പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
Monday, April 22, 2024 12:43 AM IST
ഡോ. ​സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ്
ഗ്ര​ഹ​വും പ്ലാ​സ്റ്റി​ക്കും ത​മ്മി​ൽ എ​ന്നു​ള്ള​താ​ണ് ഈ ​വ​ർ​ഷ​ത്തെ ലോ​ക ഭൗ​മ ദി​നാ​ച​ര​ണ വി​ഷ​യം. 19ാം നൂ​റ്റാ​ണ്ട് മാ​ന​വ​രാ​ശി​ക്കു സ​മ്മാ​നി​ച്ച ഏ​റ്റ​വും മ​നോ​ഹ​ര​വും സു​ന്ദ​ര​വു​മാ​യ വ​സ്തു​വാ​ണ് പ്ലാ​സ്റ്റി​ക്. എ​ത്ര ല​ളി​തം, സൗ​ക​ര്യ​പ്ര​ദം, എ​ന്തെ​ല്ലാം നി​റ​ങ്ങ​ളി​ൽ, ആ​കൃ​തി​ക​ളി​ൽ, എ​ല്ലാംകൊ​ണ്ടും വേ​റി​ട്ട ഒ​രു വ​സ്തു.

പ​ക്ഷേ, നി​ർ​ഭാ​ഗ്യ​വ​ശാ​ൽ മാ​ന​വ​രാ​ശി ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ക​ല ജീ​വ​ജാ​ല​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​യി പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ മാറിയിരിക്കുന്നു. നിത്യജീവിതത്തിൽ പ്ലാസ്റ്റിക് സാന്നിധ്യമില്ലാത്ത വസ്തുക്കൾതന്നെ കുറവാണ്. ക​മ്മ​ലി​ലെ മൊ​ട്ടു മു​ത​ൽ കൃ​ത്രി​മ വാ​ൽ​വി​ലും റോ​ക്ക​റ്റി​ലും വരെ പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗി​ച്ചുവ​രു​ന്നു. 1846ൽ ​ഡോ. ഷോ​ൻ ബീ​ൻ, നൈ​ട്രോ​സെ​ല്ലു​ലോ​സ് ക​ണ്ടു​പി​ടിച്ചെ​ങ്കി​ലും 1912 ജാ​ക്വി​സ് ബ്രാ​ൺ​സെ​ൻ ബ​ർ​ഗ​ർ ആ​ണ് സു​താ​ര്യ​മാ​യ സെ​ല്ലോ​ഫെ​യ്ൻ, ഇ​ന്ന​ത്തെ പ്ലാ​സ്റ്റി​ക്കിന്‍റെ ആ​ദ്യ​രൂ​പം വി​ക​സി​പ്പി​ച്ച​ത്.

പ്ലാസ്റ്റിക്കിന്‍റെ വരവ്

1940ക​ളി​ലാ​ണ് ഇ​ന്ത്യ​യി​ൽ പ്ലാ​സ്റ്റി​ക് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. പ്ലാ​സ്റ്റി​ക്കി​ന്‍റെ ആ​ദ്യ​രൂ​പം ബേ​ക്ക​ലേ​റ്റ് എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്നു. രൂ​പ​പ്പെ​ടു​ത്താ​വു​ന്ന​ത് എ​ന്ന് അ​ർ​ഥം വ​രു​ന്ന ഗ്രീ​ക്ക് പ​ദ​മാ​യ പ്ലാ​റ്റി​ക്കോ​സി​ൽനി​ന്നാ​ണ് പ്ലാ​സ്റ്റി​ക് എ​ന്ന പ്ര​യോ​ഗം നി​ല​വി​ൽ വ​ന്ന​ത്. എ​ണ്ണ​യു​ടെ ശു​ചീ​ക​ര​ണ പ്ര​ക്രി​യ​യു​ടെ ഫ​ല​മാ​യു​ണ്ടാ​കു​ന്ന കാ​ർ​ബ​ണി​ക രാ​സ​പ​ദാ​ർഥ​ങ്ങ​ളാ​യ എഥിലീ​ൻ, പ്രൊ​പ്പി​ലീ​ൻ ബ്യൂ​ട്ടാ​ഡൈ​യി​ൻ, സ്റ്റൈ​റീ​ൻ, വി​നൈ​ൻ ആൾ​ക്ക​ഹോ​ൾ, അ​ക്രോ​ലി​ൻ എ​ന്നി​വ​യെ​ല്ലാ​മാ​ണ് പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ത്തി​ലെ അ​സം​സ്കൃ​ത പ​ദാ​ർഥ​ങ്ങ​ൾ. വി​വി​ധ ത​ന്മാ​ത്ര​ക​ൾ ത​മ്മി​ൽ പോ​ളി​മ​റീ​ക​ര​ണം സം​ഭ​വി​ച്ചാ​ണ് പ്ലാ​സ്റ്റി​ക് രൂ​പ​പ്പെ​ടു​ന്ന​ത്.

ചൂ​ടും മ​ർ​ദവും ഉ​പ​യോ​ഗി​ച്ച് ഉ​രു​ക്കി രൂ​പ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ന്ന​താ​ണ് തെ​ർ​മോ പ്ലാ​സ്റ്റി​ക്കു​ക​ൾ. നി​ർ​മിച്ചു ക​ഴി​ഞ്ഞാ​ൽ തു​ട​ർന്നു മാ​റ്റം വ​രു​ത്താ​ൻ ക​ഴി​യാ​ത്ത പോ​ളി​യെ​സ്റ്റ​ർ, ഇ​പ്പോ​ക്സി​റെ​സി​ൻ, മെ​ലാ​മൈ​ന്ന ഫോ​ർ മാ​ൾ​ഡി​ഹൈ​ഡ്, യൂ​റി​യ ഫോ​ർമാ​ൾ​ഡി​ഹൈ​ഡ്, ഫി​നോ​ളി​ക്സ് എ​ന്നി​വ​യെ​ല്ലാം ഈ ​വി​ഭാ​ഗ​ത്തി​ലു​ൾ​പ്പെ​ടു​ന്നു. റ​ബർ, ക​മ്പി​ളി, സെ​ല്ലു​ലോ​സ്, സി​ൽ​ക്ക്, പ​രു​ത്തി തു​ട​ങ്ങി​യ​വ പ്ര​കൃ​തി​ദ​ത്ത പോ​ളി​മ​റു​ക​ളാ​ണ്. അ​തേ​സ​മ​യം, മോ​ണോ​മ​ർ ത​ന്മാ​ത്ര​ക​ളെ കൂ​ട്ടി​യോ​ജി​പ്പി​ച്ചു കൃ​ത്രി​മ പോ​ളി​മ​റു​ക​ൾ നി​ർമിക്കാം. പ്ലാ​സ്റ്റി​ക് ഒ​രു​ത​രം കൃ​ത്രി​മ പോ​ളി​മ​റാ​ണ്.

പോ​ളി ഓ​ലി​ഫി​നു​ക​ൾ, പോ​ളി സ്റ്റൈ​റീ​നു​ക​ൾ, എബി​എ​സ് റ​സി​നു​ക​ൾ, ഫീ​നോ​ളി​ക്കു​ക​ൾ, ഇ​പ്പോ​ക്സ​യി​ഡു​ക​ൾ, പോ​ളി ഫോ​ർമാ​ൾ​ഡി​ഹൈ​ഡ്, പോ​ളി യൂ​റി​ത്തേ​ൻ, സി​ലി​ക്കോ​ണു​ക​ൾ, പോ​ളി യൂ​റി​യ, വി​നൈ​ലു​ക​ൾ, പോ​ളി കാ​ർ​ബ​ണൈ​റ്റു​ക​ൾ, പോ​ളിഎ​സ്റ്റ​റു​ക​ൾ, പോ​ളി ആ​ൽ​ക്കൈ​ലു​ക​ൾ, പോ​ളി എ​ൽ​ക്കൈ​ഡു​ക​ൾ തു​ട​ങ്ങി​യ വി​വി​ധ രീ​തി​ക​ളി​ൽ പ്ലാ​സ്റ്റി​ക്കു​ക​ളെ വേ​ർ​തി​രിക്കാം. സാ​ധാ​ര​ണയായി പോ​ളി എ​ഥി​ലീ​ൻ, പോ​ളി പ്രോ​പ്പി​ലീ​ൻ, പോ​ളി​എ​സ്റ്റ​ർ, നൈ​ലോ​ൺ എ​ന്നീ പ്ലാ​സ്റ്റി​ക്കു​ക​ളാ​ണ് പാ​ക്കിം​ഗ് വ​സ്തു​ക്ക​ൾ ഉ​ത്പാദിപ്പിക്കാ​ൻ പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

വില്ലനായ പ്ലാസ്റ്റിക്

50 മൈ​ക്രോ​ണി​ൽ താ​ഴെ മാ​ത്രം ക​ന​മു​ള്ള പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് പ്ര​ധാ​ന വി​ല്ല​ൻ. ക​നം കു​റ​ഞ്ഞ കാരി​ബാ​ഗു​ക​ൾ സൗ​ക​ര്യ​പ്ര​ദ​മാ​ണ്. ഇ​വ സൗ​ജ​ന്യ​മാ​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു പ​ല​പ്പോ​ഴും ല​ഭി​ക്കു​ന്ന​ത്. ആ ​കാ​ര​ണ​ങ്ങ​ൾകൊ​ണ്ടുത​ന്നെ ജ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി ഇ​ത്ത​രം പ്ലാ​സ്റ്റിക് ഉത്പന്നങ്ങൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ​ക്കു നി​റം കൊ​ടു​ക്കാനായി ഉ​പ​യോ​ഗി​ക്കു​ന്ന ചാ​യ​ങ്ങ​ളി​ൽ കാ​ഡ്മി​യം ധാ​രാ​ള​മാ​യു​ണ്ട്. ഇ​വ ജീ​വ​രാ​ശി​ക്കു ഹാ​നി​ക​ര​മാ​ണ്.

പ്ലാ​സ്റ്റി​ക് മ​ണ്ണി​ൽ അ​ലി​ഞ്ഞു ചേ​രാ​ത്ത​തി​നാ​ൽ മ​ണ്ണി​ന്‍റെ മു​ക​ൾ​ഭാ​ഗ​ത്തു കൂ​ടിക്കി​ട​ക്കും.​ ഇ​ങ്ങ​നെ​യു​ള്ള ഇ​ട​ങ്ങ​ളി​ൽ മ​ഴ​വെ​ള്ളം മ​ണ്ണി​ൽ താ​ഴുന്നതു തടസപ്പെടും. ഓ​ട​ക​ളി​ലും നീ​രൊ​ഴു​ക്കു​ക​ളി​ലും പ്ലാ​സ്റ്റി​ക് നി​റ​യു​മ്പോ​ൾ ജ​ല​ത്തിന്‍റെ സ്വാ​ഭാ​വി​ക ഒ​ഴു​ക്കു നിലയ്ക്കും. അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്റ്റി​ക് ക​പ്പു​ക​ൾ, കു​പ്പി​ക​ൾ എ​ന്നി​വ​യി​ൽ മ​ഴ​വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​തി​ലൂ​ടെ കൊ​തു​കു​ക​ൾ പെ​രു​കും.

ഭ​ക്ഷ്യവ​സ്തു​ക്ക​ളോ​ടൊ​പ്പം ധാ​രാ​ളം പ്ലാ​സ്റ്റി​ക്കു​ക​ൾ പ​ക്ഷിമൃ​ഗാ​ദി​ക​ളു​ടെ ഉ​ള്ളി​ൽ പോ​കു​ന്ന നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ്ലാ​സ്റ്റി​ക്കി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ത്തി​ക്കു​മ്പോ​ൾ അ​വ​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന കാ​ർ​ബ​ൺ​ ഡൈ ഒാ​ക്സൈ​ഡ്, മീ​ഥേ​ൻ, കാ​ർ​ബ​ൺ മോ​ണോ​ക്സൈ​ഡ്, എ​ഥി​ലീ​ൻ തു​ട​ങ്ങി​യ​വ പു​റ​ത്തേ​ക്കു വ്യാ​പി​ക്കു​ന്നു​. ഇ​വ അ​ന്ത​രീ​ക്ഷ​ത്തി​ലും മ​ണ്ണി​ലും ജ​ല​ത്തി​ലും ക​ല​രു​ന്ന​തി​ലൂ​ടെ നി​ര​വ​ധി ആ​രോ​ഗ്യപ്ര​ശ്ന​ങ്ങളുണ്ടാകും.

കാ​ൻ​സ​ർ, ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ എ​ന്നി​വ വ്യാ​പ​ക​മാ​കു​ന്ന​തി​ൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കു വ​ലി​യ പ​ങ്കുണ്ട്. ദീ​ർ​ഘ​കാ​ലം സൂ​ര്യ​പ്ര​കാ​ശ​വും കാ​റ്റും ഏ​ൽ​ക്കു​ന്ന​തി​ലൂ​ടെ മീ​ഥൈ​ലും എ​ഥി​ലീ​നും പു​റ​ത്തേക്കു വ​രാ​നും സാ​ധ്യ​ത​യേ​റെ. ഒ​രി​ഞ്ച് ക​ന​ത്തി​ൽ സ്വാ​ഭാ​വി​ക​മായി മ​ണ്ണു​ണ്ടാകാ​ൻ ആ​യി​രം വ​ർ​ഷം വേ​ണം. ന​ല്ല ആ​രോ​ഗ്യ​ത്തിനു ശു​ദ്ധ​മാ​യ വാ​യു​വും ശു​ദ്ധ​ജ​ല​വും പ്ര​ധാ​ന​മാ​ണ്. പ്ലാ​സ്റ്റി​ക്കി​ന്‍റെ അ​ശാ​സ്ത്രീ​യ​ ഉ​പ​യോ​ഗം മൂ​ലം നി​ര​വ​ധി പാ​രി​സ്ഥി​തി​ക, ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളാ​ണ് ഉ​ണ്ടാ​കു​ന്ന​ത്.


ക​ര​യും ക​ട​ലും നി​റ​യെ

ഇ​ന്ന​ത്തെ നി​ല​യി​ലാ​ണ് സ​മു​ദ്ര​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക് നി​റ​യു​ന്ന​തെ​ങ്കി​ൽ 2050 ആ​കു​മ്പോ​ൾ മ​ത്സ്യ സ​മ്പ​ത്തും പ്ലാ​സ്റ്റി​ക്കും തു​ല്യ അ​ള​വി​ൽ ആ​കു​മെ​ന്നാ​ണ് ഗ​വേ​ഷ​ക​ർ പ​റ​യു​ന്ന​ത്. ആ​ഗോ​ളാ​ടി​സ്ഥാ​ന​ത്തി​ൽ ഓ​രോ മി​നി​റ്റി​ലും ഒ​രു മി​ല്യ​ൺ പ്ലാ​സ്റ്റി​ക് വസ്തുക്കളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഓ​രോ ദി​വ​സ​വും 1.5 മി​ല്യ​ൺ പ്ലാ​സ്റ്റി​ക്കാ​ണ് മാ​ന​വ​രാ​ശി കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

തീ​ര​മെ​ടു​ത്താ​ൽ ഒ​രു ച​തു​ര​ശ്ര മീ​റ്റ​റി​ൽ 1.66 എ​ണ്ണ​വും 1.31 ഗ്രാ​മു​മാ​ണ് പ്ലാ​സ്റ്റി​ക്കി​ന്‍റെ സാന്നിധ്യം. പു​ഴ​ക​ളി​ലും തോ​ടു​ക​ളി​ലും ന​ദി​ക​ളി​ലും നി​റ​യു​ന്ന വ​ലി​യൊ​രു പ​ങ്ക് പ്ലാ​സ്റ്റി​ക്കും സ​മു​ദ്ര​ങ്ങ​ളി​ൽ എ​ത്തു​ന്നു. കേ​ര​ള​ത്തിന്‍റെ തീ​ര​ത്ത് 1,051.2 ട​ൺ പ്ലാ​സ്റ്റി​ക് കാ​ണ​പ്പെ​ടു​ന്നു​ണ്ട്. കേ​ര​ള​ത്തി​ലെ വാ​ർ​ഷി​ക പ്ര​തി​ശീ​ർ​ഷ പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം ആറു കി​ലോ​ഗ്രാം ആ​യി​രു​ന്ന​ത് വീ​ണ്ടും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ 120 മെ​ട്രി​ക് ട​ൺ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ ഉ​പ​യോ​ഗി​ക്കുന്നു​ണ്ട്.

2023ൽ ​ശു​ചി​ത്വ​മി​ഷ​ൻ പു​റ​ത്തു​വി​ട്ട ക​ണ​ക്കുപ്ര​കാ​രം കേ​ര​ള​ത്തി​ൽ പ്ര​തി​വ​ർ​ഷം 43 ല​ക്ഷം ട​ൺ മാ​ലി​ന്യം ഉ​ണ്ടാ​കു​ന്നു​ണ്ട്. ഇ​വ​യി​ൽ 18 ശതമാനവും ​പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളാ​ണ്. 10,26,497 ട​ണ്ണാ​ണ് സം​സ്ഥാ​ന​ത്തെ അ​ജൈ​വ​മാ​ലി​ന്യം. 33,11,221.6 ട​ണ്ണാ​ണ് ഒ​റ്റ​ത്ത​വ​ണ മാ​ത്രം ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്റ്റി​ക് ഉത്പ​ന്ന​ങ്ങ​ൾ. നി​രോ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അനധികൃത ഉപയോഗം വ്യാപകമാണ്.

പ​രി​ഹാ​രം തേ​ടു​മ്പോ​ൾ

പ്ലാ​സ്റ്റി​ക്കിന്‍റെ ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ലോ​ക​മാ​കെ അം​ഗീ​ക​രി​ച്ച ചി​ല ത​ത്വ​ങ്ങ​ളു​ണ്ട്. 1. പ്ലാ​സ്റ്റി​ക്കി​ന്‍റെ ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്കു​ക. 2. പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ ഉ​ൾ​പ്പെ​ടെ പ​ര​മാ​വ​ധി പ്രാ​വ​ശ്യം വീ​ണ്ടും ഉ​പ​യോ​ഗി​ക്കു​ക. 3. പ്ലാ​സ്റ്റി​ക് ഉത്പന്നങ്ങൾ ഉ​പ​യോ​ഗി​ച്ച ശേ​ഷ​മു​ള്ള പു​ന​ഃചം​ക്ര​മ​ണം. 4. പ​ര​മാ​വ​ധി നി​ര​സി​ക്കു​ക അ​ല്ലെ​ങ്കി​ൽ ഒ​ഴി​വാ​ക്കു​ക.

ബ​ദ​ൽ ഉ​ത്പന്നങ്ങൾ.

പ്ലാ​സ്റ്റി​ക് കാ​രിബാ​ഗു​ക​ൾ​ക്കു പ​ക​ര​മാ​യി തു​ണിസ​ഞ്ചി​ക​ൾ, പേ​പ്പ​ർ എ​ന്നി​വ പ്ര​ചാ​ര​ത്തി​ലു​ണ്ട്. ബ​നി​യ​ൻ ക്ലോ​ത്തു​ക​ൾ, ഉ​പ​യോ​ഗി​ച്ച സാ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള വ​സ്തു​ക്ക​ൾ എ​ന്നി​വ​യി​ൽനി​ന്നു കാ​രി​ബാ​ഗു​ക​ൾ രൂ​പ​പ്പെ​ടു​ത്താം. പ്ലാ​സ്റ്റി​ക് പേ​പ്പ​റു​ക​ൾ​ക്കു പ​ക​ര​മാ​യി പാ​ള കൊ​ണ്ടു​ള്ള പേ​പ്പ​റു​ക​ൾ, പേ​പ്പ​ർ പ്ലേ​റ്റു​ക​ൾ, പേ​പ്പ​ർ ക​പ്പു​ക​ൾ, വാ​ഴ​യി​ല, ച​ണം, വാ​ഴ​പ്പി​ണ്ടി, വാ​ഴ​നാ​ര് എ​ന്നി​വയുടെ ബാ​ഗു​ക​ൾ, പാത്രങ്ങൾ എ​ന്നി​വ നി​ർ​മിക്കാം. സ്ത്രീ​ക​ളു​ടെ സ്വ​യം​തൊ​ഴി​ൽ സം​ര​ംഭ​മാ​യി ബ​ദ​ൽ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​ത്പാ​ദ​ന യൂ​ണി​റ്റു​ക​ൾ തുടങ്ങാനും സാധ്യതകളുണ്ട്.

ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന ഭാ​വി

ലോ​ക​ത്തി​ലെ 800 കോ​ടി ആ​ളു​ക​ളു​ടെ സ്വ​പ്ന​ങ്ങ​ൾ​ക്ക് ഒ​രേയൊരു ഭൂ​മി മാ​ത്ര​മേ മു​ന്നി​ലു​ള്ളൂ. ആ​ഗോ​ള​താ​പ​ന​വും കാ​ലാ​വ​സ്ഥാ മാ​റ്റ​വും എ​ല്ലാം ക​ൺ​മു​ന്നി​ലെ യാ​ഥാ​ർ​ഥ്യ​ങ്ങ​ളാ​ണ്. കേ​ര​ള​ത്തി​ലെ ത​ണു​പ്പുകാ​ലം കു​റേ​ശെ​യാ​യി ഇ​ല്ലാ​താ​വു​ക​യാ​ണ്. ക​ണി​ക്കൊ​ന്ന​ക​ൾ കാ​ലം മാ​റി പൂ​ത്തു​തു​ട​ങ്ങി. മ​ല​ബാ​ർ തീ​ര​ത്തെ മ​ത്തി (ചാ​ള), കേ​ര​ള​തീ​രം ക​ട​ന്നു​പോ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. വ​ര​ണ്ട ഭൂ​മി​യി​ൽ മാ​ത്രം അ​ധി​വ​സി​ക്കു​ന്ന മ​യി​ൽ ഇ​ട​നാ​ട്ടി​ലാ​കെ വി​ഹ​രി​ക്കു​ന്നു. ത​വ​ള​ക​ളു​ടെ വം​ശ​നാ​ശ​ത്തി​ന് അ​ധി​ക കാ​ലം ഇ​ല്ല. മ​ണ്ണി​ര​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​ക്കു​ന്നു.

താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ണ​പ്പെ​ടു​ന്ന കാ​ക്ക​ക​ൾ മൂ​ന്നാ​റി​ലും എ​ത്തി​യി​ട്ടു​ണ്ട്. കാ​ട്ടാ​ന​ക​ളും കാ​ട്ടു​കു​ര​ങ്ങു​ക​ളും കാ​ട്ടു​പ​ന്നി​ക​ളും പ​ക്ഷി​ക​ളും നാ​ട്ടി​ലെ​ത്തു​ന്ന​ത് ഇ​പ്പോ​ൾ വ​ലി​യ വാ​ർ​ത്ത​യ​ല്ല. കാ​ടും വ​യ​ലും ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളും ക​ണ്ട​ൽ​ക്കാ​ടു​ക​ളും കാ​വും എ​ല്ലാംകൂ​ടി ഇ​ല്ലാ​താ​കു​ന്നി​ട​ങ്ങ​ളി​ൽ എ​ന്തൊ​ക്കെ​യാ​ണ് പ്ര​കൃ​തി ക​രു​തി​വ​ച്ചി​രി​ക്കു​ന്ന​തെ​ന്നു പ​റ​യാ​നാ​വി​ല്ല. മ​ലി​നീ​ക​ര​ണം എ​ല്ലാ സീ​മ​ക​ളും ക​ട​ന്നു​പോ​കു​ന്നു. ചെ​റി​യ സ്ഥ​ല​ത്ത്, ചെ​റി​യ കാ​ല​യ​ള​വി​ൽ വ​ലി​യ മ​ഴ എ​ന്ന നി​ല​യി​ൽ പ്ര​കൃ​തി​യും മാ​റി​ക്ക​ഴി​ഞ്ഞോ? ഉ​ഷ്ണ​ത​രം​ഗ​വും വ​ര​ൾ​ച്ച​യും ജ​ല​ക്ഷാ​മ​വും എ​ല്ലാം വ​രു​ന്നു​ണ്ട്.

ഭൂമിക്കു പനിയാണ്!

നാം ​എ​വി​ടേ​ക്കാ​ണ് പോ​കു​ന്ന​ത്‍? എ​ന്താ​ണ് പു​തി​യ ന​യ​ങ്ങ​ൾ, കാ​ഴ്ചപ്പാ​ടു​ക​ൾ, രീ​തി​ക​ൾ, പ്ര​വ​ർ​ത്ത​ന പ​രി​പാ​ടി​ക​ൾ; എ​ല്ലാം ച​ർ​ച്ച ചെ​യ്യ​പ്പെ​ടേ​ണ്ട കാ​ലം. ഒ​രു​വ​ശ​ത്തു ദാ​രി​ദ്ര്യം, പ​ട്ടി​ണി, തൊ​ഴി​ലി​ല്ലാ​യ്മ, പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ. മ​റു​വ​ശ​ത്തു ചെ​റു​ന്യൂ​ന​പ​ക്ഷ​ത്തി​ന്‍റെ ഒ​ടു​ങ്ങാ​ത്ത ഉ​പ​ഭോ​ഗ​തൃ​ഷ്ണ. എ​ന്താ​യാ​ലും മ​ഹാ​ത്മ​ജി പ​റ​ഞ്ഞ​പോ​ലെ ഒ​ന്നോ​ർ​ക്കു​ക, എ​ല്ലാ​വ​ർ​ക്കും ആ​വ​ശ്യ​മു​ള്ള​ത് ഭൂ​മി​യി​ലു​ണ്ട്. പ​ക്ഷേ ആ​രു​ടെ​യും അ​ത്യാ​ഗ്ര​ഹ​ത്തി​ന് തി​ക​യു​ന്നി​ല്ല. ഓ​രോ ഭൗ​മ​ദി​നം ക​ഴി​യു​മ്പോ​ഴും ഭൂ​മി​ക്കു പ​നി കൂ​ടു​ന്നു, കാ​ലാ​വ​സ്ഥ മാ​റു​ന്നു, ദു​രി​ത​ങ്ങ​ൾ ഏ​റു​ന്നു. വ​ഴി​യു​ണ്ടോ എ​ന്നൊ​ന്നും ചോ​ദി​ച്ചി​രു​ന്നി​ട്ടു കാ​ര്യ​മി​ല്ല. വ​ഴി​ക​ൾ നാം ​ഉ​ണ്ടാ​ക്ക​ണം, നി​ല​നി​ൽ​പ്പി​നാ​യുള്ള വ​ഴി​ക​ൾ പു​തുരൂ​പ​ത്തി​ൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.