x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യോ​മാ​ക്ര​മ​ണ പ്ര​തി​രോ​ധം; അ​വ​ശി​ഷ്ട​ങ്ങ​ൾ വീ​ണ് ദു​ബാ​യി​ൽ പ്ര​വാ​സി മ​രി​ച്ചു


Published: March 8, 2026 03:06 AM IST | Updated: March 8, 2026 03:06 AM IST

ദു​ബാ​യ്: ദു​ബാ​യി​ൽ വ്യോ​മാ​ക്ര​മ​ണ പ്ര​തി​രോ​ധ​ത്തി​നി​ടെ​യു​ണ്ടാ​യ അ​വ​ശി​ഷ്ട​ങ്ങ​ൾ വീ​ണ് പ്ര​വാ​സി ഡ്രൈ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. ദു​ബാ​യി​ലെ അ​ൽ ബ‍​ർ​ഷ​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഏ​ഷ്യ​ക്കാ​ര​നാ​ണ് മ​രി​ച്ച​ത്.

പാ​കി​സ്ഥാ​ൻ സ്വ​ദേ​ശി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. മ​രി​ച്ച വ്യ​ക്തി​യു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ദു​ബാ​യ് മ​റീ​ന​യി​ലും സ​മാ​ന​മാ​യ മ​റ്റൊ​രു സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. അ​വി​ടെ ഒ​രു ട​വ​റി​ന്‍റെ മു​ൻ​ഭാ​ഗ​ത്ത് പ്ര​തി​രോ​ധ അ​വ​ശി​ഷ്ട​ങ്ങ​ൾ വീ​ണ് ചെ​റി​യ തോ​തി​ലു​ള്ള നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച​താ​യി മീ​ഡി​യ ഓ​ഫീ​സ് അ​റി​യി​ക്കു​ന്ന​ത്.

യു​എ​ഇ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കേ​ട്ട സ്ഫോ​ട​ന ശ​ബ്ദ​ങ്ങ​ൾ ഇ​റാ​നി​ൽ നി​ന്നു​ള്ള ഭീ​ഷ​ണി​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ഔ​ദ്യോ​ഗി​ക കു​റി​പ്പി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. ഔ​ദ്യോ​ഗി​ക സു​ര​ക്ഷാ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ പി​ന്തു​ട​ര​ണ​മെ​ന്നും പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം താ​മ​സ​ക്കാ​രോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

Tags : Airstrike Dubai Expatriate dies debris

Recent News

Corehub Up