x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റാ​ൻ യു​ദ്ധ​ത്തി​ൽ​നി​ന്ന് അ​മേ​രി​ക്ക ഉ​ട​ൻ പി​ൻ​വാ​ങ്ങു​മെ​ന്ന് ട്രം​പ്


Published: April 2, 2026 07:15 AM IST | Updated: April 2, 2026 07:15 AM IST

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ഇ​റാ​ൻ യു​ദ്ധ​ത്തി​ൽ​നി​ന്ന് അ​മേ​രി​ക്ക ഉ​ട​ൻ പി​ൻ​വാ​ങ്ങു​മെ​ന്ന സു​പ്ര​ധാ​ന പ്ര​ഖ്യാ​പ​ന​വു​മാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് രം​ഗ​ത്തെ​ത്തി. നാ​ളെ ന​ട​ത്താ​നി​രി​ക്കു​ന്ന നി​ർ​ണാ​യ​ക വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ന് മു​ന്നേ​യാ​ണ് ട്രം​പ് ഇ​ക്കാ​ര്യം വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​ത്. യു​ദ്ധം ആ​വ​ശ്യ​മെ​ങ്കി​ൽ തി​രി​ച്ചു​വ​രു​മെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.

നാ​റ്റോ സ​ഖ്യ​ത്തി​ൽ​നി​ന്ന് അ​മേ​രി​ക്ക പു​റ​ത്തു​പോ​കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു. ഹോ​ർ​മു​സി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കാ​ൻ നാ​റ്റോ ഇ​ട​പെ​ട​ണ​മെ​ന്ന് ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ നാ​റ്റോ സൈ​ന്യ​ത്തെ അ​യ​ച്ചി​രു​ന്നി​ല്ല. ഇ​റാ​ൻ സ​ർ​ക്കാ​ർ വെ​ടി​നി​ർ​ത്ത​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും യു​എ​സ് പ്ര​സി​ഡ​ന്‍റ് അ​വ​കാ​ശ​പ്പെ​ട്ടു.

നാ​റ്റോ വെ​റും ക​ട​ലാ​സ് പു​ലി​യാ​ണെ​ന്നും സ​ഖ്യ​ത്തി​ൽ​നി​ന്നും അ​മേ​രി​ക്ക പു​റ​ത്ത് പോ​കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്ന​താ​യും യു​എ​സ് പ്ര​സി​ഡ​ന്‍റ് നേ​ര​ത്തെ​യും സൂ​ച​ന ന​ൽ​കി​യി​രു​ന്നു. ഇ​റാ​നെ​തി​രെ അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും ന​ട​ത്തി​യ സൈ​നി​ക ന​ട​പ​ടി​ക്ക് സ​ഖ്യ​ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ ല​ഭി​ക്കാ​ഞ്ഞ​തോ​ടെ​യാ​ണ് ഈ ​കാ​ര്യം ആ​ലോ​ചി​ക്കു​ന്ന​തെ​ന്നാ​ണ് ട്രം​പി​ന്‍റെ പ​ക്ഷം.

Tags : Trump america withdraw Iran war

Recent News

Corehub Up