കു​ളം ക​ല​ക്കി മീ​ൻപി​ടി​ത്തം!
Tuesday, April 16, 2024 12:04 AM IST
ഡോ. ​​ജോ​​സ് ജോ​​ൺ മ​​ല്ലി​​ക​​ശേ​​രി
അ​​ങ്ങ​​നെ മ​റ്റൊ​രു തെ​ര​ഞ്ഞെ‌​ടു​പ്പു​കാ​ലം. രാഷ്‌ട്രീ​യ പാ​ർ​ട്ടി​ക​ളും അ​വ​രു​ടെ സ്ഥാ​നാ​ർ​ഥി​ക​ളും വി​വി​ധ കോ​ലാ​ഹ​ല​ങ്ങ​ൾ സൃ​ഷ്ടി​ച്ചും സ്നേ​ഹ​വാ​യ്പു​ക​ൾ കോ​രി​ച്ചൊ​രി​ഞ്ഞും വാ​ഗ്ദാ​ന​ങ്ങ​ൾ വ​ർ​ഷി​ച്ചും ജ​ന​ത്തെ പ​റ്റി​ച്ചു വോ​ട്ട് ത​ട്ടി​യെ​ടു​ക്കാ​ൻ പ​ര​ക്കം പാ​യു​ന്നു. അ​ധി​കാ​ര​ക്ക​സേ​ര​യു​ടെ പ​തു​പ​തു​പ്പ് അ​വ​ർ​ക്കു ല​ഹ​രി​യാ​ണ്. ജ​നം അ​ന്തം​വി​ട്ടു നി​ൽ​ക്കു​ന്നു.

ഇതൊക്കെ മറന്നുവോ?

ഒ​രു പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​മാ​യി ച​ർ​ച്ച ചെ​യ്യേ​ണ്ട വി​ഷ​യ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണ്? നി​ശ്ച​യ​മാ​യും അ​തു സാ​മ്പ​ത്തി​ക വി​ഷ​യ​ങ്ങ​ളാ​ണ്. അ​ടു​ക്ക​ള​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന പാ​ച​ക​വാ​ത​ക​ത്തി​നു വി​ല 450ൽ​നി​ന്ന് 1,100 രൂ​പ ആ​യ​ത്. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല ഇ​ര​ട്ടി​യാ​യ​ത്. 50 രൂ​പ ഉ​ണ്ടാ​യി​രു​ന്ന പെ​ട്രോ​ളി​ന് 110 രൂ​പ​യാ​യ​ത്.

തൊ​​ഴി​​ലി​​ല്ലാ​​തെ അ​​ല​​യു​​ന്ന അ​​ഭ്യ​​സ്തവി​​ദ്യ​​രാ​​യ ചെ​​റു​​പ്പ​​ക്കാ​​രു​​ടെ സ​​ങ്ക​​ടം. തൊ​​ഴി​​ൽതേ​​ടി വി​​ദേ​​ശ​​നാ​​ടു​​ക​​ളു​​ടെ സു​​ര​​ക്ഷി​​ത​​ത്വംതേടി ഇ​​ല്ലാ​​യ്മ​​ക​​ളി​​ലേ​​ക്ക് ഓ​​ടേ​​ണ്ടി​​വ​​രു​​ന്ന മ​​ക്ക​​ളെ ഓ​​ർ​​ത്തു​​ള്ള മാ​​താ​​പി​​താ​​ക്ക​​ളു​​ടെ ഉ​​ത്​​കണ്ഠ. കാ​​ർ​​ഷി​​കവി​​ള​​ക​​ളു​​ടെ അ​​സാ​​ധ്യ​​മാ​​യ വി​​ലയി​​ടി​​വും താ​​ങ്ങാ​​നാ​​വാ​​ത്ത കൃ​​ഷി​​ച്ചെല​​വുംകൊ​​ണ്ട് ന​​ടു​​വൊ​​ടി​​ഞ്ഞു​​പോ​​യ ക​​ർ​​ഷ​​ക​​ന്‍റെ നി​​ല​​വി​​ളി. ആ നി​​ല​​വി​​ളി​​യെ കടിച്ചുകീറി ഇല്ലാതാക്കാനെത്തുന്ന വ​​ന്യ​​മൃ​​ഗ​​ങ്ങ​​ളു​​ടെ വി​​ജ​​യ​​ഭേ​​രി! വ​​ന​​പാ​​ല​​ക​​രെ​​ന്ന പേ​​രി​​ൽ എ​​ത്തു​​ന്ന​​വ​​രു​​ടെ ക​​ർ​​ഷ​​ക വി​​രു​​ദ്ധ ധാ​​ർ​​ഷ്ട്യം! 1985ൽ 20 ​​പൈ​​സ ആ​​യി​​രു​​ന്ന ബ​​സി​​ന്‍റെ മി​​നി​​മം ചാ​​ർ​​ജ് 10 രൂ​​പ​​യി​​ൽ എ​​ത്തി! തെ​​ങ്ങു ക​​യ​​റാ​​നു​​ള്ള കൂ​​ലി അന്നു തെ​​ങ്ങൊ​​ന്നി​​ന് ഒരു രൂ​​പ ആ​​യി​​രു​​ന്നത് ഇ​​ന്ന് 60 രൂ​​പ ക​​ട​​ന്നു! തേ​​ങ്ങ​​യു​​ടെ വി​​ല​​യോ? അ​​ന്ന​​ത്തെ അഞ്ചു രൂ​​പ​​യി​​ൽനിന്നു 40 വ​​ർ​​ഷംകൊ​​ണ്ട് എട്ടു രൂ​​പ​​യാ​​യി വ​​ള​​ർ​​ന്നു!

ചില പടക്കങ്ങൾ

അ​​ഴി​​മ​​തി​​യാ​​ണ് ച​​ർ​​ച്ച ചെ​​യ്യ​​പ്പെ​​ടേ​​ണ്ട അ​​തി​​പ്ര​​ധാ​​ന​​മാ​​യ മ​​റ്റൊ​​രു വി​​ഷ​​യം. നാ​​ടു​​നീ​​ളെ സ്ഥാ​​പി​​ച്ച അ​​ഴി​​മ​​തി-കാ​​മ​​റ​​ക​​ളി​​ൽ എ​​ത്ര​​യെ​​ണ്ണം ഇ​​പ്പോ​​ൾ വ​​ർ​​ക്കിം​​ഗ് ക​​ണ്ടീ​​ഷ​​നി​​ലാ​​ണ്? ക​​രി​​മ​​ണ​​ൽ മു​​ത​​ലാ​​ളി​​മാ​​രും മറ്റും കൊ​​ടു​​ത്ത പി​​ച്ച​​ക്കാ​​ശിന്, നാ​​ടി​​നെ തീ​​റെ​​ഴു​​തിയോ? ചു​​ര​​ണ്ടി ചു​​ര​​ണ്ടി ഓ​​ട്ട​​വീ​​ണ ഖ​​ജ​​നാ​​വി​​ൽ, പ​​ണി​​യെ​​ടു​​ത്ത​​വ​​നു ശ​​മ്പ​​ളം കൊ​​ടു​​ക്കാ​​നു​​ള്ള കാ​​ശു​​ണ്ടോ? ക്ഷേ​​മപെ​​ൻ​​ഷ​​ൻ പുക യാകുമോ? അ​​ങ്ങ് കേന്ദ്രത്തിലാണെങ്കിൽ ഇ​​ല​​ക്‌ട​​റ​​ൽ ബോ​​ണ്ട് അ​​ര​​ങ്ങ് ത​​ക​​ർ​​ത്താ​​ടു​​ന്നു.

ഇ​​തൊ​​ന്നും ച​​ർ​​ച്ച അ​​വ​​രു​​തെ​​ന്ന് എ​​ല്ലാ മു​​ഖ്യ​​ധാ​​ര രാഷ്‌ട്രീ​​യ ക​​ക്ഷി​​ക​​ൾ​​ക്കും നി​​ർ​​ബ​​ന്ധ​​മു​​ണ്ട്. അ​​തു​​കൊ​​ണ്ട​​വ​​ർ ചി​​ല പ​​ട​​ക്ക​​ങ്ങ​​ൾ പൊ​​ട്ടി​​ച്ചു ജ​​ന​​ത്തി​​ന്‍റെ ശ്ര​​ദ്ധ തി​​രി​​ക്കും. ഒ​​രു​​നേ​​ര​​ത്തെ ഭ​​ക്ഷ​​ണ​​ത്തിനു പോ​​ലും ഉ​​പ​​ക​​രി​​ക്കാ​​ത്ത വി​​ഷ​​യ​​ങ്ങ​​ളെ വ​​ലി​​യ ആ​​ന​​ക്കാ​​ര്യ​​മാ​​യി അ​​വ​​ത​​രി​​പ്പി​​ക്കും. മാ​​ധ്യ​​മ​​ങ്ങ​​ൾ വെ​​ണ്ട​​ക്കാ നി​​ര​​ത്തും. ചാ​​ന​​ലു​​ക​​ൾ വി​​ഡ്ഢി​​ച്ച​​ർ​​ച്ച ന​​ട​​ത്തും. രാ​​മ​​ക്ഷേത്രം, സി​​എ​​എ, ഏ​​കീ​​കൃ​​ത സി​​വി​​ൽ കോ​​ഡ്, സ്ഥലങ്ങളുടെ പേരുമാറ്റം മു​​ത​​ലാ​​യ​​വ ഇങ്ങനെ തലപൊക്കുന്നവയാണ്.
സാ​ധാ​ര​ണ മ​നു​ഷ്യ​രു​ടെ നി​ത്യ​ജീ​വി​ത​ത്തി​ന് അ​ത്ര​യൊ​ന്നും ബാ​ധ​ക​മാ​യി​ട്ടി​ല്ലാ​ത്ത വി​ഷ​യ​ങ്ങ​ൾ! ജ​നം ഇ​ത്ത​രം വി​ഷ​യ​ത്തി​ൽ ക​ടി​പി​ടി കൂ​ടി ക്രുദ്ധ​രാ​വു​മ്പോ​ൾ, ഞാ​നാ​ണ് നി​ന്‍റെ ര​ക്ഷ​ക​ൻ എ​ന്നു​പ​റ​ഞ്ഞ് അ​വ​നെ പ​റ്റി​ക്കു​ന്ന​തി​ൽ വി​ജ​യി​ക്കാ​നാ​ണ് പാ​ർ​ട്ടി​ക​ൾ മ​ത്സ​രി​ക്കു​ന്ന​ത്. അ​ങ്ങി​നെ നേ​ടി​യെ​ടു​ത്ത അ​ധി​കാ​ര​വു​മാ​യി ക​സേ​ര​പൂ​കു​ന്നു: അ​ഴി​മ​തി​യും സ്വ​ജ​ന പ​ക്ഷ​പാ​ത​വും സ്വ​ഭാ​വേ​ന സ്വ​ന്ത​മായു​ള്ള​തു​കൊ​ണ്ട് അ​തു ചെ​യ്യു​ന്നു!

ഞങ്ങളാണ് രക്ഷകർ!‌

ന​മ്മു​ടെ ഏ​തു മു​ഖ്യ​ധാ​രാ രാ​ഷ്‌​ട്രീ​യ​ക​ക്ഷി​യാ​ണ് ഇ​തി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി​ട്ടു​ള്ള​ത്? ഈ ​അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ ഒ​രു ചെ​റി​യ കാ​ര്യം ശ്ര​ദ്ധി​ച്ചാ​ൽ ഇ​തു കൂ​ടു​ത​ൽ വ്യ​ക്ത​മാ​വും. ഇ​ടു​ക്കി രൂ​പ​ത അ​വ​രു​ടെ സ​ൺ​ഡേ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് "ല​വ് ജി​ഹാ​ദ്' എ​ന്ന, പ്ര​ണ​യ​ക്കെ​ണി പ്ര​തി​പാ​ദ്യ​വി​ഷ​യ​മാ​ക്കി​യ "കേ​ര​ള സ്റ്റോ​റി' എ​ന്ന സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു. ഇ​ത് ആ ​രൂ​പ​ത​യു​ടെ ഒ​രു സ്വ​കാ​ര്യ വി​ഷ​യ​മാ​ണ്. പ​ക്ഷേ, എ​ത്ര അ​ത്യാ​വ​ശ്യ​മാ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വും അ​ട​ക്കം രാ​ഷ്‌​ട്രീ​യ തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​യി പാ​ഞ്ഞെ​ത്തി​യ​ത്! ആ ​സി​നി​മ, മി​ക​ച്ച പ്ര​ദ​ർ​ശ​ന വി​ജ​യം നേ​ടി എ​ന്ന​തി​ൽ​നി​ന്നു​ത​ന്നെ ആ ​വി​ഷ​യ​ത്തി​ന്‍റെ കാ​ലി​ക പ്ര​സ​ക്തി വ്യ​ക്ത​മാ​ണ​ല്ലോ. രൂ​പ​ത​യു​ടെ സ്വ​കാ​ര്യ വി​ഷ​യം എ​ന്നു ക​ണ്ടു വി​ട്ടു​ക​ള​ഞ്ഞാ​ൽ മ​തി. പ​ക്ഷേ, പ്ര​തി​ക​രി​ക്കും. കാ​ര​ണം, ഞ​ങ്ങ​ളാ​ണ്, ഞ​ങ്ങ​ൾ മാ​ത്ര​മാ​ണ് നി​ങ്ങ​ളു​ടെ ര​ക്ഷ​ക​രെ​ന്ന് ല​ക്ഷ്യ​മി​ടു​ന്ന വോ​ട്ട് ബാ​ങ്കി​നെ ബോ​ധ്യ​പ്പെ​ടു​ത്താ​നു​ള്ള മ​ത്സ​ര​മാ​ണ്! കേ​ര​ള​ത്തി​ലെ വ​ലി​യ ഒ​രു വോ​ട്ട് ബാ​ങ്കി​നെ "ല​വ് ജി​ഹാ​ദി​ക​ൾ' പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു എ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വും മു​ഖ്യ​മ​ന്ത്രി​യും ഒ​രു​പോ​ലെ വി​ശ്വ​സി​ക്കു​ന്നു!


വാ​​സ്ത​​വ​​ത്തി​​ൽ "കേ​​ര​​ള സ്റ്റോ​​റി' ഇ​​സ്‌ലാമി​​ക തീ​​വ്രവാ​​ദ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഒ​​രു വി​​ഷ​​യ​​മാ​​ണ്. ന​​മ്മു​​ടെ നാ​​ട്ടി​​ലെ മു​​സ്‌ലിം സ​​മു​​ദാ​​യ​​ത്തി​​ലെ വ​​ള​​രെ ചെ​​റി​​യ ഒ​​രു വി​​ഭാ​​ഗം ആ​​ളു​​ക​​ൾ മാ​​ത്ര​​മാ​​ണ് ഇ​​തി​​ൽ ആ​​കൃ​​ഷ്ട​​രാ​​യി​​ട്ടു​​ള്ള​​ത് എ​​ന്ന​​ത് എ​​ല്ലാ​​വ​​ർ​​ക്കും ബോ​​ധ്യ​​മു​​ള്ള കാ​​ര്യ​​മാ​​ണ്. എ​​ന്നി​​രി​​ക്കി​​ലും, ഇ​​സ്‌ലാ​​മി​​ക തീ​​വ്ര​​വാ​​ദം കേ​​ര​​ള​​ത്തി​​ൽ വ​​ള​​രെ സ​​ജീ​​വ​​മാ​​യു​​ണ്ടെന്നു റി​​ട്ട​​യ​​ർ ചെ​​യ്ത നി​​ര​​വ​​ധി ഉ​​ന്ന​​ത പോ​​ലീ​​സ് ഉ​​ദ്യാ​​ഗ​​സ്ഥ​​ർ പ​​ലത​​വ​​ണ പൊ​​തുപ്ലാ​​റ്റ്​​ഫോ​​മു​​ക​​ളി​​ൽ പറഞ്ഞിട്ടുണ്ട്.

"ല​​വ് ജി​​ഹാ​​ദ്' ഒ​​രു മി​​ഥ്യ അ​​ല്ലെ​​ന്നും അ​​വ​​ർ ഉ​​റ​​പ്പി​​ച്ചു പ​​റ​​യു​​ന്നു. ഉ​​ദ്യോ​​ഗ​​ത്തി​​ൽ ഇ​​രി​​ക്കു​​മ്പോ​​ൾ അ​​വ​​ർ എ​​ന്തു​​കൊ​​ണ്ട് ഇക്കാര്യം മി​​ണ്ടു​​ന്നി​​ല്ല എ​​ന്ന​​ത്, മു​​ക​​ളി​​ൽ ക​​ണ്ട മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ​​യും പ്ര​​തി​​പ​​ക്ഷ നേ​​താ​​വി​​ന്‍റെ​​യുമൊക്കെ നി​​ല​​പാ​​ടു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കും. യ​​ഥാ​​ർ​​ഥ​​ത്തി​​ൽ, വ​​ള​​രെ ചെ​​റി​​യ ഒ​​രു ശ​​ത​​മാ​​നം വ​​രു​​ന്ന ഇ​​സ്‌ലാ​​മി​​ക തീ​​വ്ര​​വാ​​ദി​​ക​​ളു​​ടെ നി​​റം കേ​​ര​​ള​​ത്തി​​ലെ ഭൂ​​രി​​ഭാ​​ഗം വ​​രു​​ന്ന സ​​മാ​​ധാ​​നകാം​​ക്ഷിക​​ളാ​​യ മു​​സ്‌ലിം ജ​​ന​​സാ​​മാ​​ന്യ​​ത്തി​​നു ചാ​​ർ​​ത്തി​​ക്കൊ​​ടു​​ക്കു​​ന്ന​​ത് ഇ​​വ​​രൊ​​ക്കെ​​യാ​​ണ്.

ക്രൈസ്തവരുടെ വോട്ട്

ഒ​ന്ന് വ്യ​ക്ത​മാ​ണ്: ക്രൈ​സ്ത​വ​ർ അ​വ​രു​ടെ ഭ​യാ​ശ​ങ്ക​ക​ളെ​ക്കു​റി​ച്ചു ശ​ബ്ദി​ക്കു​മ്പോ​ൾ അ​വ​രു​ടെ വാ​യ മൂ​ടാ​നാ​ണ് ഇ​വി​ട​ത്തെ പ്ര​മു​ഖ​രാ​യ ര​ണ്ടു ക​ക്ഷി​ക​ൾ​ക്കും വെ​മ്പ​ലു​ള്ള​ത്, അ​ത് "ല​വ് ജി​ഹാ​ദ്' ആ​യാ​ലും "നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ്' ആ​യാ​ലും അ​ത്ത​രം എ​ന്തു വി​ഷ​യ​മാ​യാ​ലും. കാ​ര​ണം, ക്രൈ​സ്ത​വ​സ​മൂ​ഹം ഒ​രു സം​ഘ​ടി​ത വോ​ട്ട് ബാ​ങ്ക് അ​ല്ലെ​ന്ന് ഇ​ട​തു-​വ​ല​തു പ​ക്ഷ​ങ്ങ​ൾ ഒ​രു​പോ​ലെ ചി​ന്തി​ക്കു​ന്നു.

ക്രി​​സ്ത്യാ​​നി​​യെ ത​​ള്ളി​​പ്പ​​റ​​ഞ്ഞാ​​ൽ ചി​​ല​​ർ​​ക്കു സു​​ഖി​​ക്കുമെ​​ന്നും അ​​തു വോ​​ട്ടാ​​യി മാ​​റുമെ​​ന്നും ഇ​​രു​​കൂ​​ട്ട​​രും ഒ​​രു​​പോ​​ലെ ക​​ണ​​ക്കുകൂ​​ട്ടു​​ന്നു. അ​​തി​​ലും പ്ര​​ധാ​​ന​​മാ​​യി, ച​​ർ​​ച്ച ചെ​​യ്യ​​പ്പെ​​ടേ​​ണ്ട വി​​ഷ​​യ​​ങ്ങ​​ളെ സൗ​​ക​​ര്യപൂ​​ർ​​വം മു​​ക്കു​​ക​​യും ചെ​​യ്യാം എ​​ന്ന വ​​ലി​​യ നേ​​ട്ട​​വു​​മു​​ണ്ട്! ഒ​​ന്നോ​​ർ​​ത്താ​​ൽന​​ന്ന്: ഏ​​തു തെ​​ര​​ഞ്ഞെ​​ടു​​പ്പിന്‍റെ​​യും ഗ​​തി നി​​ർ​​ണ​​യി​​ക്കു​​ന്ന​​ത് ഉ​​റ​​ച്ച വോ​​ട്ട് ബാ​​ങ്കു​​ക​​ള​​ല്ല; മ​​റി​​ച്ച്, മെ​​റി​​റ്റ് നോ​​ക്കി ചെ​​യ്യു​​ന്ന നി​​ഷ്പക്ഷ വോ​​ട്ടു​​ക​​ളാ​​ണ്. ഈ ​​തെര​​ഞ്ഞെ​​ടു​​പ്പി​​ലെ ഫ​​ലം നി​​ർ​​ണ​​യി​​ക്കു​​ന്ന ഏ​​റ്റ​​വും പ്രധാന ഘ‌ടകം ക്രി​​സ്ത്യ​​ൻ വോ​​ട്ടു​​ക​​ൾ എ​​ങ്ങോ​​ട്ടു ചാ​​യും എ​​ന്ന​​തുത​​ന്നെ ആ​​യി​​രി​​ക്കും.

ഇ​രു മു​ന്ന​ണി​ക​ളും ഒ​രു​പോ​ലെ ക​റി​വേ​പ്പി​ല ആ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ക്രൈ​സ്ത​വ​സ​മൂ​ഹം അ​ങ്ങേ​യ​റ്റം ആ​ശ​ങ്ക​യി​ലാ​ണ്. ക്രൈ​സ്ത​വ​രു​ടെ അ​ടി​സ്ഥാ​ന തൊ​ഴി​ൽ മേ​ഖ​ല​യാ​യ കാ​ർ​ഷി​ക മേ​ഖ​ല സ​മ്പൂ​ർ​ണ​മാ​യി അ​വ​ഗ​ണി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. വി​ഭ​വ​ങ്ങ​ളു​ടെ വി​ല​ത്ത​ക​ർ​ച്ച ആ​വ​ട്ടെ, വ​ന്യ​മൃ​ഗ ശ​ല്യ​മാ​വ​ട്ടെ, കൃ​ഷി​ച്ചെ​ല​വു​ക​ളു​ടെ അ​ഭൂ​ത​പൂ​ർ​വ വ​ർ​ധ​ന​യാ​വ​ട്ടെ, ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്നേ​യി​ല്ല. വി​ദ്യാ​സ​മ്പ​ന്ന​രാ​യ ചെ​റു​പ്പ​ക്കാ​ർ​ക്കു തൊ​ഴി​ൽ ന​ല്കാ​ൻ സ​ർ​ക്കാ​രി​നു യാ​തൊ​രു​വി​ധ പ​ദ്ധ​തി​യും ഇ​ല്ല.
ഉ​​ള്ള തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ൾ പി​​ൻ​​വാ​​തി​​ൽ നി​​യ​​മ​​നങ്ങ​​ളാ​​യി സ്വ​​ന്ത​​ക്കാ​​ർ​​ക്കു ന​​ൽ​​ക​​പ്പെ​​ടു​​ന്നു. ഭൂ​​മി ര​​ജി​​സ്ട്രേ​​ഷ​​ൻ പോ​​ലെ​​യു​​ള്ള​​വ​​യ്ക്കു ഭീ​​ക​​ര​​മാ​​യി നി​​കു​​തി വ​​യ്ക്കു​​ന്നു. ക​​ക്കു​​ക​​ളി പോ​​ലെ​​യു​​ള്ള നാ​​ട​​ക​​ങ്ങ​​ൾ സൃ​​ഷ്ടി​​ച്ചു പൊ​​തുമ​​ധ്യ​​ത്തി​​ൽ ആ​​ക്ഷേ​​പി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്നു. വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ൽ ഉ​​ൾ​​പ്പെടെ, അ​​നു​​കൂ​​ല്യ​​ങ്ങ​​ളൊ​​ക്കെ ചി​​ല വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കാ​​യി പ​​രി​​മി​​ത​​പ്പെ​​ടു​​ത്തു​​ന്നു. ക​​സ്തൂ​​രി​​രം​​ഗ​​ൻ റി​​പ്പോ​​ർ​​ട്ട് അ​​ട​​ക്കം മ​​ല​​യോ​​ര ​​മേ​​ഖ​​ല​​യെ ബാ​​ധി​​ക്കു​​ന്ന ഒ​​ന്നി​​നെ​​ക്കു​​റി​​ച്ചും അ​​ന്തി​​മ തീ​​രു​​മാ​​ന​​ങ്ങ​​ൾ ഉ​​ണ്ടാ​​വു​​ന്നേ​​യി​​ല്ല.

മോ​​ഹ​​ൻ​​ലാ​​ൽ അ​​ഭി​​ന​​യി​​ച്ച "ലൂ​​സി​​ഫ​​ർ' സി​​നി​​മ​​യി​​ലെ ഒ​​രു ഡ​​യ​​ലോ​​ഗ് ഉ​​ണ്ട്: “രാഷ്‌ട്രീ​​യം ന​​ന്മ​​യും തി​​ന്മ​​യും ത​​മ്മി​​ലു​​ള്ള മ​​ത്സ​​ര​​മ​​ല്ല, തി​​ന്മ​​യും തി​​ന്മ​​യും ത​​മ്മി​​ലു​​ള്ള മ​​ത്സ​​ര​​മാ​​ണ്. ചെ​​റി​​യ തി​​ന്മ​​യും വ​​ലി​​യ തി​​ന്മ​​യും ത​​മ്മി​​ൽ” വ​​ള​​രെ സ​​ത്യ​​മാ​​യ കാ​​ര്യ​​മാ​​ണ്! അ​​ഴി​​മ​​തി​​യും തി​​ക​​ഞ്ഞ സ്വ​​ജ​​നപ​​ക്ഷ​​പാ​​ത​​വും മാ​​ത്രം പ്ര​​വ​​ർ​​ത്ത​​ന മേ​​ഖ​​ല​​യാക്കുന്നരെയും അ​​ക്ര​​മ​​വും പി​​ടി​​ച്ചെ​​ടു​​ക്ക​​ലും കു​​റ്റ​​വാ​​ളി​​ക​​ളെ സം​​ര​​ക്ഷി​​ക്ക​​ലും സാ​​മൂ​​ഹ്യ​​പ്ര​​വ​​ർ​​ത്ത​​നം ആക്കുന്നവരെയും ഒ​​ന്നാ​​മ​​താ​​യി അ​​ക​​റ്റി​​നി​​ർ​​ത്ത​​ണം. അ​​ധി​​കാ​​രം ഇ​​ല്ലാ​​തെ ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ൽ ഒ​​ന്നും ചെ​​യ്യാ​​നാ​​വി​​ല്ല എ​​ന്ന തി​​രി​​ച്ച​​റി​​വോ​​ടെ, തി​​ക​​ഞ്ഞ വി​​വേ​​ക​​ത്തോ​​ടെ, രാഷ്‌ട്രീയ പ്ര​​ബു​​ദ്ധ​​ത​​യോ​​ടെ സ​​മ്മ​​തി​​ദാ​​ന അ​​വ​​കാ​​ശം വി​​നി​​യോ​​ഗി​​ക്ക​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.