x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലഹരി വേട്ടയ്ക്കിടെ ആത്മഹത്യാശ്രമം; നെടുമ്പാശേരിയില്‍ നിന്നു പിടികൂടിയത് മൂന്നരക്കിലോ രാസലഹരി

കൊച്ചി ബ്യൂറോ
Published: May 25, 2026 12:45 PM IST | Updated: May 25, 2026 12:45 PM IST

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ടക്കിടെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു. ലഹരിയുമായി പിടിയിലായ കര്‍ണാടക സ്വദേശിയാണ് കത്രിക കൊണ്ട് സ്വയം മുറിവേല്‍പ്പിച്ചത്.

ബാങ്കോക്കില്‍ നിന്നും എത്തിച്ച മാരക രാസലഹരിയായ മെത്താക്യുലിനുമായി രണ്ട് കര്‍ണാടക സ്വദേശികളെയാണ് ഡിആര്‍ഐ കസ്റ്റഡിയില്‍ എടുത്തത്.

മൂന്നരക്കിലോ രാസലഹരിയാണ് ഇവരില്‍ നിന്നു ഡിആര്‍ഐ പിടിച്ചെടുത്തത്. ജീവനൊടുക്കാന്‍ ശ്രമിച്ച പ്രതിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇയാള്‍ വിമാനത്താവളത്തിന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Tags : drugs seized Nedumbassery

Recent News

Corehub Up