തിരുവനന്തപുരം: വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയെഴുതിയ 25,259 വിദ്യാർഥികളിൽ 18,311 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. 72.49 ശതമാനം. വിജയിച്ചവരിൽ 8595 പെണ്‍കുട്ടികളും 9716 ആണ്‍കുട്ടികളും ഉൾപ്പെടുന്നു.
വയനാട് ജില്ലയ്ക്കാണ് ഏറ്റവും കൂടുതൽ വിജയശതമാനം (87.30 ശതമാനം). ഏറ്റവും കുറവ് കാസർഗോഡിനും (60.63 ശതമാനം ). ഏഴു സർക്കാർ സ്കൂളുകളും ആറു എയ്ഡഡ് സ്കൂളുകളും നൂറു ശതമാനം വിജയം നേടി.
പട്ടിക ജാതി വിഭാഗത്തിൽ 2348 പേർ പരീക്ഷ എഴുതിയതിൽ 1484 വിദ്യാർഥികളും പട്ടികവർഗ വിഭാഗത്തിൽ 204 പേർ പരീക്ഷ എഴുതിയതിൽ 129 പേരും ഉപരിപഠനത്തിന് അർഹരായി. സംസ്ഥാനത്തെ നാലു ബധിര മൂക സ്കൂളുകളും നൂറു ശതമാനം വിജയം നേടി.
Tags : VHSE higher studies 72.49 percent students qualified Result