ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
Friday, April 12, 2024 11:04 PM IST
കസ്തൂരിരംഗൻ: ഇതു കുറ്റകരമായ ഉറക്കം-2 / ചാ​​ക്കോ കാ​​ളം​​പ​​റ​​ന്പി​​ൽ
2021 മു​ത​ൽ പ​ശ്ചി​മ​ഘ​ട്ട ജ​ന​സം​ര​ക്ഷ​ണ സ​മി​തി നേ​താ​ക്ക​ള​ട​ക്കം മു​ഖ്യ​മ​ന്ത്രി​യെ സ​മീ​പി​ച്ച് അ​ടി​മാ​ലി​യും ക​ല്പ​റ്റ​യും അ​ട​ക്ക​മു​ള്ള ന​ഗ​ര​ങ്ങ​ൾ പോ​ലും ഇ​എ​സ്എ​യി​ൽ ഉ​ൾ​പ്പെ​ടാ​ൻ ഇ​ട​യാ​യ റി​പ്പോ​ർ​ട്ടി​ൽ തി​രു​ത്ത​ലു​ക​ൾ വ​രു​ത്താ​ൻ പ​ല​ പ്രാ​വ​ശ്യം നി​വേ​ദ​നം ന​ൽ​കി. അ​​​ത​​​നു​​​സ​​​രി​​​ച്ചു താ​​​ഴെ​​​പ്പ​​​റ​​​യു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ൾ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കി കേ​​​ന്ദ്ര​​​ത്തി​​​ന് അ​​​ന്തി​​​മറി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​കാ​​​ൻ സ​​​ർ​​​ക്കാ​​​ർ സ​​​മ്മ​​​തി​​ച്ചി​​രു​​ന്നു.

1. വി​​​ല്ലേ​​​ജ് ഷേപ് മാ​​​പ്പി​​​ലെ ജി​​​യോ കോ​​​-ഓർഡി​​​നേ​​​റ്റ​​​ഴ്സ് പ​​​രി​​​ശോ​​​ധി​​​ച്ചു ജ​​​ന​​​വാ​​​സ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളെ പൂ​​​ർ​​​ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്കി റി​​​സ​​​ർ​​​വ് ഫോ​​​റ​​​സ്റ്റ്, വേ​​​ൾ​​​ഡ് ഹെ​​​റി​​​റ്റേ​​​ജ് സൈ​​​റ്റ്, പ്രൊ​​​ട്ട​​​ക്ട​​ഡ് ഏ​​​രി​​​യ ഇ​​​വ മാ​​​ത്രം ഉൽപെ​​​ടു​​​ത്തി വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ക. ഈ ​​​കാ​​​ര്യ​​​ങ്ങ​​​ൾ ഇ​​എ​​​സ്എ ​വി​​​ല്ലേ​​​ജു​​​ക​​​ളി​​​ലെ ജ​​​ന​​​ങ്ങ​​​ളെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തി അ​​​വ​​​രു​​​ടെ ആ​​​ശ​​​ങ്ക​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാൻ അ​​​ദാ​​​ല​​​ത്തു​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ക. അ​​തി​​നു ശേ​​ഷ​​മേ ​അ​​​ന്തി​​​മ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കൂ.

2. ഈ ​​​വി​​​ല്ലേ​​​ജു​​​ക​​​ളി​​​ലെ വ​​​ന​​​ഭൂ​​​മി​​​യു​​​ടെ കൃ​​​ത്യ​​​മാ​​​യ വി​​​സ്തൃ​​​തി ക​​​ണ്ടെ​​​ത്തി അ​​​തു മാ​​​ത്രം നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​നി​​​ൽ പെ​​​ടു​​​ത്താൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും.

3. റ​​​വ​​​ന്യു വി​​​ല്ലേ​​​ജു​​​ക​​​ളു​​​ടെ പേ​​​രി​​​ൽ ഇ​​എ​​​സ്എ ​വി​​​ല്ലേ​​​ജു​​​ക​​​ൾ അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കി ഈ ​​​വി​​​ല്ലേ​​​ജു​​​ക​​​ളെ ഓ​​​രോ​​​ന്നി​​​നെ​​​യും ഫോ​​​റ​​​സ്റ്റ് വി​​​ല്ലേ​​​ജ് എ​​​ന്നും റ​​​വ​​​ന്യു വി​​​ല്ലേ​​​ജ് എ​​​ന്നും ര​​​ണ്ടാ​​​യി ത​​​രം​​​തി​​​രി​​​ച്ചു ഫോ​​​റ​​​സ്റ്റ് വി​​​ല്ലേ​​​ജ് മാ​​​ത്രം ഇ​​​എ​​​സ്എ പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നാ​​​യി റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ശി​​​പാ​​​ർ​​​ശ ന​​​ൽ​​​കും. ഇ​​​തേ പേ​​​രി​​​ലു​​​ള്ള റ​​​വ​​​ന്യു വി​​​ല്ലേ​​​ജു​​​ക​​​ളി​​​ൽ സാ​​​ധാ​​​ര​​​ണ റ​​​വ​​​ന്യു വി​​​ല്ലേ​​​ജു​​​ക​​​ളി​​​ലെ നി​​​യ​​​മ​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും ബാ​​​ധ​​​ക​​​മെ​​ന്ന് അ​​​ന്തി​​​മ​​​വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക​​​മാ​​​യി എ​​​ഴു​​​തി​​​ച്ചേ​​​ർ​​​ക്കാ​​​ൻ ശി​​​പാ​​​ർ​​​ശ ന​​​ൽ​​​കും.

2021 ഡി​​​സം​​​ബ​​​ർ 24ന് ​​പ​​​ശ്ചി​​​മ​​​ഘ​​​ട്ട ജ​​​ന​​​സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി ര​​​ക്ഷാ​​​ധി​​​കാ​​​രികൂ​​​ടി​​​യാ​​​യ മാ​​​ർ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കേ​​​ര​​​ള മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു ന​​​ൽ​​​കി​​​യ നി​​​വേ​​​ദ​​​ന​​​ത്തി​​​ലെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ സ​​​ത്വ​​​ര​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​ക്കാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഇ​​​ച്ഛാ​​​ശ​​​ക്തി കാ​​​ണി​​​ച്ചാ​​​ൽ തീ​​​രാ​​വു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു ഇ​​​തെ​​​ല്ലാം എ​​​ന്നോ​​​ർ​​​ക്ക​​​ണം.

ഇതൊക്കെ ഇങ്ങനെ മതിയോ‍?

ഇ​​​തി​​​നെ​​​യെ​​​ല്ലാം കാ​​​റ്റി​​​ൽ പ​​​റ​​​ത്തി 2024 ജ​​​നു​​​വ​​​രി 30 വ​​​രെ കാ​​​ര്യ​​​മാ​​​യ ഒ​​​രു ന​​​ട​​​പ​​​ടി​​​കയും സ്വീ​​​ക​​​രി​​​ക്കാ​​​തെ സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഉ​​​റ​​​ങ്ങി. ഇഎ​​​സ്എ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ കേ​​​ന്ദ്രം നി​​​യോ​​​ഗി​​​ച്ച സ​​​ഞ്ജ​​​യ് കു​​​മാ​​​ർ ക​​​മ്മി​​​റ്റി​​​യു​​​ടെ ശി​​​പാ​​​ർ​​​ശപ്ര​​​കാ​​​രം ക​​​ര​​​ടു വി​​​ജ്ഞാ​​​പ​​​നം അ​​​ന്തി​​​മ വി​​​ജ്ഞാ​​​പ​​​ന​​​മാ​​​ക്കാ​​​നു​​​ള്ള നീ​​​ക്കം ന​​​ട​​​ക്കു​​​ന്ന ഈ ​​​സ​​​മ​​​യ​​​ത്താ​​​ണ് ജ​​​നു​​​വ​​​രി 30 മു​​​ത​​​ൽ തി​​​രു​​​ത്ത​​​ൽ റി​​​പ്പോ​​​ർ​​​ട്ട് തയാ​​​റാ​​​ക്കാ​​​ൻ മൂ​​​ന്നു ​​​മാ​​​സ​​​ത്തെ അ​​​വ​​​ധി ത​​​ര​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ കേ​​​ന്ദ്ര​​​ത്തി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.
അതി​​​നി​​​ട​​​യി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജി​​​ല്ലാ കള​​​ക്ട​​​റു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വ​​​നം പ​​​രി​​​സ്ഥി​​​തി റ​​​വ​​​ന്യു സ​​​ർ​​​വേ ആ​​​ൻ​​​ഡ് ലാ​​​ൻ​​​ഡ് റിക്കാ​​​ർ​​​ഡ്, കെഎ​​​സ്ആ​​​ർഇസി, ലാ​​​ൻ​​​ഡ് യൂ​​​സ്ഡ് ബോ​​​ർ​​​ഡ്, ലാ​​​ൻ​​​ഡ് റ​​​വ​​​ന്യു ക​​​മ്മീ​​​ഷ​​​ണ​​​ർ തു​​​ട​​​ങ്ങി​​​യ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​ട​​​ങ്ങു​​​ന്ന ക​​​മ്മി​​​റ്റി​​​ക​​​ൾ ഉ​​​ണ്ടാ​​​ക്കി കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന​​​ കേ​​​ന്ദ്ര​​​ത്തിന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വി​​​ല്ലേ​​​ജ് ഷേപ് മാ​​​പ്പു​​​ക​​​ളി​​​ൽ തി​​​രു​​​ത്ത​​​ൽ വ​​​രു​​​ത്തിയെന്നാണ് അവകാശവാദം.

പ​​​ഞ്ചാ​​​യ​​​ത്ത് ത​​​ല ക​​​മ്മി​​​റ്റി​​​ക​​​ളെയൊക്കെ നോ​​​ക്കു​​​കു​​​ത്തി​​​ക​​​ളാ​​ക്കി ഉണ്ടാക്കിയ വി​​​ല്ലേ​​​ജ് ഷേ​​​പ് ഫ​​​യ​​​ൽ​​​സ് പ്ര​​​ശ്ന​​​ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ ജ​​​ന​​​ങ്ങ​​​ളെകൂ​​​ടി വി​​​ശ്വാ​​​സ​​​ത്തി​​​ലെ​​​ടു​​​ത്താ​​​ണ് ത​​​യാ​​​റാ​​​ക്കി​​​യതെന്നു വ​​​രു​​​ത്താനു​​​ള്ള ഗൂ​​​ഢല​​​ക്ഷ്യ​​​ത്തോ​​​ടെ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ത​​​ദ്ദേ​​​ശ​​​ സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പി​​​ലെ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്ക് അ​​​യയ്​​​ക്കു​​​ന്നു. അ​​​ത​​​നു​​​സ​​​രി​​​ച്ചു വി​​​ല്ലേ​​​ജ് ഷേ​​​പ് മാ​​​പ്പി​​​ൽ തി​​​രു​​​ത്ത​​​ലു​​​ക​​​ൾ ആ​​​വ​​​ശ്യ​​​മു​​​ണ്ടെ​​​ങ്കി​​​ൽ മൂ​​​ന്നാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ പ​​​ഞ്ചാ​​​യ​​​ത്ത് അതു ശിപാ​​​ർ​​​ശ ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​ണ് ക​​​ത്തി​​​ലെ ഉ​​​ള്ള​​​ട​​​ക്കം.

പ്രസിദ്ധീകരിക്കാത്തതെന്ത്?

എ​​​ന്നാ​​​ൽ, സ​​​ർ​​​ക്കു​​​ല​​​റി​​​ൽ സൂ​​​ചി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തുപോ​​​ലെ ഷേ​​​പ് ഫ​​​യ​​​ൽ​​​സോ അ​​​തു തി​​​രു​​​ത്താ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ സാ​​​ങ്കേ​​​തി​​​ക പ​​​രി​​​ജ്ഞാ​​​ന​​​മോ ഒ​​​രു മാ​​​സം ക​​​ഴി​​​ഞ്ഞി​​​ട്ടും പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ​​​ക്കു ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ല. മാ​​​ത്ര​​​മ​​​ല്ല, ഇ​​​ക്കാ​​​ര്യം പ​​​ല പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളും അ​​​റി​​​ഞ്ഞി​​​ട്ടുപോ​​​ലു​​​മി​​​ല്ല. മാ​​റ്റം വ​​​രു​​​ത്തിയെന്ന​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന വി​​​ല്ലേ​​​ജ് ഷേ​​​പ് ഫ​​​യ​​​ൽ​​​സ് രേ​​​ഖ​​​ക​​​ൾ ജ​​​ന​​​ങ്ങ​​​ളെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്താ​​​നോ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​നോ സ​​​ർ​​​ക്കാ​​​ർ ത​​​യാറാ​​​യി​​​ട്ടി​​​ല്ല.


ഇ​​​തേക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ച്ച​​​പ്പോ​​​ൾ പറയുന്നത് പ​​​രി​​​സ്ഥി​​​തി വ​​​കു​​​പ്പി​​​ന്‍റെ സെ​​​ക്ര​​​ട്ട​​​റി ത​​​ല​​​ത്തി​​​ലാ​​​ണ് വി​​​ല്ലേ​​​ജ് ഷേ​​​പ് ഫ​​​യ​​​ൽ​​​സ് ഉ​​​ള്ളതെന്നു മാ​​​ത്ര​​​മാ​​​ണ്. സാ​​​ങ്കേ​​​തി​​​ക സ​​​ഹാ​​​യ​​​ത്തി​​​നാ​​​യി നി​​​ർ​​​ദേ​​​ശി​​​ക്ക​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു പോ​​​ലും അ​​​ത്ത​​​ര​​​ത്തി​​​ൽ ഒ​​​രു അ​​​റി​​​യി​​​പ്പ് കി​​​ട്ടി​​​യി​​​ട്ടി​​​ല്ല എ​​​ന്നാ​​​ണ് അ​​​വ​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​പ്പോ​​​ൾ കി​​​ട്ടി​​​യ വി​​​വ​​​രം. പ​​​ഞ്ചാ​​​യ​​​ത്ത് ത​​​ല​​​ത്തി​​​ൽ ജ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​ഭി​​​പ്രാ​​​യം ആ​​​രാ​​​ഞ്ഞു എന്നു വ​​​രു​​​ത്തിത്തീ​​​ർ​​​ക്കാ​​​നു​​​ള്ള ഒ​​​രു ശ്ര​​​മ​​​മാ​​​യി ഇ​​​തി​​​നെ ക​​​ണ്ടാ​​​ൽ മ​​​തി എ​​​ന്ന​​​ർ​​​ഥം.

സമയമില്ലപോലും!

റി​​​പ്പോ​​​ർ​​​ട്ട് ആ​​​വ​​​ശ്യ​​​മാ​​​യ തി​​​രു​​​ത്തു​​​ക​​​ൾ വ​​​രു​​​ത്തി ന​​​ൽ​​​കാ​​​ൻ ഇ​​​പ്പോ​​​ൾ വി​​​ഷ​​​മ​​​മാ​​​ണെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ തി​​​ര​​​ക്കി​​​ലാ​​​യ​​​തി​​​നാ​​​ൽ സ​​​മ​​​യ​​​മി​​​ല്ലെ​​​ന്നു​​​മാ​​​ണ് ഇ​​​പ്പോ​​​ൾ കേ​​​ൾ​​​ക്കു​​​ന്ന​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​ന്‍റെ ല​​​ക്ഷ്യ​​​ത്തെ പോ​​​ലും മ​​​റ​​​ന്ന രീ​​​തി​​​യി​​​ൽ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു ല​​​ഭ്യ​​​മാ​​​ക്കേ​​​ണ്ട സേ​​​വ​​​ന​​​വും അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും അ​​​വ​​​രു​​​ടെ ജീ​​​വ​​​നും സ്വ​​​ത്തി​​​നും ല​​​ഭി​​​ക്കേ​​​ണ്ട സം​​​ര​​​ക്ഷ​​​ണ​​​വും നി​​​ഷേ​​​ധി​​​ക്കു​​​ന്ന അ​​​ധി​​​കാ​​​രി​​​ക​​​ളു​​​ടെ​​​യും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ​​​യും നി​​​രു​​​ത്ത​​​ര​​​വാ​​​ദപ​​​ര​​​മാ​​​യ സ​​​മീ​​​പ​​​ന​​​മാ​​​ണ് ഇതിലൂടെ വെളിച്ചത്തു വരുന്നത്. ഇ​​​തി​​​നോ​​​ട​​​കം അ​​​ഞ്ച് ക​​​ര​​​ടു വി​​​ജ്ഞാ​​​പ​​​നങ്ങൾ ഇ​​​റ​​​ക്കിക്ക​​​ഴി​​​ഞ്ഞി​​​ട്ടും 12 വ​​​ർ​​​ഷ​​​ത്തി​​​ല​​​ധി​​​ക​​​മാ​​​യി ജ​​​ന​​​ങ്ങ​​​ൾ തീ ​​​തി​​​ന്നു ക​​​ഴി​​​യു​​​ന്ന ഒ​​​രു വി​​​ഷ​​​യ​​​ത്തി​​​ൽ ഉ​​​ത്ത​​​ര​​​വാ​​​ദ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ അ​​​ലം​​​ഭാ​​​വം മൂ​​​ലം പ​​​രി​​​ഹാ​​​രം ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​യു​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ ഇ​​​വ​​​രൊ​​​ക്കെ എ​​​ന്തി​​​നാ​​​ണ് വീ​​​ണ്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ കൃ​​​ത്യ​​​മാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി ശിപാ​​​ർ​​​ശ ന​​​ൽ​​​കി​​​യാ​​​ൽ തീ​​​രാ​​​വു​​​ന്ന ഒ​​​രു പ്ര​​​ശ്ന​​​ത്തെ ഇ​​​പ്പോ​​​ഴും കീ​​​റാ​​​മു​​​ട്ടി​​​യാ​​​യി നി​​​ർ​​​ത്തി​​​ ലാ​​​ഭം കൊ​​​യ്യാമെന്നു ക​​​രു​​​തു​​​ന്ന രാഷ്‌ട്രീയ പാ​​​പ്പര​​​ത്തം ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​നു ഭൂ​​​ഷ​​​ണ​​​മ​​​ല്ല.

ഈ ​​​വ​​​ഞ്ച​​​ന ച​​​ർ​​​ച്ച​​​യാ​​​വ​​​ണം

25-05-2022നു ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി അ​​​ട​​​ങ്ങു​​​ന്ന ടീ​​​മു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ 2018ലെ ​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ റി​​​പ്പോർ​​​ട്ടി​​​ലെ തെ​​​റ്റ് 2024 ഏ​​​പ്രി​​​ൽ മാ​​​സം ആ​​​യി​​​ട്ടും ജ​​​ന​​​ങ്ങ​​​ളെ വി​​​ശ്വാ​​​സ​​​ത്തി​​​ലെ​​​ടു​​​ത്ത് തി​​​രു​​​ത്താ​​​നു​​​ള്ള ഒ​​​രു ന​​​ട​​​പ​​​ടി​​​ക​​​യും ഉ​​​ണ്ടാ​​​യി​​​ല്ലെന്നത് ആ​​​രു​​​ടെ ഭാ​​​ഗ​​​ത്തുനി​​​ന്നു​​​ള്ള വീ​​​ഴ്ച​​​യാ​​​ണ്? കേന്ദ്രം പലവട്ടം സമയം നീട്ടിനൽകിയിട്ടും സംസ്ഥാന സർക്കാർ റിപ്പോർട്ട് യഥാവിധി നൽകിയില്ല. തട്ടിക്കൂട്ടി നൽകിയപ്പോഴാകട്ടെ ജനജീവിതത്തെ ആകെ കുഴപ്പത്തിലാക്കുന്ന തെറ്റുകളും. അതു കണ്ടുപിടിച്ച് രണ്ടു വർഷം കഴിഞ്ഞിട്ടും തിരുത്തി നൽകാൻ കഴിയുന്നില്ല. ഇതു ജനങ്ങളോടുള്ള വഞ്ചനയാണ്. ഇതൊക്കെയല്ലേ ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ടത്.

ജനക്ഷേമം ഇങ്ങനെയോ?

92 ഇഎ​​​സ്എ ​​​വി​​​ല്ലേ​​​ജു​​​ക​​​ളി​​​ൽപ്പെ​​​ട്ട 30 ല​​​ക്ഷ​​​ത്തോ​​​ളം വ​​​രു​​​ന്ന ജ​​​ന​​​ങ്ങ​​​ളെ വ​​​ഴി​​​യാ​​​ധാ​​​ര​​​മാ​​​ക്കി​​​ക്കൊ​​​ണ്ട് കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​യി​​​ര​​​ത്തോ​​​ളം വ​​​രു​​​ന്ന പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലെ പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷി​​​ക്ക​​​പ്പെ​​​ടും എ​​​ന്ന കാ​​​ട​​​ൻ ചി​​​ന്ത ആ​​​രു​​​ടെ ത​​​ല​​​യി​​​ൽ ഉ​​​ദി​​​ച്ച​​​താ​​​ണ്? ഉ​​​ച്ചിയിൽ വ​​​ച്ച കൈ​​​കൊ​​​ണ്ടുത​​​ന്നെ ഉ​​​ദ​​​കക്രി​​​യ ചെ​​​യ്യാ​​​ൻ ക​​​ഴി​​​യു​​​ന്ന പ്ര​​​ക്രി​​​യ​​​യാ​​​ണ് ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് എ​​​ന്നു​​​ള്ള​​​ത് ഇ​​​ത്ത​​​ര​​​ക്കാ​​​ർ മ​​​റ​​​ക്കാ​​​തി​​​രി​​​ക്കു​​​ന്ന​​​ത് ന​​​ല്ല​​​താ​​​ണ്.

പ​​​രി​​​സ്ഥി​​​തിയും വ​​​ന്യ​​​ജീ​​​വി​​​ക​​​ളും സം​​​ര​​​ക്ഷി​​​ക്ക​​​പ്പെ​​​ടേണ്ടത് സ​​​മൂ​​​ഹ​​​ത്തി​​​ലെ പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ന്‍റെ​​​യും പാ​​​ർ​​​ശ്വ​​​വ​​​ത്കരി​​​ക്ക​​​പ്പെ​​​ട്ട​​​വന്‍റെ​​​യും അ​​​ടി​​​ച്ച​​​മ​​​ർ​​​ത്ത​​​പ്പെ​​​ടു​​​ന്ന​​​വന്‍റെ​​​യും ജീ​​​വ​​​നും ജീ​​​വി​​​ത​​​വും ബ​​​ലികൊ​​​ടു​​​ത്തു​​​കൊ​​​ണ്ടാകരുത്. അ​​​ല്ലെ​​​ങ്കി​​​ൽ അ​​​തു പ​​​ണാ​​​ധി​​​പ​​​ത്യ​​​വും അ​​​ധി​​​കാ​​​രാ​​​ധി​​​പ​​​ത്യ​​​വും മൃ​​​ഗാ​​​ധി​​​പ​​​ത്യ​​​വും, ഒ​​​ടു​​​വി​​​ൽ ഏ​​​കാ​​​ധി​​​പ​​​ത്യ​​​വുമായി ത​​​രം​​​താ​​​ണു പോ​​​കും. ജ​​​ന​​​ങ്ങ​​​ൾ​​​ക്കു വേ​​​ണ്ടി ജ​​​ന​​​ങ്ങ​​​ളാ​​​ൽ ന​​​യി​​​ക്ക​​​പ്പെ​​​ടു​​​ന്ന ജ​​​ന​​​ങ്ങ​​​ളു​​​ടെ ഭ​​​ര​​​ണ​​​മാ​​​യി ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ മാ​​​റ്റാനുള്ള ഉത്തരവാദിത്വം ആരും മറക്കരുത്.
(അവസാനിച്ചു)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.