x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഖ​മ​ന​യി​യു​ടെ സം​സ്കാ​രം ഇ​ന്ന് ഇ​റാ​നി​ലെ മ​ഷ്ഹ​ദി​ൽ; മു​ജ്ത​ബ ഒ​ളി​വി​ൽ

വെബ് ഡെസ്‌ക്
Published: July 9, 2026 07:23 AM IST | Updated: July 9, 2026 07:23 AM IST

ആ​യ​ത്തു​ല്ല അ​ലി ഖ​മ​ന​യി​

ടെ​ഹ്റാ​ൻ: ഇ​റാ​ൻ മു​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ല്ല അ​ലി ഖ​മ​ന​യി​യു​ടെ സം​സ്കാ​രം ഇ​റാ​നി​ലെ മ​ഷ്ഹ​ദി​ൽ ഇ​ന്നു ന​ട​ക്കും. മ​ക​നും ഇ​പ്പോ​ഴ​ത്തെ പ​ര​മോ​ന്ന​ത നേ​താ​വു​മാ​യ മു​ജ്ത​ബ ഖ​മ​ന​യി പൊ​തു​വേ​ദി​ക​ൾ ഒ​ഴി​വാ​ക്കി ഒ​ളി​വി​ൽ തു​ട​രു​ക​യാ​ണ്. മ​ഷ്ഹ​ദി​ലെ സം​സ്കാ​ര​ച്ച​ട​ങ്ങി​ലും മു​ജ്ത​ബ പ​ങ്കെ​ടു​ക്കി​ല്ല.

ഇ​സ്ര​യേ​ലും യു​എ​സും ചേ​ർ​ന്നു ന​ട​ത്തി​യ ഫെ​ബ്രു​വ​രി 28ലെ ​ആ​ക്ര​മ​ണ​ത്തി​ൽ മു​ജ്ത​ബ​യ്ക്കും സാ​ര​മാ​യി പ​രു​ക്കേ​റ്റി​രു​ന്നു. ആ ​ആ​ക്ര​മ​ണ​ത്തി​ലാ​ണ് ആ​യ​ത്തു​ല്ല അ​ലി ഖ​മ​ന​യി​യും കു​ടും​ബാം​ഗ​ങ്ങ​ളും കൊ​ല്ല​പ്പെ​ട്ട​ത്.

ആ​യ​ത്തു​ല്ല അ​ലി ഖ​മ​ന​യി​യു​ടെ ശ​വ​പേ​ട​ക​വു​മാ​യി ഇ​റാ​ഖി​ലെ ഷി​യ പു​ണ്യ​ന​ഗ​ര​മാ​യ ന​ജാ​ഫി​ൽ ഇ​ന്ന​ലെ വി​ലാ​പ​യാ​ത്ര ന​ട​ന്നു. ഖ​മ​ന​യി​യു​ടെ മൃ​ത​ദേ​ഹ​വും വ​ഹി​ച്ചു​ള്ള വി​മാ​നം ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് ന​ജാ​ഫി​ലെ​ത്തി​യ​ത്. ഇ​റാ​ഖ് പ്ര​ധാ​ന​മ​ന്ത്രി അ​ലി അ​ൽ സെ​യ്ദി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഏ​റ്റു​വാ​ങ്ങി. ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യാ​നും റ​വ​ല്യൂ​ഷ​ന​റി ഗാ​ർ​ഡ് സേ​ന ക​മാ​ൻ​ഡ​ർ​മാ​രും ഇ​റാ​ഖി​ലെ വി​ലാ​പ​യാ​ത്ര​യി​ലും പ​ങ്കെ​ടു​ത്തു. ഇ​റാ​ഖി​ലെ മ​റ്റൊ​രു പു​ണ്യ​ന​ഗ​ര​മാ​യ ക​ർ​ബ​ല​യി​ലെ വി​ലാ​പ​യാ​ത്ര കൂ​ടി ക​ഴി​ഞ്ഞ് മൃ​ത​ദേ​ഹം ഇ​റാ​നി​ൽ തി​രി​ച്ചെ​ത്തി​ക്കും.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up