x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള യാ​ത്രാ വി​ല​ക്ക് കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ച്ച് ട്രംപ്


Published: December 17, 2025 04:49 AM IST | Updated: December 17, 2025 04:49 AM IST

വാ​ഷിം​ഗ്ട​ൺ ഡി​സി: സി​റി​യ ഉ​ൾ​പ്പെ​ടെ ഏ​ഴ് രാ​ജ്യ​ങ്ങ​ളു​ടെ പൗ​ര​ന്മാ​ർ​ക്കും പാ​ല​സ്തീ​നി​യ​ൻ അ​ഥോ​റി​റ്റി പാ​സ്പോ​ർ​ട്ട് കൈ​വ​ശ​മു​ള്ള​വ​ർ​ക്കും യു​എ​സി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ഇ​നി അ​നു​വ​ദി​ക്കി​ല്ലെ​ന്ന് വൈ​റ്റ് ഹൗ​സ് അ​റി​യി​ച്ചു. അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ലു​ള്ള വി​ദേ​ശി​ക​ളെ രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്ന നി​ല​പാ​ടി​ലാ​ണ് തീ​രു​മാ​നം.

കൂ​ടാ​തെ യു​എ​സി​ന്‍റെ സം​സ്കാ​രം, സ​ർ​ക്കാ​ർ, സ്ഥാ​പ​ന​ങ്ങ​ൾ, ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ മൂ​ല്യ​ങ്ങ​ൾ എ​ന്നി​വ​യെ അ​സ്ഥി​ര​പ്പെ​ടു​ത്താ​ൻ സാ​ധ്യ​ത​യു​ള്ള​വ​രെ​യും ത​ട​യു​മെ​ന്ന് വൈ​റ്റ് ഹൗ​സ് പു​റ​ത്തി​റ​ക്കി​യ പ്ര​ഖ്യ​പ​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി. സി​റി​യ​യി​ൽ ര​ണ്ട് യു​എ​സ് സൈ​നി​ക​രും ഒ​രു പൗ​ര​നും കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ന​ട​പ​ടി.

പു​തി​യ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ രാ​ജ്യ​ങ്ങ​ളി​ൽ ആ​ഫ്രി​ക്ക​യി​ലെ ഏ​റ്റ​വും ദ​രി​ദ്ര രാ​ജ്യ​ങ്ങ​ളാ​യ ബ​ർ​ക്കി​ന ഫാ​സോ, മാ​ലി, നൈ​ജ​ർ, സി​യ​റ ലി​യോ​ണെ, സൗ​ത്ത് സു​ഡാ​ൻ എ​ന്നി​വ​യും തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​യി​ലെ ലാ​വോ​സും ഉ​ൾ​പ്പെ​ടു​ന്നു. സ​മീ​പ​കാ​ല​ങ്ങ​ളി​ൽ ആ​ഫ്രി​ക്ക​ൻ വം​ശ​ജ​രാ​യ കു​ടി​യേ​റ്റ​ക്കാ​ർ​രെ​തി​രെ ക​ടു​ത്ത നി​ല​പാ​ടാ​ണ് ട്രം​പ് സ്വീ​ക​രി​ച്ചു വ​രു​ന്ന​ത്.

Tags : Trump travel ban more countries

Recent News

Corehub Up