്. ഓണവും ചന്ദനക്കുടവും ക്രിസ്മസുമെല്ലാം ഇങ്ങനെ പൊതു ആഘോഷങ്ങളായി കൊണ്ടാടപ്പെടുന്നു.
പിന്നോക്കവിഭാഗങ്ങളുടെ ഉന്നമനത്തിനായി എല്ലാവരും ചേർന്നു പ്രവർത്തിച്ചിട്ടുണ്ട്. എല്ലാവർക്കും വിദ്യാഭ്യാസത്തിനുള്ള അവസരം തുറന്നിട്ട ക്രൈസ്തവ വിദ്യാലയങ്ങൾ പിന്നോക്കവിഭാഗങ്ങളുടെ ഉയർച്ചയ്ക്കു നല്ലൊരടിസ്ഥാനമായി.
വടക്കേയിന്ത്യയിൽ തുടങ്ങിയ വർഗീയരാഷ്ട്രീയത്തെ കേരളമണ്ണിലും വിതയ്ക്കാനുള്ള ശ്രമമാണ് ഇപ്പോൾ വർഗീയ തീവ്രവാദികൾ നടത്തുന്നത്. കേരളത്തിന്റെ സമാധാനപരമായ മതാന്തരീക്ഷത്തെ തകർത്ത് ഇവിടെ ഇടംനേടാനുള്ള അവരുടെ ശ്രമങ്ങൾ കുറേയെല്ലാം വിജയിച്ചിട്ടുണ്ട്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനും അതിനോടു യോജിക്കാത്തവരെ മറുനാട്ടിലേക്ക് അയയ്ക്കാനുമാണ് അവർ ശ്രമിക്കുക.
വർഗീയവാദികളെ സംബന്ധിച്ചിടത്തോളം മറ്റുമതസ്ഥരെ ഉന്മൂലനംചെയ്തു തങ്ങളുടെ ആശയം മാത്രം നിലനിർത്തുക എന്നതാണാവശ്യം. വർഗസമരവാദികൾ തങ്ങൾക്കിണങ്ങാത്തവരെ തുടച്ചുനീക്കാൻ അക്രമത്തിന്റെപാത സ്വീകരിക്കുന്നതുപോലെതന്നെ വർഗീയതീവ്രവാദികളും സമാനമാർഗം തുടരുന്നു. മറ്റു മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം സർവാധിപത്യത്തിനു ശ്രമിക്കുന്ന വർഗസമരവാദികളും വർഗീയ തീവ്രവാദികളും തുല്യരാണെന്നു പറയുന്നതിൽ തെറ്റില്ല.
മതവിശ്വാസികളുടെ കാഴ്ചപ്പാടിൽ
പ്രപഞ്ചത്തിന്റെ സ്രഷ്ടാവും രക്ഷകനുമായ ദൈവത്തിൽ വിശ്വസിക്കുന്നവർക്കു ദൈവഹിതമനുസരിച്ചാവണം ജീവിതം. അതിനു വിരുദ്ധമായ ജീവിതശൈലി സ്വീകരിക്കാൻ വിശ്വാസിക്കു പറ്റില്ല. അതുകൊണ്ടാണു മിക്കരാജ്യങ്ങളും മതസ്വാതന്ത്ര്യം മൗലികാവകാശമായി പരിഗണിക്കുന്നത്. നമ്മുടെ ഭരണഘടനയും ഇതേ പാതയാണു പിന്തുടരുന്നത്. അതു വ്യാഖ്യാനം ചെയ്യപ്പെടുന്ന എല്ലായ്പ്പോഴും അങ്ങനെതന്നെ ചിന്തിക്കുകയാണു വേണ്ടത്. എന്നാൽ, നാസ്തികരും വർഗീയവാദികളും ഇതിനു വിപരീതമായ ചിന്ത പുലർത്തുന്നവരാണ്. ഭരണഘടനയെ അട്ടിമറിച്ച് പരമാധികാരം കൈയാളാനുള്ള ആഗ്രഹമാണ് അവരിൽ മുന്നിട്ടുനില്‍ക്കുന്നത് .
ഭൗതികരംഗത്തു രാഷ്ട്രത്തിന്റെ പരമാധികാരം അംഗീകരിക്കാൻ വിശ്വാസികൾ തയാറാണ്. അതിനാലാണല്ലോ രാഷ്ട്രീയനേതൃത്വം എല്ലാക്കാലത്തും നിലനിന്നതും. ഭൗതികാധികാരികൾ സർവാധിപത്യരീതിയിലും ജനകീയമായുമെല്ലാം പ്രവർത്തിച്ചിട്ടുണ്ട്. ജനാധിപത്യരാഷ്ട്രങ്ങൾ വ്യക്തിസ്വാതന്ത്ര്യത്തോടൊപ്പം മതസ്വാതന്ത്ര്യത്തിനും ഇടംനല്കിയിരുന്നു. ഇവിടങ്ങളിലെല്ലാം സീസറിനുള്ള അധികാരം - ഭൗതിക കാര്യങ്ങളിലെ അധികാരം - അംഗീകരിക്കാൻ വിശ്വാസികൾ എന്നും തയാറായിരുന്നു.
വിശ്വാസാചാരങ്ങൾ ദൈവികാധികാരത്തിനു വിധേയമാണ്. കാലാകാലങ്ങളിൽ ദൈവം വെളിപ്പെടുത്തിയവയിലാണ് വിശ്വാസം ഉറപ്പിക്കപ്പെട്ടിരിക്കുന്നത്. ഇപ്രകാരം വെളിപ്പെടുത്തപ്പെട്ട നിർദേശങ്ങൾ പാലിക്കാൻ വിശ്വാസികൾ ബാധ്യസ്ഥരാണ്. വിശ്വാസത്തെ സംബന്ധിച്ചിടത്തോളം ദൈവഹിതമാണു പരമപ്രധാനം. സർവോപരി ദൈവഹിതം നിറവേറ്റണമെന്നതാണ് വിശ്വാസികളുടെ നിലപാട്. അതിനാൽ തന്നെയാണ് ദൈവഹിതം നിറവേറ്റുന്നതിനും വിശ്വാസം സംരക്ഷിക്കുന്നതിനുമായി അനേകർ ജീവൻപോലും ബലികഴിക്കാൻ തയാറായത്. എണ്ണമറ്റ രക്തസാക്ഷികളുടെ ധീരസാക്ഷ്യം ക്രൈസ്തവർക്കെന്നും മാതൃകയും കരുത്തും പ്രചോദനവുമാകുന്നു.
റോമൻ സാമ്രാജ്യത്തിൽ ഒരുകാലത്തു ഭരണംനടത്തിയിരുന്നതു സീസർ നാമധാരികളായിരുന്നല്ലോ. സീസർ സകലത്തിന്റെയും മേധാവിയെന്നാണു പറഞ്ഞിരുന്നത്. സീസറിനെ ദൈവമായി ആരാധിക്കണമെന്നുപോലും നിർബന്ധമുണ്ടായിരുന്ന ഒരു കാലം ചരിത്രത്തിലുണ്ടായിരുന്നു. ഇന്നു ഭൗതികവാദികളും വർഗീയവാദികളും ഉയർത്തുന്നതും സമാനമായ ആഹ്വാനംതന്നെയാണ്.
വിശ്വാസം പ്രധാനം
എന്നാൽ, ക്രൈസ്തവർക്കു തങ്ങളുടെ വിശ്വാസം വെടിഞ്ഞു സീസറിനെ ആരാധിക്കുക എന്ന കാര്യം അചിന്ത്യമായിരുന്നു. അതിന്റെപേരിൽ റോമിൽത്തന്നെ അനേകം ക്രൈസ്തവർ വധിക്കപ്പെട്ടു. പേർഷ്യൻ സാമ്രാജ്യത്തിലും പേർഷ്യൻ സാമ്രാജ്യങ്ങളിൽ മറ്റുപലയിടങ്ങളിലും ഇതിന്റെ തനിയാവർത്തനങ്ങൾ അരങ്ങേറി. റഷ്യയിലും ചൈനയിലും കൊറിയയിലുമെല്ലാം ലക്ഷക്കണക്കിനാളുകൾ വിശ്വാസത്തിനായി സ്വയംബലിയായതിന്റെ സ്മരണകൾ ഒരുപാട് വിദൂരത്തല്ല. വിശ്വാസത്തിനുപരിയല്ല രാഷ്ട്രീയാധികാരം എന്ന തിരിച്ചറിവാണ് ഈ രക്തസാക്ഷികൾക്കു കരുത്തായത്.
ഇന്നും ക്രൈസ്തവനിലപാടിൽ മാറ്റമില്ല. ഭൗതികരംഗത്തു സർക്കാരിന്റെ അധികാരം, പ്രത്യേകിച്ച് ജനാധിപത്യ സർക്കാരിന്റെ അധികാരം പൂർണമായി അംഗീകരിക്കാൻ വിശ്വാസികൾ തയാറാണ്. എന്നാൽ, വിശ്വാസപരമായ കാര്യങ്ങളിൽ രാഷ്ട്രീയാധികാരത്തിന്റെ കൈകടത്തലുകൾ ആശ്വാസമായി വിശ്വാസികൾ കരുതുന്നില്ല. വിശ്വാസകാര്യങ്ങൾപോലും തങ്ങൾക്ക് അനുഗുണമാക്കുന്നതിനു നിയമം നിർമിക്കാൻ രാഷ്ട്രീയാധികാരികൾ ശ്രമിച്ചാൽ അതിനെ നിയമപരമായും രാഷ്ട്രീയമായും എതിർക്കാൻ വിശ്വാസികൾ മടിക്കില്ല.
നിരീശ്വരവാദികളും വർഗീയവാദികളും മറ്റുള്ളവരുടെ വിശ്വാസം തകർന്നുകാണാൻ ആഗ്രഹിക്കുന്നവരാണല്ലോ. അതുമൂലം എല്ലാ അധികാരവും കൈപ്പിടിയിലൊതുക്കുന്ന സീസറാണ് അവരുടെ ദൃഷ്ടിയിൽ ഉന്നതാധികാരി. ഭൗതികരംഗത്തെയും വിശ്വാസരംഗത്തെയും വ്യതിരിക്തതകൾക്കടിസ്ഥാനം തിരിച്ചറിയുന്ന രാജ്യങ്ങളിൽ മതപരമായ കാര്യങ്ങളിൽ സർക്കാരുകൾ കൈകടത്താറില്ല. നമ്മുടെ സാഹചര്യത്തിൽ മതവിശ്വാസത്തിന്റെ ആഴം മനസിലാക്കിയുള്ള നിലപാടുകൾ ഉണ്ടാവുകയാണ് ഉചിതം. കാര്യങ്ങൾ പഠിച്ചു തീരുമാനമെടുക്കാൻ വിശ്വാസസമൂഹങ്ങളും തയാറാകേണ്ടതുണ്ട്.
വിശ്വാസരംഗത്തെ പാളിച്ചകൾ തിരിച്ചറിഞ്ഞു തിരുത്താൻ മതരംഗത്തുതന്നെ അവസരങ്ങളുണ്ട്. വിശ്വാസപരമായ തെറ്റുകൾ ചൂണ്ടിക്കാട്ടപ്പെടുന്പോൾ അവയെ അപഗ്രഥിക്കാനും വിശ്വാസസമൂഹത്തിന്റെ നിലപാടുകളാരാഞ്ഞ് ഉചിതമായ മാറ്റങ്ങൾ നടപ്പിലാക്കാനും കഴിയണം. പരസ്പരം യോജിപ്പോടെയുള്ള മാറ്റങ്ങൾ സാധ്യമല്ലെങ്കിൽ വിയോജിച്ചു നിൽക്കാനുമുള്ള അവസരങ്ങളുണ്ട്. വിശ്വാസപരമായ ഇത്തരം വിയോജിപ്പുകളാണു വിവിധ ക്രൈസ്തവ വിഭാഗങ്ങൾക്കാധാരം. അങ്ങനെയുള്ള സ്ഥിതിയിലും സർക്കാർ ഏതെങ്കിലും ഒരുപക്ഷംപിടിച്ചു തീരുമാനങ്ങൾ എടുക്കുന്നതു ശരിയല്ല. വിശ്വാസപരമായി ഭിന്നാഭിപ്രായങ്ങൾ പുലർത്തുന്പോഴും മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ ഒന്നിച്ചുനിൽക്കുക വിശ്വാസികളുടെ കടമയാണ്.
ഭൗതിക സുസ്ഥിതിയാണു സർക്കാരുകളുടെ ലക്ഷ്യം. സർക്കാരുകൾ ശ്രദ്ധയൂന്നേണ്ടതും ഇത്തരം വിഷയങ്ങളിലാകണം. മതരംഗത്ത് എന്നും വൈവിധ്യങ്ങൾക്കിടമുണ്ട്. വൈവിധ്യപൂർണമായ മതരംഗത്തേക്കു കടന്നുകയറി ഏതാണു ശരി, ഏതാണ് തെറ്റ് എന്നുനിർണയിക്കുക സർക്കാരിന്റെ കടമയല്ല; അതിനൊട്ടു കഴിയുകയുമില്ല.
വിവിധ മതവിഭാഗങ്ങൾക്കിടയിൽ തർക്കങ്ങളുണ്ടാകുന്പോൾ ക്രമസമാധാനം സംരക്ഷിക്കാൻ സർക്കാരുകൾക്ക് ഇടപെടലുകൾ നടത്താവുന്നതാണ്. അത് അവരുടെ കടമയുമാണ്. എന്നാൽ, മതവൈവിധ്യമുള്ള ഒരു രാജ്യത്തു വിശ്വാസകാര്യങ്ങളിൽ കടന്നുകയറാൻ സർക്കാരുകൾക്ക് അവകാശമില്ല എന്നതു പ്രത്യേകം ഓർത്തിരിക്കേണ്ടതാണ്.
ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ അനീതി
1992 ലാണ് ന്യൂനപക്ഷങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന് നിയമപ്രകാരം (National Commi
യുദ്ധമല്ല പരിഹാരം; വെറുതെയിരിക്കലുമല്ല
ഇന്ത്യ-പാക്കിസ്ഥാൻ ബന്ധം 1947 ഓഗസ്റ്റ് പകുതിക്കുശേ
കളങ്കിതമാകുന്ന സ്ഥാപനങ്ങൾ
അനന്തപുരി /ദ്വിജൻ
ജനാധിപത്യം സംരക്ഷിക്കപ്പെ
തിരിച്ചടി മൂന്നു തലങ്ങളിൽ
പുൽവാമയിലെ ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ മറുപടി മൂന്നുതലങ്ങളിലാണ്. ആദ
കാഷ്മീരിൽ വീണ്ടും സ്വദേശി ചാവേർ
ജയ്ഷ് ഇ മുഹമ്മദി (ജെഇഎം)ന്റെ അവകാശവാദം വിശ്വസിച്ച
യുദ്ധമല്ല, വേണ്ടതു സുരക്ഷ
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
ഇന്ത്യ ഒറ്റക്കെട്ടാണ്. തീവ്രവാദത്തോടും
കാഷ്മീരിൽ ഏറ്റവും ആൾനാശം വരുത്തിയ ഭീകരാക്രമണം
ജമ്മു-കാഷ്മീരിലെ ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇന്‍
പള്ളിവാസൽ പദ്ധതി വിസ്മൃതിയിലേക്കോ?
കേരളത്തിൽ നിർമാണത്തിലിരിക്കുന്നതി
ബഹുമുഖപ്രതിഭയായ കർദിനാൾ ന്യൂമാൻ
കവി, ഉപന്യാസകാരൻ, പ്രഭാഷകൻ, അധ്യാപകൻ, വൈദികൻ, ദൈവശാസ്ത്രജ്ഞൻ, സഭാപരിഷ്ക
കുടുംബങ്ങളുടെ മധ്യസ്ഥ ഇനി വിശുദ്ധ
ജീവിതം മുഴുവൻ ക്രിസ്തുവിനുവേണ്ടിയും സഹജീവികളുടെ ക
ആഗോളവത്കൃത വിദ്യാഭ്യാസത്തിൽ ഗവേഷണത്തിനു നിർണായക പങ്ക്
ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ 106-ാം സമ്മേളനത്തെ
പ്രിയങ്ക എല്ലാവർക്കും പ്രിയങ്കരിയാകുമോ?
നെഹ്റു കുടുംബത്തിലെ നാലാം തലമുറക്കാരി പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം
ചൂണ്ടകൾ തൊട്ടുമുന്നിലുണ്ട്!
കഞ്ചാവിൽ കുരുങ്ങി കൗമാരം - 6 / ജോൺസൺ പൂവന്തുരുത്ത്
"ഏയ്, എന്റെ മകൻ അങ്ങനെ
ചൂണ്ടകൾ തൊട്ടുമുന്നിലുണ്ട്!
കഞ്ചാവിൽ കുരുങ്ങി കൗമാരം - 6 / ജോൺസൺ പൂവന്തുരുത്ത്
"ഏയ്, എന്റെ മകൻ അങ്ങനെ
അശാന്തി വിതച്ച പൗരത്വ (ഭേദഗതി) ബിൽ
സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
കടുത്ത ആശങ്കയും അശാന്തിയും
റഫാൽ ചത്ത കുതിരയല്ല
ഉള്ളതു പറഞ്ഞാൽ/കെ.ഗോപാലകൃഷ്ണൻ
രാജീവ്ഗാന്ധി സർക്കാരിന്റെ കാല
ചുവന്ന കണ്ണും വരണ്ട നാവും!
കഞ്ചാവിൽ കുരുങ്ങി കൗമാരം - 5 / ജോൺസൺ പൂവന്തുരുത്ത്
ഒരു ലഹരി
തലച്ചോറിനെ തടവിലാക്കരുത്!
കഞ്ചാവിൽ കുരുങ്ങി കൗമാരം-4 / ജോൺസൺ പൂവന്തുരുത്ത്
ഏതാനും മാസം മുന്‍പ്
കസ്റ്റമർ പുകഞ്ഞാൽ ഡീലറാകും!
കഞ്ചാവിൽ കുരുങ്ങി കൗമാരം - 3 / ജോൺസൺ പൂവന്തുരുത്ത്
2018 നവംബർ എട്ടിനു പോല
രാജഗോപാൽ പറഞ്ഞ ഞെട്ടിക്കുന്ന സത്യം
അനന്തപുരി/ ദ്വിജൻ
ഭാരതീയ ജനതാപാർട്ടി എന്ന് ഇന്നറിയ
തിരിഞ്ഞുകൊത്തി റഫാൽ
ഡല്‍ഹിഡയറി / ജോർജ് കള്ളിവയലിൽ
റഫാൽ ഒരു പോർവിമാനം മാത്രമല്ല. അടുത്
കൗമാരവിപണിയിലെ കരിന്തേൾ!
കഞ്ചാവില്‍ കുരുങ്ങി കൗമാരം-2 / ജോൺസൺ പൂവന്തുരുത്ത്
സങ്കടം കൂടുകെട
നാടു പുകയുന്നു!
കഞ്ചാവില്‍ കുരുങ്ങി കൗമാരം-1 / ജോൺസൺ പൂവന്തുരുത്ത്
മുൻവാ
പിന്തുണയ്ക്കാൻ വാശിയോടു വാശി
നിയമസഭാവലോകനം / സാബു ജോണ്‍
കേന്ദ്രത്തിൽ വരാൻ പോകു
വെനസ്വേലയ്ക്കു രണ്ടു പ്രസിഡന്റുമാർ
ലോകവിചാരം / സെർജി ആന്റണി
ഒരു രാജ്യം, രണ്ടു ഭരണാ
തെരഞ്ഞെടുപ്പ് മനസിൽ കണ്ട് ഒരു തിരുത്തൽ
നിയമസഭാ അവലോകനം / സാബു ജോണ്‍
കേന്ദ്ര ബജറ്റ് തെരഞ്ഞെടുപ്പ് ബജറ്റ
തെരഞ്ഞെടുപ്പുകാലത്തെ രാഷ്ട്രീയക്കളികൾ
മറുവശം / എം.ചന്ദ്രൻ
തെരഞ്ഞെടുപ്പ് ആസന്നമാ
ഹൃദയങ്ങൾ കീഴടക്കി ഫ്രാൻസിസ് പാപ്പാ
കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ എന്ന നിലയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചരി
മാണിയുടെ മനോവേദനയും രാജഗോപാലിന്റെ മനംതുറക്കലും
നിയമസഭാവലോകനം / സാബു ജോണ്‍
കുഞ്ഞിനെ കൊന്ന് അമ്മ
തെരുവിലിറങ്ങി മമതയുടെ പോർവിളി
സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
കൊണ്ടും കൊടുത്തും ബംഗാ
തെങ്ങിൻമണ്ടയിലെ എംഎൽഎ ചിരിയും ഫ്ളെക്സ് കടയിലെ മന്ത്രിയുടെ ചിരിയും
നിയമസഭാവലോകനം / കെ. ഇന്ദ്രജിത്ത്
എൽഡിഎഫ് സ
കോൺഗ്രസിന്റെ അടുത്തനീക്കം എന്ത്?
ഉള്ളതു പറഞ്ഞാല്‍ / കെ. ഗോപാലകൃഷ്ണൻ
അമിത ആത്മവിശ്വാ
തീപിടിച്ച മനസുമായി നീലഗിരിയിലെ കര്‍ഷകജനത
നീലഗിരിയിലെ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കു
ഇരുകൈകളും നീട്ടി യുഎഇ സര്‍ക്കാര്‍; മാര്‍പാപ്പയോട് പുറംതിരിഞ്ഞ് ഇന്ത്യ
ലോകസമാധാനത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും പുതുചരിത്രം കുറിച്ച് ഫ്രാന്‍സിസ്
വല്ലാത്ത ചോദ്യങ്ങൾ
മലയാളമനസിനു മുന്നിൽ ചങ്കിൽകൊള്ളുന്ന ചോദ്യങ്ങൾ ചോദിച്ചിട്ട
കേന്ദ്ര ബജറ്റ് ; വോട്ടിനുവേണ്ടി
എല്ലാവർക്കും വാരിക്കോരി നല്‍കിയാണു നരേന്ദ്ര മോദി സർക്കാരിന്റെ ആറാമത്തെ ബജറ്റ്
പണം കുറവ്; ശുഭാപ്തിവിശ്വാസം കൂടുതൽ
അമിതമായ ശുഭാപ്തി വിശ്വാസം. ധനമന്ത്രി ഡോ. തോമസ് ഐസക്കിനെ നയി
പ്രളയാനന്തര കേരളവും നവോത്ഥാന മുന്നേറ്റവും
തിരുവനന്തപുരം: കഴിഞ്ഞ വർഷം കേരളം നേരിട്ട രണ്ടു ദുര
കൂട്ടുകെട്ടുകൾ മാറിമറിഞ്ഞ് ആന്ധ്ര
സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
കളവും കരുക്കളും മാറ്റി ന
തെരഞ്ഞെടുപ്പുഫലത്തിൽ സംശയമില്ലാതെ ഭരണ- പ്രതിപക്ഷം
നിയമസഭയിൽ ഇപ്പോൾ ഏതു ചർച്ച നടന്നാലും അതെല്ലാം എത്തിനിൽക്കു
പോലീസ് സർക്കാരിന്റേതല്ല; ജനങ്ങളുടേതാണ്
പോ ലീസ് ആരുടേതാണ് എന്ന ചോദ്യം വീണ്ടും ചർച്ചയാവുകയാണ്. സിപിഎം തിരുവനന്തപുരം ജ
ലാളിത്യം മുദ്രയാക്കിയ വിപ്ലവകാരി
കേരളവും മലയാളികളും എനിക്കു വളരെ പ്രിയപ്പെട്ടതാണ്. മംഗലാപുരത്തുകാരൻ ആയതിന
കാലം കെടുത്തിയ ഡൈനാമിറ്റ്
പിടിവാശികൾ ആരെയും അകത്തേക്കു കടത്തിവിടാത്ത ഒരു വീട്ടിൽ ഓർമകൾ എന്നേ ഇറങ്ങിപ
ആവേശം ഉണർത്തുന്ന പ്രവചനങ്ങൾ, വിശ്വസിക്കാനാവാത്ത കണക്കുകൾ
ഇന്ത്യയിൽ ഇക്കൊല്ലം നടക്കാൻപോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെക്കു
ശബരിമലയും നവോത്ഥാനവും വനിതാമതിലും
കുട്ടികളെ നന്മയുടെ പാഠങ്ങൾ പഠിപ്പിക്കാൻ ശ്രമിച്ച അധ്യാപകന്റെ ക
എല്ലാവരെയും കേൾക്കാൻ സന്നദ്ധനായ രാഹുൽ
രാജ്യം സുപ്രധാനമായ പൊതുതെരഞ്ഞെടുപ്പിലേക്കു നീങ്ങുക
രാഹുലിന്റെ ബുദ്ധിനിറഞ്ഞ നീക്കങ്ങൾ
ഉള്ളതു പറഞ്ഞാല്‍ / കെ. ഗോപാലകൃഷ്ണൻ
പൊതുതെരഞ്ഞെടുപ്
ആദായവില അവകാശം
ആര്‍ക്കും വേണ്ടാതെ കര്‍ഷകര്‍-5 / റ്റി.സി. മാത്യു
രാജ്യത്തെ കർഷ
Latest News
പുൽവാമ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ വധിച്ചെന്ന് റിപ്പോർട്ട്
ജയ്ഷെ മുഹമ്മദിനെയും സിപിഎമ്മിനെയും നിരോധിക്കണമെന്ന് വി.ടി. ബൽറാം
മിന്നൽ ഹർത്താൽ: ഹൈക്കോടതി സ്വമേധയാ കേസെടുത്തു
സ്വർണ വില വീണ്ടും റിക്കാർഡിൽ
ഇരട്ടക്കൊലപാതകത്തിനു പിന്നിൽ സിപിഎമ്മെന്ന് ഉമ്മൻ ചാണ്ടി
Latest News
പുൽവാമ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ വധിച്ചെന്ന് റിപ്പോർട്ട്
ജയ്ഷെ മുഹമ്മദിനെയും സിപിഎമ്മിനെയും നിരോധിക്കണമെന്ന് വി.ടി. ബൽറാം
മിന്നൽ ഹർത്താൽ: ഹൈക്കോടതി സ്വമേധയാ കേസെടുത്തു
സ്വർണ വില വീണ്ടും റിക്കാർഡിൽ
ഇരട്ടക്കൊലപാതകത്തിനു പിന്നിൽ സിപിഎമ്മെന്ന് ഉമ്മൻ ചാണ്ടി
Chairman - Dr. Francis Cleetus | MD - Rev.Fr. Mathew Chandrankunnel | Chief Editor - Fr. Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top