x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റാ​നി​ലെ ഐ​ആ​ർ​ജി​സി ആ​സ്ഥാ​നം ത​ക​ർ​ത്തെ​ന്ന് അ​മേ​രി​ക്ക​ൻ സൈ​ന്യം


Published: March 2, 2026 04:50 AM IST | Updated: March 2, 2026 04:50 AM IST

വാ​ഷിം​ഗ്‌​ട​ണ്‍ ഡി​സി: ഇ​റാ​നി​ലെ ഇ​സ്ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സി​ന്‍റെ (ഐ​ആ​ർ​ജി​സി) ആ​സ്ഥാ​നം ത​ക​ർ​ത്തെ​ന്ന് അ​മേ​രി​ക്ക​ൻ സൈ​ന്യം. 'പാ​മ്പി​ന്‍റെ ത​ല വെ​ട്ടി​മാ​റ്റി' എ​ന്നാ​ണ് യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ 47 വ​ർ​ഷ​ത്തി​നി​ടെ ആ​യി​ര​ത്തി​ല​ധി​കം അ​മേ​രി​ക്ക​ക്കാ​രു​ടെ മ​ര​ണ​ത്തി​ന് ഐ​ആ​ർ​ജി​സി ഉ​ത്ത​ര​വാ​ദി​ക​ളാ​ണെ​ന്ന് യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് പ്ര​തി​ക​രി​ച്ചു.

ഭൂ​മി​യി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ സൈ​ന്യം യു​എ​സി​ന്‍റേ​താ​ണെ​ന്നും ഐ​ആ​ർ​ജി​സി​ക്ക് ഇ​പ്പോ​ൾ ആ​സ്ഥാ​ന​മി​ല്ലെ​ന്നും സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് അ​വ​കാ​ശ​പ്പെ​ട്ടു.

ഐ​ആ​ർ​ജി​സി, ഇ​ന്‍റ​ലി​ജ​ൻ​സ് ആ​സ്ഥാ​നം, ഐ​ആ​ർ​ജി​സി വ്യോ​മ​സേ​ന ക​മാ​ൻ​ഡ് സെ​ന്‍റ​റു​ക​ൾ, ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ ആ​സ്ഥാ​നം എ​ന്നി​വ​യു​ൾ​പ്പെ​ടെ ഇ​റാ​ന്‍റെ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ഇ​സ്ര​യേ​ൽ സൈ​ന്യ​വും അ​വ​കാ​ശ​പ്പെ​ട്ടു. ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​നെ​യി​യെ വ​ധി​ച്ച ശേ​ഷ​വും യു​എ​സ്-​ഇ​സ്ര​യേ​ൽ സം​യു​ക്ത ആ​ക്ര​മ​ണം ഇ​റാ​നി​ൽ തു​ട​രു​ക​യാ​ണ്.

Tags : US military IRGC Iran

Recent News

Corehub Up