ശുഭപ്രതീക്ഷയോടെ പ്രതിപക്ഷംകോണ്ഗ്രസിനും സഖ്യകക്ഷികൾക്കും സ്ഥിതി അനുകൂലമല്ലെങ്കിലും അവർ പ്രതീക്ഷ കൈവിടുന്നില്ല. 2022ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 182 നിയമസഭാ മണ്ഡലങ്ങളിൽ 156 സീറ്റുകൾ ബിജെപി നേടി. കോണ്‍ഗ്രസിന് 17ഉം ആം ആദ്മി പാർട്ടിക്ക് അഞ്ചും സീറ്റുകളാണ് ലഭിച്ചത്. 52.50 ശതമാനം വോട്ട് ബിജെപി നേടി. പ്രതിപക്ഷത്തിന് 40.2 ശതമാനം വോട്ട് ലഭിച്ചു. എന്നാൽ, ഇന്ത്യാമുന്നണി രൂപപ്പെടുന്നതിനു മുന്‍പുള്ള ഈ കണക്കുകൾ പഴങ്കഥയാകുമെന്നും ബിജെപിവിരുദ്ധരെ ചേർത്തുള്ള പുതിയ മുന്നണിക്കു വലിയ സ്വീകാര്യതയുണ്ടെന്നും അണികൾക്ക് അത് ആത്മവിശ്വാസം വർധിപ്പിക്കുമെന്നുമാണ് നേതാക്കളുടെ കണക്കുകൂട്ടൽ. മൂന്നുമുതൽ അഞ്ചുവരെ സീറ്റുകളിൽ വിജയിക്കുമെന്നാണ് ഇന്ത്യാ മുന്നണിയുടെ വിലയിരുത്തൽ. സബർകന്ത, പഠാൻ, ബനാസ്കന്ത, ബർദോളി, ആനന്ദ്, ഛോട്ടാ ഉദയ്പുർ തുടങ്ങിയ മണ്ഡലങ്ങളിൽ കടുത്ത പോരാട്ടമാണ് അരങ്ങേറുന്നത്.
അദ്ഭുതങ്ങൾ സംഭവിക്കില്ലെങ്കിലും...മോദിനാട്ടിൽ ആരും അദ്ഭുതങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. ഒരുകാലത്ത് കോണ്‍ഗ്രസിന് ശക്തമായ അടിത്തറയുണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോഴും അതിന്റെ ചെറിയ പ്രതിഫലനങ്ങളൊക്കയുണ്ട്. പക്ഷേ, അതൊക്കെ വോട്ടാക്കാനുള്ള സംഘടനാശേഷിയോ ഭൗതികസാഹചര്യങ്ങളോ പാർട്ടിക്ക് ഇല്ലാതായിട്ട് നാളുകളായി. ഇതിനിടിയിലും നാലോ അഞ്ചോ സീറ്റിൽ വിജയിക്കാനായാൽ ഇന്ത്യാ മുന്നണിയെ സംബന്ധിച്ച് അതു വലിയ നേട്ടമായിരിക്കും.
ഇന്ത്യാ മുന്നണിയുടെ അനുകൂല ഘടകങ്ങൾ►കോണ്‍ഗ്രസിനു ന്യൂനപക്ഷങ്ങൾക്കിടയിലുള്ള സ്വാധീനം.
►ആദിവാസി മേഖലകളിലെ കോണ്‍ഗ്രസിന്റെ പരന്പരാഗത വോട്ടുകൾ.
►ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോയ ആദിവാസി മേഖലകളായ ദാഹോദ്, ഛോട്ടാ ഉദയ്പുർ, ബർദോളി, വൽസദ്, ഭാറൂച്ച് മേഖലകളിലെ ബിജെപി മേൽകോയ്മ അവസാനിപ്പിക്കാനാകുമെന്നും പരന്പരാഗത വോട്ടുകൾ തിരികെയെത്തിക്കാനാകുമെന്നും പ്രതീക്ഷ.
►വിഭജിച്ചുപോകുന്ന ബിജെപിവിരുദ്ധ വോട്ടുകൾ ഇന്ത്യാ മുന്നണിയിലേക്ക് ഒന്നിപ്പിക്കാനാവും.
►കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാറൂച്ച് ലോക്സഭാ മണ്ഡലത്തിനു കീഴിലെ ദേദിയപദ നിയമസഭാ മണ്ഡലത്തിൽ ആം ആദ്മി പാർട്ടിക്കു വിജയിക്കാനായി. ഭാറൂച്ച്, ഭാവ്നഗർ മണ്ഡലങ്ങളിൽ ഇന്ത്യാ മുന്നണി വിജയപ്രതീക്ഷ പുലർത്തുന്നു.
►വർഗീസ് കുര്യൻ ക്ഷീരവിപ്ലവത്തിനു തുടക്കമിട്ട ആനന്ദ് മണ്ഡലം കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ്.
വെല്ലുവിളികൾ►പരന്പരാഗത വോട്ടുകളുള്ള ആദിവാസിമേഖലകളിലെ നിലവിലെ നേതൃക്ഷാമം
►ചോട്ടാ ഉദയപ്പുരിലെ ആദിവാസി നേതാവും 10 തവണ എംഎൽഎയുമായിരുന്ന മോഹൻസിംഗ് രത്വയും മകനും ബിജെപി പാളയത്തിലെത്തി.
►അഹമ്മദാബാദ് ഈസ്റ്റിലെ കോണ്‍ഗ്രസ് സ്ഥാനാർഥി രോഹൻ ഗുപ്തയുടെ പിന്മാറ്റം.